പ്രധാനതലക്കെട്ടുകൾ

Dish TV India: കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡറായ YES Bank ഓഹരിയുടമകളുടെ ഒരു പ്രത്യക പൊതുയോഗം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ  Reliance Jio ജൂലെെയിൽ 65 ലക്ഷം പുതിയ വരിക്കാരെ സ്വന്തമാക്കി. Airtel 19 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം  Vodafone Idea 14.3 ലക്ഷം വരിക്കാരെ നഷ്ടമാക്കി.

Adani Enterprises: അദാനി ഡിജിറ്റൽ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സംയോജിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

Coal India: മധ്യപ്രദേശിൽ 50 മെഗാവാട്ട് സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്നതിനായി  കമ്പനിയുടെ അനുബന്ധ സ്ഥാപനമായ നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ് NTPC-യുമായി കെെകോർത്തു.

UltraTech Cement
: 2025 ഓടെ 100 ശതമാനവും പുനരുപയോഗ വെെദ്യുതി എന്ന ലക്ഷ്യം കെെവരിക്കാൻ ഒരുങ്ങി കമ്പനി.

BPCL, SBI Card: ഇന്ധന ആനൂകൂല്യങ്ങൾ ഉൾപ്പെടെ നൽകുന്നതിനായി റുപേ കോൺടാക്റ്റ്ലെസ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ച് കമ്പനികൾ.

Shriram Transport Finance Company: 10 ലക്ഷം രൂപ മുഖ വിലയ്ക്ക് 950 സുരക്ഷിത എൻസിഡികൾ അനുവദിച്ച് കമ്പനി. 7.95 ശതമാനമാണ് പ്രതിവർഷ കൂപ്പൺ നിരക്ക്. 2023 ജൂൺ 16ന് ഇതിന്റെ കാലാവധി പൂർത്തിയാകും. 

ഇന്നത്തെ വിപണി സാധ്യത

കാളക്കൂറ്റന്മാർക്കൊപ്പം നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഗ്യാപ്പ് അപ്പിൽ 17650 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക കത്തിക്കയറി 17822ൽ വ്യാപാരം  അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും നിഫ്റ്റിക്ക് സമാനമായ നീക്കമാണ് കാഴ്ചവച്ചത്. നിരവധി പ്രതിരോധങ്ങൾ മറികടന്ന സൂചിക 2.2 ശതമാനം നേട്ടത്തിൽ 37,771 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഉയർന്ന ചാഞ്ചാട്ടത്തോടെ നിഫ്റ്റി റിയൽറ്റി 8.6 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ എന്നിവ 1 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 2.2 ശതമാനവും ഫിൻ നിഫ്റ്റി 2.2 ശതമാനവും ഉയർന്നു, നിഫ്റ്റി മെറ്റലും 1.6 ശതമാനം നേട്ടം കെെവരിച്ചു.

ആഗോള വിപണികൾ  ഇന്നലെയും കാളയോട്ടത്തിന് സാക്ഷ്യംവഹിച്ചു. യൂറോപ്യൻ വിപണികൾ 1 ശതമാനത്തിന് മുകളിൽ ലാഭത്തിൽ അടച്ചു. യുഎസ് വിപണി 1 മുതൽ 1.5 ശതമാനം വരെ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
ഏറെയും ഫ്ലാറ്റായി  ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് കയറിയിറങ്ങി ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY  നേരിയ ഉയരത്തിൽ 17,856-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,800, 17,740, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,900, 18,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000, 36800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 357 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1173 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

മാസത്തെ എക്സ്പെയറി നോക്കിയാൽ നിഫ്റ്റിയിൽ  കൂടുതൽ പുട്ട് ഒഐയാണ് കാണപ്പെടുന്നത്. ഇത് വിപണി ശക്തമാണെന്ന സൂചന നൽകുന്നു. 18000ൽ ഉയർന്ന കോൾ ഒഐ കാണാം. ഇവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.

വിക്സ് ഇപ്പോഴും 16ലാണ് കാണപ്പെടുന്നത്. വിപണിയിൽ പെട്ടന്നുള്ള നീക്കം കാണപ്പെട്ടേക്കാം. വരും ദിവസങ്ങളിൽ വിപണിയിൽ  ചാഞ്ചാട്ടം രൂക്ഷമായേക്കാം.

ആഗോള വിപണികളുടെ മുന്നേറ്റത്തെ തുടർന്നാണ് ഇന്ത്യൻ വിപണിയും ശക്തി കെെവരിച്ചത്. എന്നാൽ ഇന്ന് ഏഷ്യൻ വിപണി അധികം മുന്നേറ്റം നടത്തിയിട്ടില്ലാത്തതിനാൽ നിഫ്റ്റി അസ്ഥിരമായേക്കാം. 

18000 ആണ് നിഫ്റ്റിയിൽ അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാന നില.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement