പ്രധാനതലക്കെട്ടുകൾ

Tata Consultancy Services : ലാറ്റിനമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും  ബ്ലോക്ക്ചെയിൻ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി ലാക്ക്ചെയിനുമായി കെെകോർത്ത് ടി.സി.എസ്.

Syngene International:
ഇന്ത്യയിൽ കൊവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായി ഡയാഡിക് ഇന്റർനാഷണലുമായി കമ്പനി കെെകോർത്തു.

Adani Enterprises: വിവിധ ധാതുക്കളുടെ ഖനികൾ വികസിപ്പിക്കുന്നതിനും  സ്വന്തമാക്കുന്നതിനുമായി കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള മഹാനദി മെെൻസ് ആന്റ് മിനറൽസ് എന്ന കമ്പനിയെ സംയോജിപ്പിച്ചു. 

Kotak Mahindra Bank: മെയ് 29ന് കടപത്രവിതരണത്തിലൂടെ പണം സമാഹരിക്കാൻ ഒരുങ്ങുന്നതായി ബാങ്ക് അറിയിച്ചു.

Apollo Hospitals: വാക്സിൻ വിതരണ ശേഷി വർദ്ധിപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Burger King India: മാർച്ചിലെ നാലാം പാദത്തിൽ ബർഗർ കിംഗിന്റെ ഏകീകൃത അറ്റനഷ്ടം 25.9 കോടി രൂപയായി.

Bharat Petroleum Corporation: മാർച്ച് പാദത്തിൽ കമ്പനി 11940 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. അതേസമയം ഓഹരി ഒന്ന് 58 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

Berger Paints: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം വർദ്ധിച്ച് 208.06 കോടി രൂപയായി.

V-Guard Industries: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം വർദ്ധിച്ച് 68.38 കോടി രൂപയായി.

Manappuram Finance: മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ  പ്രതിവർഷ അറ്റാദായം 17.6 ശതമാനം വർദ്ധിച്ച് 468.35 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

 • Sun Pharma
 • Eicher Motors
 • Cadila Healthcare
 • Page Industries
 • Dixon Technologies
 • Alkyl Amines
 • Phoenix Mills
 • UCO Bank
 • Aegis Logistics
 • HEG
 • Metropolis
 • Fine Organic
 • Wockhardt

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ  വ്യാപാരം ആരംഭിച്ച നിഫ്റ്റി പെട്ടന്ന് താഴേക്ക് വരികയും 15200 എന്ന സപ്പോർട്ട് പരീക്ഷിക്കുകയും ചെയ്തു. തുടർന്ന് ദിവസം മുഴുവൻ മുകളിലേക്ക് കയറിയ സൂചിക 15320 എന്ന നില പരീക്ഷിക്കുകയും 15300ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. INFY-യെ മുൻ നിർത്തി ഐടി ഓഹരികൾ നടത്തിയ മുന്നേറ്റമാണ് സൂചികയ്ക്ക് ശക്തി പകർന്നത്. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി നിഫ്റ്റിയേക്കാൾ വളരെ കുറച്ചു നീക്കം മാത്രമെ കാഴ്ചവച്ചുള്ളു. 34450 പരീക്ഷിച്ച സൂചിക മുകളിലേക്ക് കയറുകയും പിന്നീട് അസ്ഥിരമായി നിന്ന് കൊണ്ട് 34684 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഇന്നലെ 1.76 ശതമാനം നേട്ടം കെെവരിച്ച് കൊണ്ട് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പിന്തുണ നൽകി. അതേസമയം മെറ്റൽ ഓഹരികൾ 1.86 ശതമാനം കൂപ്പുകുത്തി.യൂറോപ്യൻ വിപണി ഫ്ലാറ്റായി നെഗറ്റീവായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും പിന്നീട് താഴേക്ക് വീണ് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.  NASDAQ 0.59 ശതമാനം നഷ്ടത്തിലടച്ചു.

ജപ്പാൻ, ഹോങ്കോംഗ്, തായ്‌വാൻ തുടങ്ങി ഏഷ്യൻ വിപണികൾ  ഏറെയും നഷ്ടത്തിലാണ്  കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചറുകളും നെഗറ്റീവായി കാണപ്പെടുന്നു. SGX NIFTY 15,330 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു പോസിറ്റീവ് ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു. 

രാവിലെ 6.30ന് 15366 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചത് മുതൽ എസ്.ജി.എസ് സൂചികയിൽ വളരെ വലിയ ചാഞ്ചാട്ടം അനുഭവപ്പെട്ടു.  15295 എന്ന നിലയിലേക്ക് വീണ സൂചിക പിന്നീട് 15360ലേക്ക് ഉയരുകയും പിന്നീട് 15330 വീഴുകയും ചെയ്തു.15,200, 15,150, 15,100, 15,050 എന്നിവിടായി  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി  കാണാം.

15,340, 15,400, 15,430 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000-35,200 എന്നത്  ബാങ്ക് നിഫ്റ്റിയുടെ ഒരു പ്രധാന  പ്രതിരോധ മേഖലയാണ് . ഇത് തകർക്കപെട്ടാൽ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചേക്കാം.

34,400, 34,100 എന്നത് ബാങ്ക് നിഫ്റ്റിയിൽ  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കും.

15200ൽ വളരെ അധികം പുട്ട് ഓപ്ഷൻ ബിൽഡ് അപ്പ് ഉള്ളതായി കാണാം. 15200 ഇന്ന്  ശക്തമായ സപ്പോർട്ടായി പ്രവർത്തിക്കുമെന്നതിന്റെ സൂചനയാണിത്. 15500, 15400 എന്നിവിടെയാണ്  ഏറ്റവും കൂടുതൽ കോൾ ബിൽഡ് അപ്പ് ഉള്ളത്.

ഇന്നലെ 15200ൽ ശക്തമായ പുട്ട് ബിൽഡ് അപ്പ് ഉണ്ടായിരുന്നു. നെറ്റ് കോൾ അൺ‌വൈൻ‌ഡിംഗും ഉയർന്ന പുട്ട് ബിൽഡ് അപ്പും വിപണി ബുള്ളിഷാണെന്ന സൂചന നൽകുന്നു.

ബാങ്ക് നിഫ്റ്റിക്കും 35000ൽ കോൾ ഒഐ ഉള്ളതായി കാണാം. ഇത് 35000ന് താഴെ സൂചിക അസ്ഥിരമായി നിൽക്കുമെന്നതിന്റെ സൂചന നൽകുന്നു. ഒരുപക്ഷേ ബാങ്ക് നിഫ്റ്റിക്ക് 35000 മറികടക്കാൻ സാധിച്ചില്ലെങ്കിൽ നിഫ്റ്റിക്ക് മൂന്നിലേക്ക് കയറുക എന്നത് പ്രയാസമായിരിക്കും.വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  241   കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 438 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

VIX
20 മുകളിലേക്ക് വീണ്ടും ഉയർന്നിരിക്കുന്നു. മാസാവസാനമായതിനാൽ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.

ഇന്നലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ സൂചിപ്പിച്ചത് പോലെ തന്നെ ഹെവിവെയിറ്റ് ഓഹരികളായ Reliance, HDFC Bank എന്നിവയിലേക്ക് നോക്കുക. കഴിഞ്ഞ് ഏതാനും ദിവസങ്ങളായി ഇവയുടെ സഹായമില്ലാതെയാണ് വിപണി മുകളിലേക്ക് കയറികൊണ്ടിരിക്കുന്നത്.

വിപണി പൊതുവെ പോസിറ്റീവായി നിൽക്കുന്നതിനാൽ തന്നെ ഈ ഹെവിവെയിറ്റ് ഓഹരികളിലെ മുന്നേറ്റം നിഫ്റ്റിയെ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചേക്കും.ഈ ആഴ്ച  നിഫ്റ്റി 15100നും 15300നും ഇടയിലായി തന്നെ അസ്ഥിരമായി നിൽക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 15200നും 15400നും ഇടയിലായി നിഫ്റ്റി എക്സ്പെയറാകാനാണ് സാധ്യത.

ഏഷ്യൻ വിപണിയും യുഎസ്,യൂറോപ്യൻ ഫ്യൂച്ചറുകളുമെല്ലാം നെഗറ്റീവായി നിൽക്കുന്നു എന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്.
ഇതിനാൽ തന്നെ ഇന്ന് യൂറോപ്യൻ വിപണി തുറക്കുമ്പോൾ അത് ഇന്ത്യൻ വിപണിയെ ബാധിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement