പ്രധാനതലക്കെട്ടുകൾ

Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു.

Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്.

Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി.

EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി ഷെയറുകളുടെ ബോണസ് ഇഷ്യൂ ശുപാർശ ചെയ്ത് കമ്പനി.

IRCON: ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി ലിമിറ്റഡ് നൽകുന്ന 500 മെഗാവാട്ട് ഗ്രിഡ് കണക്റ്റഡ് സോളാർ പിവി പ്രോജക്‌റ്റ് സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ഉദ്ദേശ്യ വാഹനമായി ഇർകോൺ റിന്യൂവബിൾ പവർ ലിമിറ്റഡ് ഒരു സബ്‌സിഡിയറിയും ജോയിന്റ് വെഞ്ച്വർ കമ്പനിയും സംയോജിപ്പിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18259 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18270ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. 18200ന് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി. ആദ്യ ശ്രമത്തിൽ 18250 മറികടക്കാൻ സാധിക്കാതിരുന്ന സൂചിക റേഞ്ചിനുള്ളിൽ തന്നെ കാണപ്പെട്ടു. തുടർന്ന് 45 പോയിന്റുകൾക്ക് മുകളിലായി 18258 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 38692 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബെയറിഷായി കാണപ്പെട്ടു. 38400 രേഖപ്പെടുത്തിയ സൂചികയിൽ പിന്നീട് ബെെയിംഗ് നടന്നെങ്കിലും 38500ന് മുകളിലേക്ക് കയറാൻ സാധിച്ചില്ല. തുടർന്ന് 258 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 38470 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമയ്ക്ക് (+1.5%) ഒപ്പം നിഫ്റ്റി മെറ്റൽ (+3.4%) മിന്നുംപ്രകടനം കാഴ്ചവച്ചു.

യൂഎസ് വിപണികൾ നഷ്ടത്തിൽ അടച്ചു. നാസ്ഡാക് 2.5 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ നേരിയ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികളും
നഷ്ടത്തിലാണ് ഉള്ളത്. യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലാണുള്ളത്. CAC നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY
18,224 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,210, 18,110, 18,050, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,270, 18,340, 18,420, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,500, 38,400, 38,300, 38,100, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,800, 39,000, 39,115, 39,200, 39,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18300 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 18000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38500ൽ തന്നെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 16.7 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs)  1,391 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,065 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

പലിശ നിരക്കുകളിൽ വളരെ നേരത്തെ വർദ്ധനവുണ്ടാകുമെന്നും,  മാർച്ചിൽ വില നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ഫെഡ് ഗവർണർ ലേൽ ബ്രെനാർഡ് പറഞ്ഞു. യുഎസിലെ പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ അപ്രതീക്ഷിതമായി ഉയരുന്നു. ഇവ രണ്ടും വിപണി ഇടിയാൻ കാരണമായി. നിഫ്റ്റി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം.

10 ദിവസത്തെ തുടർച്ചയായ മുന്നേറ്റത്തിന് ശേഷം ദിവസത്തെ ചാർട്ടിൽ ബാങ്ക് നിഫ്റ്റി ചുവന്ന കാൻഡിൽ രേഖപ്പെടുത്തി. HDFC Bank ഓഹരി നഷ്ടത്തിലാണ് ദിവസം മുഴുവൻ വ്യാപാരം നടത്തിയത്. ഇത് താത്കാലികമായ നീക്കമാണോ അതോ റിവേഴ്സലാണോ എന്ന് നോക്കി കാണേണ്ടതുണ്ട്. 38400, 38500 എന്ന നില ബാങ്ക് നിഫ്റ്റിയിൽ ശ്രദ്ധിക്കാവുന്നതാണ്.

എച്ച്.ഡി.എഫ്.സി ബാങ്ക് നാളെ മൂന്നാം പാദ ഫലം പ്രഖ്യാപിക്കും. ഓഹരിയിൽ ശ്രദ്ധിക്കുക. സീസൺ ആരംഭിക്കുമ്പോൾ പണപ്പെരുപ്പ ഡാറ്റയിൽ നിന്ന് യുഎസ് കോർപ്പറേറ്റ് ഫലങ്ങളിലേക്ക് ശ്രദ്ധ മാറുന്നതാണ്.

നിഫ്റ്റിക്ക് മുകളിലേക്ക് 18270, താഴേക്ക് 18210 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം വിപണിയെ താഴേക്ക് വലിച്ച് റിലയൻസ്, കൈത്താങ്ങായി മറ്റു ഹെവിവെയിറ്റ് ഓഹരികൾ. ഇന്ന് 15703 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി മിനിറ്റുകളോളം കാണപ്പെട്ടു. പിന്നീട് 200 പോയിന്റുകളോളം നിഫ്റ്റിയെ താഴേക്ക് വലിച്ച റിലയൻസ് ദിവസത്തെ താഴ്ന്ന നിലയിലേക്ക് സൂചികയെ കൊണ്ട് പോയി. ശേഷം 15500ൽ നിന്നും സപ്പോർട്ട് എടുത്ത് 1.8 ശതമാനം സൂചിക തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 28 പോയിന്റുകൾ/0.18 ശതമാനം താഴെയായി 15752 എന്ന നിലയിൽ നിഫ്റ്റി […]
വരുന്ന 30 വർഷത്തിനുള്ളിൽ രാജ്യത്തെ കാർബൺ മുക്തമാക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകത കുറയ്ക്കുകയും പുറത്തുനിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനുമായി റിലയൻസുമായി കേന്ദ്ര സർക്കാർ ചർച്ചനടത്തിവരികയാണ്. പുതിയ നയങ്ങൾ കൊണ്ട് വന്ന് കൊണ്ട് 2022 ഓടെ 175 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജം ശേഷി കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തന്നെ ഇന്ത്യ ഇപ്പോൾ ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ഗ്രീൻ ഹൈഡ്രജൻ മേഖലയെ പറ്റിയും അവയിലെ […]
പ്രധാനതലക്കെട്ടുകൾ Globus Spirits: തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികൾക്ക് ആവശ്യമായ എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണികൾ, മാർക്കറ്റിംഗ് സേവനങ്ങൾ എന്നിവ കമ്പനി നൽകും. UPL: നേച്ചർ ബ്ലിസ് അഗ്രോയുടെ 100 ശതമാനം ഓഹരി  സ്വന്തമാക്കി കമ്പനി. Lupin: കമ്പനിയുടെ പുതിയ ഡ്രഗ് ആപ്ലിക്കേഷനായ പാലിപെരിഡോൺ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. ഇന്നത്തെ വിപണി സാധ്യത ഇന്നലെ ഫ്ലാറ്റായി 15790 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് മുകളിലേക്ക് കയറിയെങ്കിലും താഴേക്ക് […]

Advertisement