ഗെയിൽ ക്യു 4 ഫലം, അറ്റാദായം 28 ശതമാനം വർദ്ധിച്ച് 1908 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗെയിലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിച്ച് 1908 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 0.6 ശതമാനം വർദ്ധിച്ച് 15548.1 കോടി രൂപയായി. പെട്രോകെമിക്കൽസ്, പ്രകൃതിവാതക വിഭാഗങ്ങളിൽ നിന്നുള്ള വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 14.5 ശതമാനം വർദ്ധിച്ചു.

സ്പുട്നിക് വി വാക്സിൻ വിതരണം, റോക്ക്‌വെല്ലുമായി കെെകോർത്ത് ഡോ റെഡ്ഡി

ഇന്ത്യയിലുടനീളം സ്പുട്നിക് വി വാക്സിൻ സംഭരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള കൊവിഡ്  വാക്സിൻ ഫ്രീസറുകൾ നൽകുന്നതിനായി റോക്ക്‌വെല്ലുമായി കെെകോർത്ത് ഡോ റെഡ്ഡി. റോക്ക്‌വെൽ രാജ്യത്തുടനീളം കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായി  സേവനവും  പിന്തുണയും നൽകും.

ഇന്ത്യൻ റെയിൽ‌വേയ്ക്ക് 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിച്ച്  കാബിനറ്റ്

ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽ‌വേയ്ക്ക് 700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിച്ച് നൽകി കാബിനറ്റ്. സിഗ്നൽ നവീകരണത്തിനും റെയിൽ‌വേയിൽ 5 ജി സ്പെക്ട്രം നടപ്പാക്കുന്നതിനുമായി അടുത്ത 5 വർഷത്തിനുള്ളിൽ കേന്ദ്രം 25,000 കോടി രൂപ ചെലവഴിക്കും.

പെട്രോനെറ്റ് എൽ‌എൻ‌ജി ക്യു 4 ഫലം, അറ്റാദായം 71 ശതമാനം വർദ്ധിച്ച് 638 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ പെട്രോനെറ്റ് എൽ‌എൻ‌ജിയുടെ പ്രതിവർഷ അറ്റാദായം 71 ശതമാനം വർദ്ധിച്ച് 638 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27.7 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.6 ശതമാനം വർദ്ധിച്ച് 7575.32 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു. 

വോക്കസ് ഗ്രൂപ്പുമായി ഫൈബർ നെറ്റ്‌വർക്ക് വിപുലീകരണ കരാർ ഒപ്പിട്ട് സ്റ്റെർലൈറ്റ് ടെക്നോളജീസ് 

ഫൈബർ നെറ്റ്‌വർക്ക് വിപുലീകരണത്തിനായി ഓസ്ട്രേലിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്കസ് ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ട്  സ്റ്റെർലൈറ്റ് ടെക്നോളജീസ്. കരാർ പ്രകാരം കമ്പനി  നെറ്റ്‌വർക്ക് സൊല്യൂഷൻ ദാതാവിന് ‘ഒപ്റ്റികോൺ’ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യും. 

ബജാജ് ഹെൽത്ത്കെയർ ക്യു 4 ഫലം, അറ്റാദായം 70 ശതമാനം വർദ്ധിച്ച് 21.28 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ബജാജ് ഹെൽത്ത്കെയറിന്റെ പ്രതിവർഷ അറ്റാദായം 70 ശതമാനം വർദ്ധിച്ച് 21.28 കോടി രൂപയായി.  മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19.45 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11.54 ശതമാനം വർദ്ധിച്ച് 132.18 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതവും  0.5 രൂപ വീതം പ്രത്യേക ലഭവിഹിതവും  പ്രഖ്യാപിച്ചു.

റാംകോ സിസ്റ്റംസ് എഐ അടിസ്ഥാനമാക്കിയുള്ള സെൽഫ് എക്സ്പ്ലെയിനിംഗ് പെയ്‌സ്ലിപ്പ് ആരംഭിച്ചു

പെയ്‌സ്ലിപ്പ് ഘടകത്തെക്കുറിച്ച് വിശദീകരണം തേടാൻ ജീവനക്കാരെ അനുവദിക്കുന്ന എഐ അധിഷ്ഠിത സേവനമായ സെൽഫ് എക്‌സ്‌പ്ലെയിനിംഗ് പെയ്‌സ്‌ലിപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നതായി റാംകോ സിസ്റ്റംസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ശമ്പള അന്വേഷണങ്ങളും വ്യക്തിഗത പ്രതികരണങ്ങൾ സ്വീകരിക്കുന്നതിനും  ഇത് ജീവനക്കാരെ സഹായിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ സേവന ദാതാവാണ് റാംകോ സിസ്റ്റംസ്.

സ്റ്റാർ സിമൻറ് ക്യു 4 ഫലം, അറ്റാദായം 4.72 ശതമാനം വർദ്ധിച്ച് 62 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ സ്റ്റാർ സിമന്റിന്റെ പ്രതിവർഷ അറ്റാദായം 4.72 ശതമാനം വർദ്ധിച്ച് 62 കോടി രൂപയായി.  മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 195 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12.35 ശതമാനം വർദ്ധിച്ച് 589.86 കോടി രൂപയായി.

ഇന്ത്യൻ മെറ്റൽസ് ക്യു 4 ഫലം, അറ്റാദായം 65.4 കോടി രൂപയായി രേഖപ്പെടുത്തി

മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ മെറ്റൽസിന്റെ ഏകീകൃത അറ്റാദായം 65.4 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 51.94 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 54.31 ശതമാനം വർദ്ധിച്ച് 587.95 കോടി രൂപയായി.

പ്രധാനതലക്കെട്ടുകൾ യുഎസിലെ  ഉപഭോക്തൃ വിലക്കയറ്റം മുൻ വർഷത്തേ അപേക്ഷിച്ച് മേയിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. എന്നാൽ യുഎസ് വിപണി ഇതിനോട് പ്രതികരിക്കാതെ ലാഭത്തിൽ അടച്ചു.OIL India: ഓഡിറ്റുചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനും ഈ വർഷത്തെ അവസാന ലാഭവിഹിതം ശുപാർശ ചെയ്യുന്നതിനും ജൂൺ 21 ന് ബോർഡ് യോഗം ചേരാൻ കമ്പനി തീരുമാനിച്ചു.  Yes Bank: കടപത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് 10,000 കോടി രൂപ സമാഹരിക്കുന്നതിന്  […]
ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു.  വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ  കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 […]
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]

Advertisement