പ്രധാനതലക്കെട്ടുകൾ

Bharat Petroleum Corporation: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 82 ശതമാനം ഇടിഞ്ഞ് 2130 കോടി രൂപയായി.

Apollo Hospitals Enterprises:
മാർച്ച് പാദത്തിൽ കമ്പനിയുടെ എകീകൃത അറ്റാദായം 46 ശതമാനം ഇടിഞ്ഞ് 90 കോടി രൂപയായി.

Coal India:
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 45.9 ശതമാനം ഉയർന്ന് 6692 കോടി രൂപയായി.

Fortis Healthcare:
 മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 40 ശതമാനം ഉയർന്ന് 87.03 കോടി രൂപയായി.

Bata India: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി ഉയർന്ന് 62.96 കോടി രൂപയായി.

Power Finance Corporation:
മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 10 ശതമാനം ഉയർന്ന് 4295 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. അസാധാരണമായി വിപണി
ബെയറിഷായി കാണപ്പെട്ടു. എന്നാൽ വീണ്ടെടുക്കലിന് സാധിച്ചില്ല. തുടർന്ന് 99 പോയിന്റുകൾക്ക് താഴെയായി 16025 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഫ്ലാറ്റായി 34247 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും 34700ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 49 പോയിന്റുകൾ/ 0.14 ശതമാനം മുകളിലായി 34340 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി  ഇന്നലെ 3.38 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,095-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,080, 16,000, 15,950, 15,870 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,150, 16,190, 16,250, 16,340 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,200, 34,000, 33,700, 33,400, 33,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,440, 34,800, 35,000, 35,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

17000, 16500  എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 16000, 15500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 34,000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 25.3 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഐടി ഓഹരികൾ വീണ്ടും വീണു. നാസ്ഡാക് ഉൾപ്പെടെ യുഎസ് വിപണിയിലേക്ക് നോക്കിയാൽ എല്ലാം ബെയറിഷാണ്.

രാവിലെ ഐടി ബാങ്കിംഗ് മേഖലകൾ തമ്മൾ മുകളിലേക്കും താഴേക്കുമായി പിടിവലി നടന്നിരുന്നെങ്കിലും പിന്നിട് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് നിഫ്റ്റി താഴേക്ക് വീണു. നാസ്ഡാക് ദുർബലമായതിനെ തുടർന്ന് ഐടി ദുർബലമായി കാണപ്പെട്ടു.

തായ്‌വാനിലേക്കുള്ള സൈനിക സഹായം സംബന്ധിച്ച് ബൈഡൻ നടത്തിയപ്രസ്താവനയോട് ചൈന പ്രതികരിച്ചതിനാൽ യുഎസ്-ചൈന സംഘർഷങ്ങൾ സംബന്ധിച്ച ഭയം നിലനിൽക്കുന്നു. എന്നാൽ വിഷയത്തിൽ യുഎസ് നിലപാടിൽ ബൈഡൻ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്നും ചൈന ‘സൈനിക സഹായം’ ‘സൈനിക ഇടപെടലായി’ തെറ്റിദ്ധരിച്ചുവെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി.

ഫെഡ് മിനുറ്റ്സ് വിപണിയിൽ ആശങ്ക നിലനിർത്തിയിരുന്നെങ്കിലും അവ പ്രതീക്ഷിച്ചത് പോലെ ആയതിനാൽ തന്നെ വിപണി പോസിറ്റീവായി നിലകൊണ്ടു. ജൂണിലും ജൂലൈയിലുമായി രണ്ട് വട്ടമായി 50 ബേസിസ് പോയിന്റിന്റെ പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകും. അടുത്ത ഫെഡ് യോഗം 14നാണ്. അമേരിക്കയിലെ ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും.

16000ന് താഴേക്ക് ഒരു ഗ്യാപ്പ് ഫിൽ ചെയ്യാനുണ്ട്. അടുത്തിടെ അനേകം ഡൌൺ ട്രെൻഡ് എക്സ്പെയറി ഉള്ളതായി കാണാം. ഇനി ഗ്യാപ്പ് അപ്പ് നിലനിന്നാലും എഫ്ഐഐ വിൽപ്പന നടത്തുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

താഴേക്ക് 16000, മുകളിലേക്ക് 16165 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement