പ്രധാനതലക്കെട്ടുകൾ

HDFC: ജൂണിലെ ഒന്നാം പാദത്തിൽ എച്ച്.ഡി.എഫ്.സിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 1.69 ശതമാനം ഇടിഞ്ഞ് 3001 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 3051.52 കോടി രൂപയായിരുന്നു.

Adani Group: പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി അദാനി വിൽമാർ സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഐപിഒ വഴി 4500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Punjab National Bank: ജൂണിലെ ഒന്നാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 1023 കോടി രൂപയായി.

SJVN: 1,500 മെഗാവാട്ട് നാഥപ ജക്രി ജലവൈദ്യുത നിലയവും 412 മെഗാവാട്ട് രാംപൂർ പ്ലാന്റും ജൂലെെയിൽ ഏറ്റവും ഉയർന്ന പ്രതിമാസ വൈദ്യുതി ഉത്പാദനം നടത്തിയതായി കമ്പനി അവകാശപ്പെട്ടു.

Man Industries: ഓയിൽ, ഗ്യാസ്, വാട്ടർ മേഖലകളിൽ നിന്നായി കമ്പനിക്ക് 200 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.

NCC:
കമ്പനിക്ക് പുതുതായി നാല് ഓർഡറുകൾ കൂടി ലഭിച്ചു. ഇതോടെ ജൂലെെ മാസത്തെ മൊത്തം ഓർഡറുകൾ എന്നത് 1679 കോടി രൂപയായി രേഖപ്പെടുത്തി.

Tata Motors: വാഹനങ്ങളുടെ മേൽ 0.8 ശതമാനം വില വർദ്ധനവ്  ഏർപ്പെടുത്താൻ ഒരുങ്ങി കമ്പനി.

Minda Industries:
ക്യുഐപി വിതരണത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകി. 734.84 രൂപ നിരക്കിലാണ് ഫ്ലോർ വില നിശ്ചയിച്ചിരിക്കുന്നത്.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Bharti Airtel
  • Adani Enterprises
  • Adani Ports & Special Economic Zone
  • Dabur India
  • Tata Consumer Products
  • Godrej Consumer Products
  • Indian Overseas Bank
  • Bank of India
  • Alkyl Amines Chemicals

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി 15850ന് മുകളിലായി ഏറെ നേരം അസ്ഥിരമായി നിന്നു. തുടർന്ന് അപ്രതീക്ഷിതമായി താഴേക്ക് വീണ സീചിക വളരെ പെട്ടന്ന് തന്നെ തിരികെ കയറി 15885  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായിരുന്നില്ല, 34850ൽ സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്ന് സൂചിക 34700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

റിയൽറ്റി
മേഖല ഇന്നലെ 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് മിന്നും പ്രകടനം കാഴ്ചവച്ചു. ജൂലെെ മാസത്തെ വിൽപ്പന  കണക്കുകൾക്ക് ഒപ്പം ഓട്ടോ മേഖലയും മികച്ച മുന്നേറ്റം കാഴ്ചവച്ചു.

യൂറോപ്യൻ വിപണികൾ പോസിറ്റീവായി തുറക്കുകയും പിന്നീട് അസ്ഥിരമായി നിൽക്കുകയും ചെയ്തു. യുഎസ് വിപണി ഗ്യാപ്പ്  ഡൗണിൽ തുറന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പിന്നീട് താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു. ഇവ എല്ലാം തന്നെ 0.2, 0.3 ശതമാനം നഷ്ടത്തിലാണുള്ളത്.

യുഎസ് വിപണി വീണതിന് പിന്നാലെ ഏഷ്യൻ വിപണികൾ ഏറെയും  നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാനും ഹോങ്കോങ്ങും 1 ശതമാനം നഷ്ടത്തിലാണുള്ളത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഉയർന്ന നിലയിൽ ലാഭത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,880-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,800, 15,750, 15,700 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,890-15,900 എന്നിവിടെ നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. 15,900-15950  ഇതിന് ഇടയിലായും അനേകം പ്രതിരോധങ്ങൾ ഉള്ളതായി കാണാം.

34,900, 35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500-34,400,  34,100, 34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1539 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1505  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.15,900, 16,000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15800ൽ അനേകം പുട്ട് ഒഐ ഉള്ളതായി കാണാം. എന്നാൽ 15800ൽ അനേകം കോൾ ഒഐ ഉള്ളതായി കാണാം. 15800ൽ നിരവധി സ്ട്രാഡിലുകൾ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിഫ്റ്റി ഇന്ന് തുറക്കപ്പെടുമ്പോൾ 15800ലെ പുട്ട് സെല്ലേഴ്സ് പ്രതിസന്ധിയിലായേക്കും. എങ്കിലും എക്സ്പെയറി ദിനത്തിൽ കാര്യങ്ങൾ ശുഭമാകുമെന്ന് കരുതാം.

35000ലാണ് ബാങ്ക് നിഫ്റ്റിക്ക് ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും. നമുക്ക് നോക്കാം ബാങ്ക് നിഫ്റ്റിക്ക് ഇന്ന് 35000ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിക്കുമോ എന്നത്.

മാസത്തിന്റെ തുടക്കം പുറത്ത് വന്ന കണക്കുകൾ എല്ലാം തന്നെ വളരെ പോസിറ്റീവാണ്. ഇവ എല്ലാം തന്നെ വിപണിയെ കെെപിടിച്ച് മുകളിലേക്ക് ഉയർത്തിയേക്കും. എങ്കിലും ഇന്നലെ യുഎസ് വിപണിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഇടിവ് ആശങ്ക ഉളവാക്കുന്നു.


എസ്.ബി.ഐയുടെ റിസൾട്ട് നാളെ വരാനിരിക്കുന്നത് വളരെ പ്രധാനമാണ്. ഇതിന് ചിലപ്പോ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകളെ മുകളിലേക്ക് ഉയർത്താൻ സാധിച്ചേക്കും.

പിഎൻബി റിസൾട്ട് മികച്ചതായിരുന്നു. പിഎൻബിയിലും മറ്റു പിഎസ്,യു ഓഹരികളിലും ബാങ്ക് നിഫ്റ്റിയിലും ഇന്ന്  ശ്രദ്ധകേന്ദ്രീകരിക്കുക.

ഗ്യാപ്പ് ഡൗണിന് ശേഷം  ഇന്നത്തെ ദിവസം ഏറെ നിർണായകമാകും. വിപണിക്ക് ഇവിടെ നിന്നും തിരികെ കയറാൻ സാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ബാങ്ക് നിഫ്റ്റി 35000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്ന് കരുതാം. നിഫ്റ്റി 15850ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാലും സമാനമായി കരുതാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement