പ്രധാനതലക്കെട്ടുകൾ

BPCL: കൊച്ചി റിഫൈനറിയിൽ പ്രതിവർഷം 50,000 മെട്രിക് ടൺ സൂപ്പർ അബ്സോർബന്റ് പോളിമർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ബിപിസിഎൽ അറിയിച്ചു.

Infosys: ഫീൽഡ് സർവീസ് ടെക്നീഷ്യൻമാർക്കായി ഡിജിറ്റൽ സാങ്കേതികവിദ്യകളും മൊബൈൽ ഉപകരണങ്ങളും സമന്വയിപ്പിക്കുന്നതിനായി യുഎസിലെ പ്രകൃതി വാതക കംപ്രഷൻ സേവന ദാതാക്കളായ ആർച്ച്രോക്ക് ഇൻ‌കോർ‌പ്പറേഷനുമായി കമ്പനി കെെകോർത്തു.

മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് Bank of India,  Punjab National Bank എന്നീ സ്ഥാപനങ്ങൾക്ക് മേൽ ആറ് കോടി രൂപ പിഴ ചുമത്തി ആർബിഐ. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4 കോടിയും  പഞ്ചാബ് നാഷണൽ ബാങ്കിന് 2 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.

Indiabulls Housing Finance, IIFL Finance,  ഇരു കമ്പനികളും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുമായി  സഹ-വായ്പാ പങ്കാളിത്തത്തിൽ ഏർപ്പെട്ടു.സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് കൊവിഡ് വാക്സിന് മേൽ ഈടാക്കുന്ന സർവീസ് ചാർജ് 150 രൂപയായി കുറച്ച് കേന്ദ്ര സർക്കാർ. ആശുപത്രി ഓഹരികളായ Max Heatlhcare, Appollo Hospitals, Fortis Hospitals, Narayana Hrudayalaya എന്നിവയെ ഇത് ബാധിച്ചേക്കാം. 300 രൂപ വീതമാണ് നേരത്തെ സർവീസ് ഫീസ് ഈടാക്കിയിരുന്നത്.

ഡിജിറ്റൽ പേയ്‌മെന്റ് സ്റ്റാർട്ടപ്പ് ക്യാഷ്ഫ്രീയിൽ  നിക്ഷേപം നടത്തി എസ്.ബി.ഐ.

Jindal Steel & Power:  ഏപ്രിൽ-മെയ് കാലയളവിൽ കമ്പനിയുടെ സ്റ്റീൽ ഉത്പാദനം 31 ശതമാനം വർദ്ധിച്ച് 13.71 ലക്ഷം ടണ്ണായി. പോയവർഷം ഇത് 10.44 ലക്ഷം ടണ്ണായിരുന്നു.

Religare Enterprises: നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനം ധനം സമാഹരിക്കുന്നതിനുള്ള യോഗം ഇന്ന് ചേരും.

The New India Assurance Company:
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 90.6 ശതമാനം വർദ്ധിച്ച് 241 കോടി രൂപയായി.

MRF: മാർച്ചിലെ നാലാം പാദത്തിൽ എം.ആർ.എഫിന്റെ ഏകീകൃത അറ്റാദായം 51.1 ശതമാനം ഇടിഞ്ഞ് 332.15 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Petronet LNG
  • Max Financial Services
  • Suven Pharmaceuticals
  • Prestige Estates Projects
  • Galaxy Surfactants
  • Engineers India
  • Ion Exchange
  • Hester Biosciences
  • Bajaj Hindusthan Sugars
  • Wonderla Holidays

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 15700ന് മുകളിലായി ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും വിപണി ശക്തമായതിനാൽ സൂചിക മുകളിലേക്ക് തന്നെ കയറി. 15775 വരെ എത്തിയ സൂചിക പിന്നീട് 15751 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഇന്നലെ 35500ന് താഴെയായി 50 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ  അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 35443 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

RELIANCE ഇന്നലെ 1.68 ശതമാനം നേട്ടം കെെവരിച്ചു കൊണ്ട് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. നിഫ്റ്റി ഐടി മികച്ച പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ 
വിപണികൾ നേരിയ പോസിറ്റീവിൽ ഫ്ലാറ്റായാണ്  അടയ്ക്കപെട്ടത്. യുഎസ് വിപണിയും ഫ്ലാറ്റായി അടയ്ക്കപ്പെട്ടു. NASDAQ അവസാന നിമിഷം അവിശ്വാസനീയമായ മുന്നേറ്റം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിൽ ഫ്ലാറ്റായാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകൾ കയറിയിറങ്ങി നിൽക്കുന്നു.SGX NIFTY  15,760 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.  രാവിലെ 7.40ന് സൂചിക 15,820ലായിരുന്നു. അവസാന അരമണിക്കൂറിൽ സൂചികയിൽ ഒരു വീഴ്ച അനുഭവപ്പെട്ടു.

15,700, 15,600, 15,550, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800 എന്ന നിലയിൽ ഉയർന്ന കോൾ ഒഐ ഉള്ളതിനാൽ ഇത് നിഫ്റ്റിയുടെ പ്രതിരോധ മേഖലയായി മാറിയേക്കാം.

35,500, 36,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. 35,500ൽ കഴിഞ്ഞ ആഴ്ച അനേകം കോൾ ഒഐകൾ ഉണ്ടായിരുന്നതിനാൽ ഇത് നിർണായകമായേക്കും.

35000ൽ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉണ്ട്. ദിവസങ്ങളായി സൂചിക ഇതിന് മുകളിൽ തന്നെയാണ് നിലകൊള്ളുന്നത്.

INDIA VIX  ഇന്നലെ ഒരുവേള 14 ലേക്ക് കൂപ്പുകുത്തിയിരുന്നു.

HDFC BANK , KOTAK BANK എന്നിവ സമ്മർദ്ദ മേഖലയിലാണുള്ളത്.  AXIS, ICICIBANK എന്നിവ ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ രണ്ട് ബാങ്കുകളും ഇന്ന് ശ്രദ്ധിക്കാവുന്നതാണ്.16,000,15,800, 15,700  എന്നിവിടെ നിഫ്റ്റിയിൽ ഉയർന്ന കോൾ ഒഐ ഉള്ളതായി കാണാം. ഇത് മുകളിലേക്കുള്ള സൂചികയുടെ നീക്കം പരിമിതമാണെന്ന സൂചന നൽകുന്നു. 15700, 15500 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു.  നിഫ്റ്റിയുടെ പി.സി.ആർ 1.2 ആണ്.

ബാങ്ക് നിഫ്റ്റിയിൽ 35500ൽ അനേകം കോൾ ഒഐ കാണപ്പെടുന്നു. സൂചികയുടെ പി.സി.ആർ 0.6 ആണ്. ബാങ്ക് നിഫ്റ്റി ബെയറിഷായാൽ വിപണി മൊത്തത്തിൽ താഴേക്ക് വീഴാൻ അത് കാരണമായേക്കും. അല്ലങ്കിൽ സൂചിക 35000-36000 എന്ന റേഞ്ചിനുള്ളിൽ അസ്ഥിരമായി നിന്നേക്കും.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 186  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  983  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.വിപണി ശക്തമായി തന്നെ നിലനിൽക്കുകയാണ്. ആഗോള വിപണികൾ ദൂർബലമായി നിന്നപ്പോൾ പോലും കഴിഞ്ഞ ചില ദിവസങ്ങളിൽ ഇന്ത്യൻ വിപണി ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

15,800-16,000 എന്നത് വരും ദിവസങ്ങളിൽ നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയായി മാറിയേക്കും. പുട്ട് ഒഐയെ ആസ്പദമാക്കി 15500 സൂചികയുടെ താഴ്ന്ന നിലയായി പരിഗണിക്കാം. നിഫ്റ്റി ഈ റേഞ്ചിനുള്ളിൽ തന്നെ അസ്ഥിരമായി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ  നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ 2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് […]
പ്രധാനതലക്കെട്ടുകൾ Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി. Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് […]
അദാനി പോർട്ട്സ് ക്യു 1 ഫലം, അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ അദാനി പോർട്ട്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 72 ശതമാനം വർദ്ധിച്ച് 1307 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 99 ശതമാനം വർദ്ധിച്ച് 4557 കോടി രൂപയായി. ഭാരതി എയർടെൽ ക്യു 1 ഫലം, അറ്റാദായം 63 ശതമാനം ഇടിഞ്ഞ് 284 […]

Advertisement