പ്രധാനതലക്കെട്ടുകൾ

Tech Mahindra: ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 42.91 ശതമാനം വർദ്ധിച്ച് 1365.7 കോടി രൂപയായി.

PVR: ജൂണിലെ ഒന്നാം പാദത്തിൽ പിവിആറിന്റെ ഏകീകൃത അറ്റനഷ്ടം 219.55 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 225.73 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Container Corporation of India: ജൂൺ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 409.67 ശതമാനം വർദ്ധിച്ച് 251.22 കോടി രൂപയായി. 

TVS Motor: ജൂണിലെ ഒന്നാം പാദത്തിൽ ടിവിഎസിന്റെ ഏകീകൃത അറ്റനഷ്ടം 15 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനി 183 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

Olectra Greentech: ജൂൺ പാദത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 5.65 കോടി രൂപയായി രേഖപ്പെടുത്തി.

Mangalore Refinery and Petrochemicals: എൻസിഡി വഴി 5000 കോടി രൂപ സമാഹരിക്കുന്നതിനായി കമ്പനി അനുമതി നൽകി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

 • Sun Pharmaceuticals
 • UPL
 • Britannia Industries
 • Indian Oil Corporation
 • Bandhan Bank
 • Dr. Lal PathLabs
 • Marico
 • JSW Energy
 • Kansai Nerolac Paints
 • Shriram Transport Finance
 • Rossari Biotech

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി നിന്നു, മാസാവസാനം  70 പോയിന്റുകൾ മുകളിലായി 15778 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി എസ്ബിഐയുടെ പിന്തുണയോടെ കത്തിക്കയറി 34700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ
ഓഹരികൾ ഇന്നലെ 5 ശതമാനം ഉയർന്നു.

യൂറോപ്യൻ വിപണികൾ നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു. ജിഡിപി കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ യുഎസ് വിപണി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കണക്കുകൾ പ്രതീക്ഷിച്ചതിലും മോശമായിരുന്നു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണുള്ളത്.

SGX NIFTY ഫ്ലാറ്റായി 15,762-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടും ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,700-15,690, 15,630 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,820, 15,893 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

34,900, 35,000, 35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500-34,400,  34,100, 34,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 866.26 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 2046.96 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റി വീണ്ടും ഇന്നലത്തെ പോലെ 15700-15800 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. ഏഷ്യൻ വിപണികൾ ദുർബലമായി നിൽക്കുന്ന സാഹചര്യത്തിൽ ഈ റേഞ്ച് മറികടന്നാൽ മാത്രമെ  സൂചിക ശക്തി കെെവരിച്ചുവെന്ന് പറയാനാകു.

മാസത്തെ എക്സ്പെയറി കഴിഞ്ഞതിനാൽ വിപണിയിൽ ഇന്ന് വളരെ കുറച്ച് വോള്യം മാത്രമാകും ഉണ്ടാവുക. ഇന്നത്തെ മെറ്റൽ ഓഹരികളുടെ പ്രകടനം ശ്രദ്ധിക്കുക.

അടുത്താഴ്ചത്തെ വിപണിയുടെ ദിശ മനസിലാക്കാൻ ഇന്നത്തെ വിപണിയുടെ നീക്കം ശ്രദ്ധിക്കാവുന്നതാണ്. ഏഷ്യൻ വിപണി നഷ്ടത്തിൽ മുങ്ങി നിൽക്കുമ്പോൾ നിഫ്റ്റിക്ക് ഫ്ലാറ്റായി നിൽക്കാൻ സാധിക്കുമോ എന്ന് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement