പ്രധാനതലക്കെട്ടുകൾ

HDFC Bank:  മാർച്ചിലെ നാലാം പാദത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 15.8 ശതമാനം വർദ്ധിച്ച് 8434 കോടി രൂപയായി.

Macrotech Developers: വിജയകരമായി ഐപിഒ പൂർത്തിയാക്കിയതിന് പിന്നാലെ ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. ഐപിഒ വഴി  2,500 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

Sun Pharma, Alembic Pharma: പ്രമുഖ മയക്കുമരുന്ന് നിർമാണ കമ്പനികളായ സൺ ഫാർമയും അലെംബിക് ഫാർമസ്യൂട്ടിക്കൽസും യുഎസിൽ നിന്നും തങ്ങളുടെ ഉത്പ്പന്നങ്ങൾ മടക്കിവിളിക്കുന്നു.

ICICI Lombard: മാർച്ച് പാദത്തിൽ  ഇൻഷ്യുറൻസ് കമ്പനിയുടെ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 346 കോടി രൂപയായി.

Mindtree: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 53.9 ശതമാനം വർദ്ധിച്ച് 317.3  കോടി രൂപയായി.

Glenmark Pharmaceuticals: ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ അനുബന്ധ സ്ഥാപനമായ കമ്പനി ഐ.പി.ഒ നടത്തുന്നതിനായി സെബിക്ക് അപേക്ഷ നൽകി.

Adani Green Energy : ടോറന്റ് ടവറിൽ നിന്നും 150 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കെെക്കലാക്കി അദാനി ഗ്രീൻ.

Tata Steel:
കൊവിഡ്  രോഗികളുടെ ചികിത്സയ്ക്കായി വിവിധ സംസ്ഥാന സർക്കാരുകൾക്കും ആശുപത്രികൾക്കും പ്രതിദിനം 300 ടൺ മെഡിക്കൽ ഓക്സിജൻ വിതരം ചെയ്ത് ടാറ്റാ സ്റ്റീൽ.

NTPC: എൻസിഡി വിതരണത്തിലൂടെ 3996 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി എൻടിപിസി.

ഇന്നത്തെ വിപണി സാധ്യത

ചാഞ്ചാട്ടം അനുഭവപ്പെട്ടതിനെ തുടർന്ന് നിഫ്റ്റി 14600-14700 എന്ന നിലയിലാണ്  വെള്ളിയാഴ്ച  വ്യാപാരം നടത്തിയത്. 14700ൽ ശക്തമായ ഒരു പ്രതിരോധം കാണപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

32300ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണ ബാങ്ക് നിഫ്റ്റി 32000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ഫാർമ, ഐടി, ഓട്ടോ  സൂചികകൾ വെള്ളിയാഴ്ച ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിപണി ഇടിയുമ്പോൾ എല്ലാം തന്നെ ഫാർമ, ഐടി കമ്പനികൾ അതിവേഗം തിരിക കയറുന്നത് കാണാം.യുഎസ്, യൂറോപ്യൻ  വിപണികൾ എക്കാലത്തേയും ഉയർന്ന നിലയിൽ  ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണെങ്കിലും യുഎസ്  ഫ്യൂച്ചേഴ്സ്  ദുർബലമായി കാണപ്പെടുന്നു.

എന്നാൽ ഇന്ത്യൻ വിപണി പ്രദേശിക പ്രശ്നങ്ങളെ തുടർന്ന് നെഗറ്റീവ് ആയി കാണപ്പെടുന്നു. SGX NIFTY  14,457 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.

എച്ച.ഡി.എഫ്.സി  ബാങ്കിന്റെ ഫലപ്രഖ്യാപനം നടന്നതിനാൽ തന്നെ ഓഹരിയിൽ ഏറെ ശ്രദ്ധേകേന്ദ്രീകരിക്കണം. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ഏറെ സ്വാധീനമുള്ള ഓഹരിയാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. ഇതിനാൽ തന്നെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ദിശ വിപണിയെ സ്വാധീനിക്കും. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും കഴിഞ്ഞ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക് ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്.

14,400, 14,350, 14,300, 14,250 എന്നിവിടെ  നിഫ്റ്റിക്ക് അടുത്ത സപ്പോർട്ട് ഉള്ളതായി കാണാം. 31,650, 31,350, 31,000 എന്നിവിടെ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം.

14,650, 14,750, 14,800 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.  32,000, 32,350 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  437  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 657  കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഏറെ ഭയാനകമാണ്. ദിനംപ്രതിയുള്ള കേസുകൾ 2.6 ലക്ഷം കടന്നു.

വിപണി ഏറെ ശക്തമായാണ് കഴിഞ്ഞ ആഴ്ച അടയ്ക്കപ്പെട്ടത്. നിഫ്റ്റി 14250 ൽ നിന്നും 14700ലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. വിദേശ  നിക്ഷേപ  സ്ഥാപനങ്ങളും  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങളും ഇപ്പോൾ ഓഹരികൾ വാങ്ങി കൂട്ടാൻ ആരംഭിച്ചിരിക്കുകയാണ്. ഒപ്പം നിഫ്റ്റിയിൽ കോളിനേക്കാൾ  കൂടുതൽ പുട്ട് ഓർഡറുകളാണ് കാണാനാകുന്നത്.       

നിഫ്റ്റിയിൽ 15000, 15500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഓപ്ഷൻ കാണാം. 14000,13500,14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഓപ്ഷനും കാണാം. 14500 പുട്ട് ഓപ്ഷൻ ഏറെ അപകടമാണെന്ന് പ്രതീതമാകുന്നു.

ഏറെ നാളായി നിഫ്റ്റി 14250നും 15000നും ഇടയിലായി വ്യാപാരം നടത്തുകയാണ്. ഓരൊ ആഴ്ച കഴിയുംതോറും ഈ നില കുറഞ്ഞ് വരികയാണ്. ഇത് ഒരു ബ്രോക്ക് ഔട്ടിനോ ബ്രേക്ക് ഡൗണിനോ കാരണമായേക്കാം.

14200-1250 എന്ന നില തകർത്താൽ നിഫ്റ്റി വളരെ വലിയ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചേക്കാം.

കൊവിഡ് വ്യാപനത്തെ തുടർന്ന് വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. എന്നാൽ കൂടുതൽ വാക്സിൻ വരുന്നു എന്ന ശുഭവാർത്തയും പുറത്തുവരുന്നുണ്ട്. ഇതിനാൽ വെെകാതെ വിപണി മുകളിലേക്ക് കയറാനും സാധ്യതയുണ്ട്.

വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ വിപണി ഏറെ ചാഞ്ചാടി നിൽക്കുകയാണ്. ഏവരും വളരെ ശ്രദ്ധയോട് മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement