ജൂലെെയിൽ ആദ്യമായി പ്രഥമ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്ന കമ്പനിയാണ് ജി ആർ ഇൻഫ്രാപ്രോജക്ട്സ്. കമ്പനിയുടെ ഐപിഒ ജൂലെെ 7ന് (ഇന്ന്) ആരംഭിച്ചിരിക്കുകയാണ്. ജി ആർ ഇൻഫ്രാപ്രോജക്ട്സിന്റെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

G R Infraprojects Limited

ജി ആർ ഇൻഫ്രാപ്രോജക്ട്സ് ലിമിറ്റഡ് എന്നത് ഒരു ഇന്റഗ്രേറ്റഡ് റോഡ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ കമ്പനിയാണ്. ഗുരുഗ്രാം ആസ്ഥാനമായി 1996ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലായി റോഡുകൾ / ഹൈവേകൾ എന്നിവയുടെ  നിർമാണത്തിലും രൂപകൽപ്പനയിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.

2006 മുതൽ ജി ആർ ഇൻഫ്ര നൂറിലധികം റോഡ് നിർമാണ പദ്ധതികൾ പൂർത്തിയാക്കി. ഇതിൽ സംസ്ഥാന, ദേശീയപാതകൾ, ഫ്ലൈ ഓവറുകൾ, എയർപോർട്ട് റൺവേകൾ, തുരങ്കങ്ങൾ എന്നിവ  ഉൾപ്പെടും. നിലവിൽ 4 BOT പ്രോജക്ടുകൾ നിർമാണത്തിലാണ് കമ്പനി. 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ ബുക്ക് ഓർഡർ എന്നത് 19,025.81 കോടി രൂപയായിരുന്നു. ഇതിൽ ഏറെയും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവരിൽ നിന്നാണ് ലഭിച്ചത്.

തെർമോപ്ലാസ്റ്റിക് റോഡ് മാർക്കിംഗ് പെയിന്റുകൾ, ഇലക്ട്രിക് പോളുകൾ, റോഡ് സിഗ്‌നേജുകൾ, ബിറ്റുമെൻ, മെറ്റൽ ക്രാഷ് ബാരിയറുകൾ എന്നിവയുടെ നിർമാണത്തിലും കമ്പനി ഏർപ്പെട്ടിടുണ്ട്. രാജസ്ഥാനിലെ ഉദയ്പൂർ  ആസാമിലെ ഗുവാഹത്തി  ഉത്തർപ്രദേശിലെ  സാൻ‌ഡില  എന്നിവിടങ്ങളിലായി മൂന്ന് ഉത്പാദന കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. അഹമ്മദാബാദിൽ ഒരു ഫാബ്രിക്കേഷൻ, ഗാൽവാനൈസിംഗ് യൂണിറ്റും കമ്പനി പ്രവർത്തിപ്പിച്ച് വരുന്നു.

റോഡ് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിൽ ജി ആർ ഇൻഫ്രയ്ക്ക് 25 വർഷത്തിലേറെ പ്രവർത്തി പരിചയമുണ്ട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കമ്പനിക്ക് ഇത് വരെ സാധിച്ചിട്ടുണ്ട്. 

ഐപിഒ എങ്ങനെ

2021 ജൂണിലാണ് ഐപിഒ നടത്താനായി കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചത്. ജൂലെെ 7ന് ആരംഭിച്ച വിതരണം ജൂലെെ 9ന് അവസാനിക്കും. ഓഫർ ഫോർ സെയിലിലൂടെ 1.15 കോടി ഓഹരികൾ വിറ്റു കൊണ്ട് 963.28 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന്  828-837 രൂപ പ്രെെസ് ബാൻഡിലാകും ഐപിഒ വിതരണം ചെയ്യുക.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം 17 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി കുറഞ്ഞത് 14,229 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 238  ഓഹരികൾ അഥവ 14 ലോട്ടുകളാണ്. എന്നാൽ ഓവർ സബ്സ്ക്രെെബിഡ് ആയാൽ നിങ്ങൾക്ക് ഒരു ലോട്ട് മാത്രമാകും ലഭിക്കുക.

ജി ആർ ഇൻഫ്രയുടെ പ്രൊമോട്ടർമാർക്കും ആദ്യകാല നിക്ഷേപകർക്കും ഒരു എക്സിറ്റ് സ്ട്രറ്റർജി എന്നതാണ് ഐപിഒ നടത്തുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. ഐപിഒ വഴി പണം സമാഹരിക്കുക അല്ല കമ്പനിയുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും എൻഎസ്ഇ, ബിഎസ്ഇ എന്നിവിടെ ലിസ്റ്റ് ചെയ്യുന്നതിലെ നേട്ടത്തിനായാകും ഇത് ചെയ്യുന്നത്. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 88.04 ശതമാനത്തിൽ നിന്നും 86.54 ശതമാനമായി കുറയും.

സാമ്പത്തിക നില

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളായി കമ്പനിയുടെ വരുമാനവും ലാഭവും വർദ്ധിച്ച് വരുന്നതായി കാണാം. കൊവിഡ് പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി തോന്നുന്നില്ല.ലോക്ക് ഡൗണ് സമയത്ത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ മൊത്തം സിഎജിആർ വളർച്ച എന്നത് 21.85 ശതമാനമാണ്. ഇതേകാലയളവിൽ അറ്റാദായം 15.33 ശതമാനത്തിന്റെ സിഎജിആർ വളർച്ച കെെവരിച്ചു.

കമ്പനിക്ക് മികച്ച ഒരു ബാലൻസ് ഷീറ്റുള്ളതായി കാണാം. ഈ സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം കമ്പനിയുടെ മൊത്തം വായ്പ 4,494.97 കോടി രൂപയും മൊത്തം ആസ്തി എന്നത് 3980.03 രൂപയുമാണ്. കമ്പനിക്ക് മികച്ച പണമൊഴുക്ക് ഉള്ളതായും കാണാം. കടബാധ്യതകൾക്കും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി പേയ്‌മെന്റുകൾ നടത്തുന്നതിന്  നിർമാണ കമ്പനികൾക്ക്  ശക്തമായ പണമൊഴുക്ക് ആവശ്യമാണ്.

അപകട സാധ്യതകൾ

  • കെവിഡ് പ്രതിസന്ധി പ്രവചനാതീതവും അനിശ്ചിതത്വവുമായിരുന്നെന്ന് ജി ആർ ഇൻഫ്രാ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ലോക്ക്ഡൗണിനെ തുടർന്ന് നിർമാണ യൂണിറ്റുകൾ താത്ക്കാലികമായി കമ്പനിക്ക്  അടച്ചുപൂട്ടേണ്ടി വന്നിരുന്നു. ഈ സാഹചര്യം തുടർന്നാൽ  തീർ‌ച്ചപ്പെടുത്തിയിട്ടില്ലാത്ത ഓർ‌ഡറുകൾ‌ പൂർ‌ത്തിയാക്കാനോ ഷെഡ്യൂൾ‌ പ്രകാരം പുതിയ പ്രോജക്ടുകൾ‌ ആരംഭിക്കാനോ കമ്പനിക്ക് സാധിക്കില്ല. ഇത് കമ്പനിയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിച്ചേക്കും.

  • കമ്പനിയുടെ പ്രോജക്റ്റുകൾ എല്ലാം ചെലവേറിയതാണ്, ചെലവുകൾ പരിഹരിക്കുന്നതിന് അവ ദീർഘകാല വായ്പകൾ കൈവശം വയ്ക്കേണ്ടതുണ്ട്. കടബാധ്യതകളോ വ്യവസ്ഥകളോ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഇത് ബിസിനസിനെ സാരമായി ബാധിച്ചേക്കും.

  • സിവിൽ നിർമാണ പ്രവർത്തനങ്ങളിൽ നിന്നാണ് കമ്പിയുടെ പ്രധാന വരുമാനവും വരുന്നത്. സർക്കാർ മേഖലകളിൽ നിന്നും ഓർഡറുകൾ ലഭിക്കാതെ വന്നാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാം. ജി ആർ ഇൻഫ്ര ഒരു  പ്രോജക്റ്റ് പെട്ടെന്ന് അവസാനിപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

  • നിർമാണ സാമഗ്രികൾ, ഇന്ധനം, ലേബർ,  മറ്റ് ഇൻപുട്ടുകൾ എന്നിവയുടെ വിലയിൽ കമ്പനി വലിയ വർദ്ധനവ് നേരിട്ടേക്കാം.

  • ജി ആർ ഇൻഫ്രാ പ്രൊജക്റ്റ്സ്, ഡയറക്ടർമാർ, പ്രൊമോട്ടർമാർ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, എസ്‌ബി‌ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

നിഗമനം

ശക്തമായ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. അതിനാൽ തന്നെ റോഡ്/ ഹൈവേ നിർമാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് സർക്കാരിൽ നിന്ന് വലിയ ഓർഡറുകൾ ലഭിക്കുന്നത് തുടരും. അടുത്തിടെ നടന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ, ദേശീയപാത അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനമന്ത്രാലയം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ജി ആർ ഇൻഫ്ര മേഖലയിലെ പ്രധാന കമ്പനികളിൽ ഒന്നാണ്. വരും കാലങ്ങളിൽ കമ്പനിക്ക് ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും കൂടുതൽ പ്രോജക്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ ഭാവിയിലെ വളർച്ചാ സാധ്യതകളെ അടിസ്ഥാനമാക്കി  ജി അർ ഇൻഫ്രയിൽ നിക്ഷേപം നടത്താവുന്നതാണ്.

ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ  കമ്പനി കെ‌എൻ‌ആർ‌ കൺ‌സ്‌ട്രക്ഷൻ‌, അശോക ബിൽ‌ഡ്‌കോൺ‌, ഐ‌ആർ‌ബി ഇൻ‌ഫ്രാസ്ട്രക്ചർ‌ ഡവലപ്പർ‌സ്, ദിലീപ് ബിൽ‌ഡ്‌കോൺ‌, പി‌എൻ‌സി ഇൻ‌ഫ്രാടെക് എന്നിവയുടെ എതിരാളിയാകും. ഹെെവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ  മറ്റു നിക്ഷേപ സാധ്യതകളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement