മിന്നുംപ്രകടനം കാഴ്ചവച്ച് എഫ്.എം.സി.ജി ഓഹരികൾ, ദിവസത്തെ ഉയർന്ന നിലയിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
fmcg-stocks-outperform-as-markets-close-at-day-high-bank-nifty-up-1-2-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ ആദ്യ ദിനം ശക്തമായ മുന്നേറ്റം നടത്തി വിപണി.

ഇന്ന് 15753 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. ആദ്യഘട്ടത്തിൽ താഴേക്ക് വീണ വിപണി വളരെ പെട്ടന്ന് തന്നെ ശക്തമായ വീണ്ടെടുക്കൽ നടത്തി. ഉച്ചയ്ക്ക് 2.45 ഓടെ ശക്തമായ ബ്രേക്ക് ഔട്ടിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 83 പോയിന്റുകൾ/0.53 ശതമാനം മുകളിലായി 15835 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33613 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്ക് വ്യാപാരം നടത്തി. 230 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമായി 5 മണിക്കൂറോളം വ്യാപാരം നടത്തിയ സൂചിക ഉച്ചയ്ക്ക് ശേഷം ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 34000ന് അടുത്ത് വരെ സൂചിക വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 401 പോയിന്റുകൾ/ 1.20 ശതമാനം മുകളിലായി 33940 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി എഫ്.എം.സി.ജി, ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിൻസെർവ്, നിഫ്റ്റി പിഎസ്.യു ബാങ്ക് എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ 1 ശതമാനം ഇടിഞ്ഞു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Hindustan Unilever(+4.07%), Britannia(+3.24%), ITC(+2.66%), Tata Consumer(+1.47%) എന്നീ എഫ്.എഫ്.എം.സി.ജി ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.  ITC ഉയർന്ന നിലയിൽ തന്നെ തുടർന്നു.

IndusInd Bank(+3.07%), ICICI Bank(+2.30%), Axis Bank(+1.62%), SBI(+1.42%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ച് കൊണ്ട് ബാങ്കിംഗ് സൂചികയെ ഉയരങ്ങളിലേക്ക് എത്തിച്ചു.

2022 ഒക്‌ടോബർ മുതൽ ഒഎൻജിസിയുടെ ഗ്യാസ് വിലവർധനവ് സിറ്റി ഗ്യാസ് വിതരണ കമ്പനികൾക്ക് ഗുണകരമായിരിക്കുമെന്ന് എഡൽവീസ് പറഞ്ഞതിന് പിന്നാലെ Gujarat Gas(+4.87%) ഓഹരി നേട്ടത്തിൽ അടച്ചു.

2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനിയുടെ വിൽപ്പന 95 ശതമാനം വർദ്ധിച്ച് 9806 കോടി രൂപയായതിന് പിന്നാലെ Avenue Supermarkets(+3.15%) ഓഹരി നേട്ടത്തിൽ അടച്ചു.

അവസാന പാദത്തിൽ ബാങ്കിന്റെ ലോൺ 6.7 ശതമാനമായി ഉയർന്നതിന് പിന്നാലെ IDFC First Bank ഓഹരി 5.58% നേട്ടത്തിൽ 

ONGC(-3.85%), OIL(-5.70%)
എന്നീ ഓഹരികൾ വെള്ളിയാഴ്ചത്തെ നിലയിൽ നിന്നും താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

റിലയൻസ് ഓഹരി 3 മാസത്തെ താഴ്ന്ന നിലയിൽ 2366 രൂപയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. അതേസമയം ONGC ഓഹരി കുത്തനെ താഴേക്ക് വീണു.

ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സപ്പോർട്ട് എടുത്ത ഓഹരി ശക്തി കാണിച്ച് തിരികെ കയറി. എന്നാൽ വരും ദിവസങ്ങളിൽ ഈ നില മറികടക്കാൻ ഓഹരിക്ക് സാധിച്ചില്ലെങ്കിൽ നിഫ്റ്റി കൂടി താഴേക്ക് പോയാൽ ഇടിവ് സംഭവിച്ചേക്കാം. ശ്രദ്ധിക്കുക.

നിഫ്റ്റി ദിവസം ശക്തമായ മുന്നേറ്റം നടത്തി, എങ്കിലും വീണ്ടെടുക്കൽ നിലയിലല്ലെന്ന് കാണാം. അതേസമയം ബാങ്ക് നിഫ്റ്റി തിരികെ കയറി  ജൂൺ 13നുള്ള പതനത്തിൽ നിന്നും എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്.

എഫ്.എം.സി.ജി ഓഹരികളിൽ ഉണ്ടാകുന്ന മുന്നെറ്റത്തിനൊപ്പം ഇതും ശ്രദ്ധിക്കാവുന്നതാണ്.

ഐടിസി ഓഹരി നിങ്ങൾ ഹോൾഡ് ചെയ്യുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023