പ്രധാനതലക്കെട്ടുകൾ

Dixon Technologies: 5 ജി മില്ലിമീറ്റർ വേവ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കാൻ ആംഭിച്ച് കമ്പനി. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന വിഭാഗത്തിലെ ആദ്യ സെറ്റ് ഉപകരണങ്ങളായിരിക്കും ഇത്.

Route Mobile: സെക്യൂരിറ്റീസ് വിൽക്കുന്നതിലൂടെ 2000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ഓഹരിയുടമകൾ അനുമതി നൽകി.

HDFC Bank: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 9096 കോടി രൂപയായി.

Avenue Supermarts:
  സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഡി-മാർട്ടിന്റെ ഉടമസ്ഥ സ്ഥാപനത്തിന്റെ ഏകീകൃത അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 417.76 കോടി രൂപയായി.

Metropolis Healthcare: ഹൈടെക് ഡയഗ്നോസ്റ്റിക് സെന്ററും അതിന്റെ അനുബന്ധ സ്ഥാപനമായ സെൻട്രലാബ് ഹെൽത്ത് കെയർ സർവീസസും 636 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ അനുമതി നൽകി കമ്പനി.

PNB Housing Finance: യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ കാർലൈൽ ഗ്രൂപ്പിനും മറ്റുള്ളവർക്കുമായി 4,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു.

Reliance: ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ എംഎം സ്റ്റൈലിന്റെ 40 ശതമാനം ഓഹരികൾ റിലയൻസ് ബ്രാൻഡ് സ്വന്തമാക്കും.

Bank of India: ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകൾ യഥാക്രമം 35 ബേസിസ് പോയിന്റും 50 ബേസിസ് പോയിന്റും കുറച്ചതായി ബാങ്ക് പ്രഖ്യാപിച്ചു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • UltraTech Cement
  • L&T Infotech
  • Tata Coffee
  • Route Mobile
  • Alok Industries
  • Hatsun Agro Products
  • Hathway Bhawani Cabletel

ഇന്നത്തെ വിപണി സാധ്യത

വ്യാഴാഴ്ച വീണ്ടും ഒരു ഗ്യാപ്പ് അപ്പിൽ 18300ന് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏറെ നേരം 18260-18320 എന്ന റേഞ്ചിനുള്ളിൽ തന്നെ വ്യാപാരം നടത്തി. അവസാന നിമിഷം ബാങ്ക് നിഫ്റ്റി കത്തിക്കയറിയത് നിഫ്റ്റിയെ മുകളിലേക്ക് ഉയർത്തി. തുടർന്ന്  0.97 ശതമാനം നേട്ടത്തിൽ 18338 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 38750 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി നിന്നു. അവസാന നിമിഷം എച്ച്.ഡി.എഫ്.സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളുടെ മുന്നേറ്റത്തോടെ സൂചിക ശക്തമായി മുകളിലേക്ക് കയറി. തുടർന്ന് 1.83 ശതമാനം നേട്ടത്തിൽ 39340 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ബാങ്ക് (+1.8%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.7%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി മാത്രമാണ് (0.59) ശതമാനം നഷ്ടത്തിൽ അടച്ചത്.

യൂറോപ്യൻ വിപണികൾ പോസിറ്റീവായി തന്നെ തുടർന്ന് കൊണ്ട് ലാഭത്തിൽ അടച്ചു. യുഎസ് വിപണിയും ശക്തമായ മുന്നേറ്റം കാഴ്ചവച്ച് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വലിയ ബാങ്കുകൾക്കായി ഗോൾഡ്മാൻ സാക്സ് ശക്തമായ ത്രൈമാസ വരുമാനം രേഖപ്പെടുത്തിയതോടെ ജൂണിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ശതമാന നേട്ടമാണ് ഡൗ നേടിയത്.

ആവശ്യകത വർദ്ധിച്ചതിന് പിന്നാലെ ഓയിൽ വില എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി.

ഏഷ്യൻ വിപണികൾ ഏറെയും ദുർബലമായി നഷ്ടത്തിൽ കാണപ്പെടുന്നു. ചെെനയുടെ ത്രെെമാസ സാമ്പത്തിക കണക്കുകൾ വെെകാതെ പുറത്തുവരും. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,427-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 18,470ൽ വ്യാപാരം ആരംഭിച്ച എസ്.ജി.എക്സ് നിഫ്റ്റി തുടർച്ചായായി താഴേക്ക് വീഴുകയായിരുന്നു.

18,250, 18,200, 18,100,18,040 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,350, 18,400,18,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,900, 38,500, 38,350, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,500, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1681 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി, അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  1750 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

19000, 18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18100, 18000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 38500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 15.76-ലാണുള്ളത്.

HDFC BANK-ന്റെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും നല്ലതാണ്. ഇതിനകം തന്നെ ഓഹരി എക്കാലത്തെയും ഉയർന്ന നില കീഴടക്കി. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ബാങ്ക് നിഫ്റ്റിയിൽ ശ്രദ്ധിക്കുക.

TCS ഓഹരി തിരികെ കയറുന്നുണ്ടോ എന്നും ശ്രദ്ധിക്കാവുന്നതാണ്.

ഈ ആഴ്ച AXISBANK, ICICIBANK, RELIANCE എന്നീ കമ്പനികളുടെ ഫലങ്ങളും പുറത്തുവരും.

വിപണിയിലെ കാളയോട്ടം തുടർന്നേക്കും. യുഎസ് വിപണി പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നത് പോസിറ്റീവ് സൂചന നൽകുന്നു.

ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലെ പോലെ അത് നിലനിർത്താൻ സൂചികയ്ക്ക് സാധിക്കുമോ എന്ന് നോക്കാം. ഇതിന് സാധിച്ചില്ലെങ്കിൽ സൂചിക താഴേക്ക് വീണ് 18,340-18,350 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement