പ്രധാനതലക്കെട്ടുകൾ

Tech Mahindra: ക്ലൗഡ് കമ്പ്യൂട്ടിംഗ്, 5 ജി, എസ്എപി, സെയിൽസ്ഫോഴ്സ് സോഫ്റ്റ്വെയർ എന്നീ വിഭാഗങ്ങളിലുള്ള കഴിവ് നവീകരിക്കാൻ യൂറോപ്പിൽ ഏറ്റെടുക്കൽ തേടുന്നതായി കമ്പനി അറിയിച്ചു.

PNB Housing Finance:  ഓഹരികളുടെ മുൻ‌ഗണനാ ഇഷ്യു വഴി 4,000 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത്  പ്രോക്സി ഉപദേശക സ്ഥാപനം. പൊതു ഓഹരി ഉടമകൾ‌ക്ക്  എതിരായ “അന്യായമായ ഇടപാട്” എന്ന് ഇതിനെ  വിശേഷിപ്പിക്കുകയും ചെയ്തു.

YES Bank: ധനസമാഹരണത്തിനായി ബാങ്ക് ബോർഡ് ഇന്ന് യോഗം ചേരും.


GAIL India: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 28 ശതമാനം വർദ്ധിച്ച് 1908 കോടി രൂപയായി. ഗ്യാസ് മാർക്കറ്റിംഗ് ബിസിനസ്സ് അന്താരാഷ്ട്ര വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത് ഇതിന് കാരണമായി.

Bata India:  മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 23.3 ശതമാനം വർദ്ധിച്ച് 29.47 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Steel Authority of India
  • NHPC
  • Century Plyboards (India)
  • Cera Sanitaryware
  • Mazagon Dock Shipbuilders
  • eClerx Services
  • Responsive Industries
  • Tide Water Oil Company
  • National Fertilizers

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 15750ന് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15800 എന്ന നില പരീക്ഷിക്കുകയും ഏറെ നേരം ഇവിടെ അസ്ഥിരമായി നിന്ന സൂചിക പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് കൂപ്പുകുത്തുകയും ചെയ്തു. 200 പോയിന്റുകൾ താഴേക്ക് വീണ സൂചിക 15560 എന്ന നില രേഖപ്പെടുത്തി. ശേഷം തിരികെ കയറിയ സൂചിക 15640 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഇന്നലെ ഏറെ ബെയറിഷായി കാണപ്പെട്ടു. 35000 എന്ന സപ്പോർട്ട് നില തകർക്കപ്പെട്ട് താഴേക്ക് വീണ സൂചിക 34800ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി, എഫ്.എം.സി.ജി എന്നീ സൂചികകൾ  ഇന്നലെ വിപണി ഇടിഞ്ഞപ്പോഴും  മിന്നും പ്രകടനം കാഴ്ചവച്ചു.യൂറോപ്യൻ 
വിപണികൾ  ഫ്ലാറ്റായാണ്  അടയ്ക്കപെട്ടത്. പണപ്പെരുപ്പ കണക്കുകൾ ഇന്ന്  പുറത്തുവരാനിരിക്കെ യുഎസ് വിപണി നേരിയ നഷ്ടത്തിൽ അടയ്ക്കപ്പെട്ടു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകളും പോസിറ്റീവാണ്.

SGX NIFTY 15,710-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യപ്പ് അപ്പ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

15,700, 15,600, 15,550,15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800 നിഫ്റ്റിയിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഇന്നലെ തെളിയിച്ചു കഴിഞ്ഞു. ഇത് വരും ദിവസങ്ങളിലും സൂചികയ്ക്ക് ശക്തമായ പ്രതിരോധമായി നിലകൊള്ളും.


35,000, 35,200, 35,500 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34650 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്. ഇന്നലെ അനേകം തവണ ഈ സപ്പോർട്ട് സൂചിക പരീക്ഷിച്ചിരുന്നു. ഡെയിലി ചാർട്ടിലെ 20 DMA ഇതിന് സമീപത്തായി നിലകൊള്ളുന്നു. നിങ്ങൾക്ക് ഓർമയുണ്ടോ, 34500 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ആയിരുന്നു.

INDIA VIX  14 എന്ന റെഞ്ചിലാണ് ഇന്നലെ അടയ്ക്കപ്പെട്ടത്. ഇതിലൂടെ ഇത് ഒരു ഒറ്റപ്പെട്ട ലാഭമെടുപ്പ് മാത്രമാണെന്നും മറിച്ച് ഒരു ട്രെൻഡ് റിവേർസലല്ലെന്നും വിലയിരുത്താം. ഇന്നത്തെ വിപണിയുടെ നീക്കം ഇത് സ്ഥിരീകരിക്കും.

15,800, 16,000, 15,700 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15800ന്  മുകളിലേക്ക്  സൂചികയുടെ നീക്കം പരിമിതമാണെന്ന് ഇത്  സൂചിപ്പിക്കുന്നു. 15600, 15500 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ ഉള്ളത്.നിഫ്റ്റിയുടെ പി.സി.ആർ 1 ൽ നിന്നും 0.8 ആയി കുറഞ്ഞു. ഇത് വിപണിയുടെ  ശക്തി കുറഞ്ഞുവെന്നതിന്റെ  സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35500, 35,000 എന്നിവിടെ അനേകം കോൾ ഒഐ കാണപ്പെടുന്നു. സൂചികയുടെ പി.സി.ആർ 0.5 ആണ്. 34000ൽ അനേകം പുട്ട് ഒഐ കാണപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ചത് പോലെ 34500-34650 എന്ന നില ശ്രദ്ധിക്കുക. ഈ സപ്പോർട്ട് തകർക്കപ്പെട്ടാൽ സൂചിക ഏറെ ദുർബലമായേക്കും.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 846 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 271 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.യുഎസിൽ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വരാനിരിക്കുന്നതിനാൽ
ആഗോള വിപണികൾ അസ്ഥിരമായി നിൽക്കുകയാണ്.

ഇന്നലെ ഇന്ത്യൻ വിപണി ലാഭമെടുപ്പിന് വിധേയമാകുന്നത് നമ്മൾ കണ്ടിരുന്നു. ഇന്നത്തെ വിപണിയുടെ നീക്കത്തിലൂടെ മാത്രമെ ഇത് ഒരു ട്രെൻഡ് റിവേർഴ്സൽ അല്ലെന്ന് ഉറപ്പിക്കാനാകു.

ബാങ്കിംഗ് ഓഹരികൾ ബെയറിഷായി മുകളിൽ പറഞ്ഞ സപ്പോർട്ട് നിലമറികടന്നാൽ നിഫ്റ്റിയും താഴേക്ക് വീണേക്കും.നിഫ്റ്റി 15800നും 15600നും ഇടയിൽ ഇന്ന്  വ്യാപാരം അവസാനിപ്പിക്കാനാണ് സാധ്യത (സുരക്ഷിതമെന്ന് കരുതുന്നവർക്ക് 15500 തിരഞ്ഞെടുക്കാം). ഒരുപക്ഷേ നിഫ്റ്റി 15600 ഉം, ബാങ്ക് നിഫ്റ്റി 34500 ഉം തകർത്ത് നീങ്ങിയാൽ കോൾ ഓപ്ഷനുകൾ വിൽക്കാവുന്നതാണ്.

എക്സ്പെയറി ദിവസം ആയതിനാൽ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. സൂരക്ഷിതമായി ട്രെയിഡ് ചെയ്തു കൊണ്ട് ലാഭമുണ്ടാക്കാൻ ശ്രമിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനമായി വർദ്ധിച്ചു മേയിൽ ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ക്രൂഡ് സ്റ്റീൽ  ഉത്പാദനം 10 ശതമാനം വർദ്ധിച്ച് 13.67 ലക്ഷം ടണ്ണായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 12.48 ലക്ഷം ടണ്ണിന്റെ സ്റ്റീലാണ് ഉത്പാദിപ്പിച്ചത്. മേയിലെ മൊത്തം ഉപയോഗ  ശേഷി   91 ശതമാനമായിരുന്നു.  വാഹന വിൽപ്പന 55 ശതമാനം ഇടിഞ്ഞ് 5.35 ലക്ഷം യൂണിറ്റായി, എഫ്.എ.ഡി.എ  കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസം വാഹന രജിസ്ട്രേഷൻ മുൻ പാദത്തെ അപേക്ഷിച്ച്  55 […]
ഇന്നത്തെ വിപണി വിശകലനം  നേരിയ ഗ്യാപ്പ് അപ്പിൽ 15680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ തുടക്കത്തിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പിന്നീട് മുകളിലേക്ക് കയറിയ സൂചിക അവസാന നിമിഷം വരെ മുന്നേറ്റം കാഴ്ചവച്ചു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 102 പോയിന്റുകൾ/ 0.65 ശതമാനം  മുകളിലായി 15,737 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഇന്ന് നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. 34913 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക ഉച്ചവരെ 200 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ […]
ഇന്ത്യയിലെ രണ്ട് സെൻ‌ട്രൽ ഡിപോസിറ്ററി സേവനങ്ങളിൽ ഒന്നാണ് സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് അഥവ സിഡിഎസ്എൽ. ഡീമാറ്റ് അക്കൗണ്ട് തുറന്നതിന് ശേഷം നിങ്ങൾക്ക് ഇവരിൽ നിന്നും അനേകം മെയിലുകൾ വന്നിട്ടുണ്ടാകും.  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ  പ്രൊമോട്ടറായി 1999 ലാണ് സിഡിഎസ്എൽ സ്ഥാപിതമായത്. രാജ്യത്ത് ആദ്യമായി 3 കോടി ഉപയോക്താക്കളെ സ്വന്തമാക്കിയ ഡിപോസിറ്ററിയും സിഡിഎസ്എല്ലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 272 ശതമാനത്തിന്റെ നേട്ടമാണ് നിക്ഷേപത്തിലൂടെ കമ്പനി നൽകിയിരിക്കുന്നത്. ഇതിന് മുമ്പ് ഓഹരി അസ്ഥിരമായ നിലയിൽ സാവധാനമാണ് നീങ്ങിയിരുന്നത്. കമ്പനിയുടെ […]

Advertisement