Ethos Limited IPO; അറിയേണ്ടതെല്ലാം

Home
editorial
ethos-limited-ipo-all-you-need-to-know
undefined

ആഡംഭര വാച്ച് നിർമ്മാതാവായ Ethos Limited തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. മെയ് 18ന് ആരംഭിച്ച് ഐപിഒ മെയ് 20ന് അവസാനിക്കും. ലോകത്തെ തന്നെ പ്രീമിയം ടൈപ്പ് വാച്ചുകളാണ് കമ്പനി ഇപ്പോൾ വിൽക്കുന്നത്. കമ്പനിയുടെ പുത്തൻ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Ethos Limited

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര, പ്രീമിയം വാച്ച് റീട്ടെയിലർമാരിൽ ഒന്നാണ് എത്തോസ് ലിമിറ്റഡ്. 2020ലെ കണക്കനുസരിച്ച്  പ്രീമിയം & ലക്ഷ്വറി വാച്ച് വിഭാഗത്തിലെ മൊത്തം റീട്ടെയിൽ വിൽപ്പനയുടെ 13 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്.  ഇതേ കാലയളവിൽ ലക്ഷ്വറി വാച്ച് സെഗ്‌മെന്റിൽ മാത്രമായി 20 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ടായിരുന്നു. Omega, TAG Heuer, Rado, Longines, Tissot, Oris SA, Rolex തുടങ്ങിയ 50 വാച്ച് ബ്രാൻഡുകളാണ് കമ്പനി വിൽക്കുന്നത്. ഈ ബ്രാൻഡുകൾ തനതായ ടൈംപീസുകൾ നിർമിക്കാൻ വിലകൂടിയ മെറ്റീരിയലുകളും അതിലോലമായ കരകൗശലവും ഉപയോഗിക്കുന്നു.

ഇന്ത്യയിലെ 17 നഗരങ്ങളിലായി 50 ഫിസിക്കൽ സ്റ്റോറുകളാണ് കമ്പനി നടത്തിവരുന്നത്.  ഡൽഹിയിലും ബെംഗളൂരുവിലുമായി കമ്പനിയുടെ മികച്ച മൂന്ന് സ്റ്റോറുകൾ സ്ഥിതി ചെയ്യുന്നു, കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരുന്നതും ഇവിടെ നിന്നാണ്.

ഇതിന് പുറമെ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാം, ക്ലബ് എക്കോ, എന്നിവ വിൽപ്പന വർദ്ധിക്കാൻ സഹായിക്കുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ KDDL Limited വാച്ച് ഘടകങ്ങളുടെയും ഉയർന്ന നിലവാരമുള്ള പ്രിസിഷൻ സ്റ്റാമ്പ് ചെയ്ത ഘടകങ്ങളുടെയും ഒരു മുൻനിര നിർമ്മാതാവാണ്.

ഐപിഒ എങ്ങനെ

മെയ് 18ന് ആരംഭിച്ച് ഐപിഒ മെയ് 20ന് അവസാനിക്കും. ഓഹരി ഒന്നിന് 836-878 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 97.29 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഒരു രൂപ മുഖ വിലയ്ക്ക് 375 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഉണ്ടാകും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 17 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,926 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 221 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും:

  • നിലവിലുള്ള വായ്പ തിരിച്ചടയ്ക്കാൻ- Rs 29.89 crore

  • പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനായി – Rs 234.96 crore

  • പുതിയ സ്റ്റോറുകൾ സ്ഥാപിക്കാൻ- Rs 33.27 crore

  • നിലവിലുള്ള സ്റ്റോറുകൾ വിപുലീകരിക്കുന്നതിനും എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) സോഫ്റ്റ്വെയർ നവീകരിക്കുകയും ചെയ്യുന്നതിനായി ഈ തുക ഉപയോഗിക്കും. – Rs 1.98 crore

  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 81.01 ശതമാനത്തിൽ നിന്നും 61.65 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

2020-21 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വരുമാനം 15 ശതമാനം ഇടിഞ്ഞ് 386.6 കോടി രൂപയായി. 2021ൽ അറ്റാദായം 5.79 കോടി രൂപയായി രേഖപ്പെടുത്തി. 2020 സാമ്പത്തിക വർഷം നഷ്ടം 1.33 കോടി രൂപയാണ്. ലക്ഷ്വറി വാച്ച് സെഗ്‌മെന്റ് വിൽപ്പനയും 2021ലെ മൊത്തം വിൽപ്പനയുടെ 58 ശതമാനം ആയിരുന്നു.

അപകട സാധ്യതകൾ

  • കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വിതരണത്തിന് കൃത്യമായ കരാറുകളോ, ഭൂരിഭാഗം വിതരണക്കാരുമായും സ്ഥിരമായ വ്യാപാര നിബന്ധനകളോ ഇല്ല. വിതരണക്കാരുമായുള്ള ബന്ധങ്ങളും നെറ്റ്‌വർക്കുകളും വിജയകരമായി പ്രയോജനപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ അത് പ്രവർത്തനങ്ങളെ പൂർണമായും ബാധിചേക്കും.

  • കമ്പനിയുടെ ബിസിനസ്സ് ഭാഗികമായി ലോകമെമ്പാടുമുള്ള മൂന്നാം കക്ഷി ബ്രാൻഡുകളുടെ തുടർച്ചയായ വിജയത്തെയും പ്രശസ്തിയെയും ആശ്രയിച്ചിരിക്കുന്നു. ഈ ബ്രാൻഡുകൾക്ക് പേരിലുണ്ടാകുന്ന നെഗറ്റീവ് കമ്പനിയുടെ വിൽപ്പനയെ സാരമായി ബാധിച്ചേക്കാം.
  • കമ്പനി വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും നിർമ്മാണം വാച്ച് ബ്രാൻഡുകളെ ആശ്രയിച്ചിരിക്കുന്നു.  തേർഡ് പാർട്ടി നിർമാണത്തിലുണ്ടാകുന്ന തടസങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് എന്നിവ കമ്പനിയുടെ പ്രശസ്തിയെ ദോഷകരമായി ബാധിച്ചേക്കും.

  • ഉപഭോക്തൃ ആവശ്യം കൃത്യമായി തിരിച്ചറിയുന്നതിനോ സ്റ്റോറുകളിലെ ഒപ്റ്റിമൽ ലെവൽ ഇൻവെന്ററി നിലനിർത്തുന്നതിനോ ഉള്ള കഴിവില്ലായ്മ കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ഇൻക്രെഡ് ക്യാപിറ്റൽ വെൽത്ത് പോർട്ട്ഫോളിയോ മാനേജർസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഒക്ക് മുമ്പായി 141.68 ആങ്കർ നിക്ഷേപകരിൽ നിന്നായി  2347 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.

നിഗമനം

ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം പ്രീമിയം, ലക്ഷ്വറി വാച്ച് മാർക്കറ്റ് 2020 സാമ്പത്തിക വർഷം മുതൽ 2025 വരെ
12% സിഎജിആറിൽ 11,900 കോടി രൂപയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ സ്റ്റോർ എണ്ണം 13 ആയി വർദ്ധിപ്പിക്കാൻ എത്തോസ് പദ്ധതിയിടുന്നു. കമ്പനിയുടെ ബിസിനസ്സ് മോഡലിന് ഇൻവെന്ററി സംഭരിക്കുന്നതിന് ഉയർന്ന പ്രവർത്തന മൂലധനം ആവശ്യമാണ്. ഐപിഒ വരുമാനത്തിന്റെ ഗണ്യമായ ഒരു ഭാഗം ഇതിനായി ഉപയോഗിക്കും. എക്‌സ്‌ക്ലൂസീവ് പങ്കാളിത്തത്തിലൂടെ നിലവിലുള്ള ബ്രാൻഡുകളുടെ ശേഖരം മെച്ചപ്പെടുത്താനും പുതിയ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും കമ്പനി ലക്ഷ്യമിടുന്നു.

ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023