ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൗണിൽ 16362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് തകർന്ന് താഴേക്ക് വീണു.11 മണിയോടെ ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില സൂചിക രേഖപ്പെടുത്തി. ചാഞ്ചാട്ടത്തിന്റെ ഭാഗമായി 300 പോയിന്റുകളുടെ മുന്നേറ്റം നടത്തിയ സൂചിക ശേഷം വീണ്ടും താഴേക്ക് കൂപ്പുകുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 252 പോയിന്റുകൾ/ 1.53 ശതമാനം താഴെയായി 16245 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് ഡൗണിൽ 34547 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. ശേഷം 34100ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 1000 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. ഇതിന് പിന്നാലെ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 536 പോയിന്റുകൾ/ 1.54 ശതമാനം താഴെയായി 34407 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഓട്ടോ(-3.5%), നിഫ്റ്റി മെറ്റൽ (-3.2%), നിഫ്റ്റി മീഡിയ(-2.8%), നിഫ്റ്റി റിയൽറ്റി (-2.9%) എന്നിവ തകർന്നടിഞ്ഞു. നിഫ്റ്റി ഐടി(+0.14%) മാത്രമാണ് ഇന്ന് നേരിയ ലാഭത്തിൽ അടച്ചത്.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 2 മുതൽ 3 ശതമാനം വരെ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
അടുത്തിടെ ഉണ്ടായ പതനത്തിന് ശേഷം Dr Reddy (+2.9%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ITC (+2.7%) ഓഹരി കഴിഞ്ഞ ദിവസത്തെ ബ്രേക്ക് ഔട്ടിന് ശേഷമുള്ള മുന്നേറ്റം ഇന്നും തുടർന്നു.
52 ആഴ്ചയിലെ ഉയർന്ന നിലയിൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണ Titan (-5.1%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Asian Paints (-4.6%), ഓട്ടോ ഓഹരികളായ Maruti (-4.5%), Tata Motors (-4.5%), Hero MotoCorp (-4.3%) എന്നിവ ഇന്നും നഷ്ടത്തിൽ അടച്ചു.
മെറ്റൽ ഓഹരികൾ ഇന്ന് തിരുത്തലിന് വിധേയമായി കാണപ്പെട്ടു. Vedanta (-5.7%), Hindustan Zinc (-5.6%), National Aluminium (-4.8%), Hindalco (-3.7%) എന്നിവ കുത്തനെ താഴേക്ക് വീണു.
എഥനോൾ മിശ്രിതത്തിന് മുൻഗണന നൽകുന്നതായും, പഞ്ചസാര മില്ലുകളും ഡിസ്റ്റിലറികളും കൂടുതൽ നവീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ആഭ്യന്തര കൽക്കരി ലഭ്യത ശക്തമായി തുടരുന്നതായി Tata Power (-2.2%) പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്നും അധികം കൽക്കരി ഇറക്കുമതി ചെയ്യുന്നില്ല എന്നതാകാം ഇതിന് കാരണം.
വിപണി മുന്നിലേക്ക്
മാർച്ച് 8 വരെ തങ്ങളുടെ ഓഹരി വിപണി അടച്ചിടുമെന്ന് ബാങ്ക് ഓഫ് റഷ്യ വ്യക്തമാക്കി. ആക്രമണങ്ങൾക്ക് പിന്നാലെ സപ്പോരിജിയ ആണവ നിലയവും റഷ്യ പിടിച്ചെടുത്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിൽ നിന്നും 4 ശതമാനം താഴെയാണുള്ളത്. അടുത്ത സാഹചര്യം ഇങ്ങനെയാകാം എന്ന് ഇത് തോന്നിപ്പിക്കുന്നു.
തുടർച്ചയായ നാലം ആഴ്ചയും വിപണി ഇടിഞ്ഞു. കഴിഞ്ഞ 2 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നഷ്ടത്തിനാണ് വിപണി സാക്ഷ്യംവഹിക്കുന്നത്. ബാങ്ക് നിഫ്റ്റി ഈ ആഴ്ച മാത്രം 6 ശതമാനത്തിന്റെ ഇടിവാണ് കാഴ്ചവച്ചത്. 18 മാസത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണിത്.
ആഴ്ചയുടെ അവസാനം സാഹചര്യങ്ങൾ എങ്ങനെയാകുമെന്ന് നോക്കി കാണേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും റഷ്യയ്ക്ക് എതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് കാണാം. ഇത്തരം നീക്കങ്ങൾ ഒന്നും തന്നെ വിപണിക്ക് ശുഭകരമാകില്ല.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.