പ്രധാനതലക്കെട്ടുകൾ

Bharti Airtel: എറിക്സണുമായി ചേർന്ന് കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ 5ജി ട്രയൽ നെറ്റുവർക്ക് ഗ്രാമ പ്രദേശങ്ങളിൽ നടപ്പിലാക്കിയതായി ടെലികോം കമ്പനി പറഞ്ഞു.

Zee Entertainment Enterprises: വ്യാഴാഴ്ചയ്ക്കകം നിക്ഷേപകരായ ഇൻവെസ്കോയും ഒഎഫ്ഐ ഗ്ലോബൽ ചൈനയും സമർപ്പിച്ച പരാതിക്ക് മറുപടി നൽകാൻ കമ്പനിയോടെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. 

Cadila Healthcare: കൊവിഡിന് എതിരായ തങ്ങളുടെ സെെകോവ് ഡി വാക്സിന്റെ മൂന്നാം ഘട്ട ട്രയൽ പരീക്ഷണത്തിന് ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതി ലഭിച്ചതായി കമ്പനി പറഞ്ഞു.

Godrej Consumer Products: ജൂലെെ- സെപ്റ്റംബർ കാലയളവിൽ ഉയർന്ന വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.

Sugar Stocks: പഞ്ചസാര മില്ലുകൾ 2020-21 വർഷത്തിൽ 7.23 മില്യൺ ടണ്ണിന്റെ  റെക്കോഡ് കയറ്റുമതി രേഖപ്പെടുത്തി.

MTAR Technologies: കമ്പനിയുടെ ബാങ്ക് സൗകര്യങ്ങളുടെ ദീർഘകാല റേറ്റിംഗ് നവീകരിച്ച് BBB+ൽ നിന്നും  A- ആക്കി. ഹ്രസ്വകാല റേറ്റിംഗ് A2ൽ നിന്നും A2+ ആക്കിയും ക്രിസിൽ ഉയർത്തി.

Glenmark Pharma: യുഎസിലെ ചില ഉത്പന്നങ്ങൾ തിരികെ വിളിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൗണിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറെ നേരം 17700 എന്ന നിലയിൽ അസ്ഥിരമായി നിന്നു. ഉച്ചയോടെ  INFY, TCS, RELIANCE എന്നിവയുടെ പിന്തുണയിൽ കത്തിക്കയറിയ നിഫ്റ്റി 17822 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിയുടെ അത്ര മുന്നേറ്റം കാഴ്ചവച്ചില്ല. തുടർന്ന്
0.43 ശതമാനം നേട്ടത്തിൽ 37741 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.1 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി റിയൽറ്റി 1.3 ശതമാനം ഇടിഞ്ഞു.

പാശ്ചാത്യ വിപണികൾ ഇന്നലെ വീണ്ടെടുക്കൽ നടത്തിയതായി കാണാം. യൂറോപ്യൻ വിപണികൾ 1-1.5 ശതമാനം നേട്ടത്തിൽ അടച്ചു. യുഎസ് വിപണികൾ 1 ശതമാനം നേട്ടത്തിൽ അടച്ചു. എങ്കിലും അവസാന നിമിഷം വിൽപ്പന സമ്മർദ്ദം ഉണ്ടായിരുന്നു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണുള്ളത്. ജപ്പാൻ, കൊറിയ, ഹോങ്കോംഗ് എന്നിവ 1 ശതമാനത്തിന് മുകളിൽ നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 17,780-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു മ്യൂട്ടഡ് ഓർ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,750, 17,700, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,830,17,900 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000, 17800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17600, 17700 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 1.0 ആണ്.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37500ൽ ഉയർന്ന പുട്ട് ഒഐയും കാണാം. 37500ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം. പിസിആർ 0.9 ആണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1915 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1868 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.രണ്ട് ദിവസം ഓഹരികൾ വാങ്ങിയതിന് പിന്നാലെ എഫ്ഐഐഎസ് ഓഹരികൾ വലിയ അളവിൽ വിൽക്കുന്നത് കാണാം. ഫ്യൂച്ചേഴ്സിൽ അനേകം ഷോർട്ട് പോസിഷനുകളും അവർ എടുത്തിട്ടുള്ളതായി കാണാം. അതേസമയം തന്നെ എഫ്ഐഐഎസ് കോൾ ഓപ്ഷനും ഇന്നലെ വാങ്ങിയതായി കാണാം. നിലവിലുള്ള അവരുടെ പോസിഷൻ ഹെഡ്ജ് ചെയ്യുന്നതിനുള്ള നടപടിയാകുമോ ഇത്?

വിക്സ് ഇന്നലെ 2 ശതമാനം താഴേക്ക് വീണു. ശ്രദ്ധിക്കുക.

17,800-17,830 എന്ന നില മുകളിലേക്കും, 17580-17600 എന്ന നില താഴേക്ക് സപ്പോർട്ട് ആയും പരിഗണിക്കാവുന്നതാണ്. ഇതിനുള്ളിൽ സൂചിക അസ്ഥിരമായി നിൽക്കാനും സാധ്യതയുണ്ട്.

RELIANCE, TCS, INFY, ബാങ്കിംഗ് ഓഹരികൾ എന്നിവയിലേക്കും ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement