2021-22 സാമ്പത്തിക വർഷം   ഇന്ത്യയുടെ ജി.ഡി.പി 11% വളർച്ച കെെവരിക്കും; സാമ്പത്തിക സർവേ റിപ്പോർട്ടുകൾ പുറത്ത്

2021-22 സാമ്പത്തിക വർഷം  ഇന്ത്യയുടെ ജി.ഡി.പി 11% വളർച്ച
കെെവരിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ  സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം  ശക്തമായി തുടരുമെന്നു  സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.  സമ്പദ്‌വ്യവസ്ഥ  കൊവിഡിന് മുമ്പത്തെ സ്ഥിതിയിലെത്താൻ  രണ്ട് വർഷം കഴിയുമെന്നും സർവേയിൽ പറയുന്നു.

ടാറ്റാ മോട്ടോഴ്‌സ് ക്യു 3 ഫലം: അറ്റാദായം 67 ശതമാനം വർദ്ധിച്ച് 2,906 കോടി രൂപയായി

ടാറ്റാ മോട്ടോർസിന്റെ   ഏകീകൃത അറ്റാദായം 67 ശതമാനം ഉയർന്ന്  2906 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 5.5 ശതമാനം ഉയർന്ന്  75,653 കോടിയായി. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ നികുതിക്കു മുമ്പുള്ള ലാഭം 439 മില്യൺ ഡോളർ (4,394 കോടി രൂപ) രേഖപ്പെടുത്തി. പോയ വർഷം ഇതേ കാലയളവിൽ ഇത് 121 മില്യൺ ഡോളറായിരുന്നു.
ടാറ്റാ മോട്ടോർസിന്റെ രാജ്യത്തെ  മൊത്തം വിൽപ്പന 24 ശതമാനം ഉയർന്ന് 1.50 ലക്ഷം യൂണിറ്റായി.

ഡച്ച് ബിസിനസ്സ് എറ്റെടുക്കുന്നതിൽ നിന്നും  എസ്.എസ്.എ.ബി പിൻമാറിയതായി ടാറ്റാ സ്റ്റീൽ

ഡച്ച് ബിസിനസ്സ്  എറ്റെടുക്കുന്നതിൽ നിന്നും സ്വീഡിഷ് കമ്പനിയായ എസ്.എസ്.എ.ബി പിൻമാറിയതായി ടാറ്റാ സ്റ്റീൽ അറിയിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ  ടാറ്റാ സ്റ്റീലിന്റെ ഓഹരികളിൽ 3.64 ശതമാനത്തിലധികം  ഇടിവ് രേഖപ്പെടുത്തി. ടാറ്റാ സ്റ്റീൽ കഴിഞ്ഞ നവംബറിലാണ്  എസ്.എസ്.എ.ബിയുമായി ചർച്ച നടക്കുകയാണെന്ന വിവരം പുറത്തുവിട്ടിരുന്നത്.

സിപ്ല ക്യു 3 ഫലം : അറ്റാദായം 113 ശതമാനം വർദ്ധിച്ച് 748 കോടി രൂപയായി

ഡിസംബറിലെ  മൂന്നാം പാദത്തിൽ സിപ്ലയുടെ അറ്റാദായം 113 ശതമാനം ഉയർന്ന് 748 കോടി രൂപയായി. ഇതേ കാലയളവിൽ  കമ്പനിയുടെ പ്രതിവർഷ വരുമാനം 18 ശതമാനം ഉയർന്ന് 5,168.7 കോടി രൂപയായി. മൂന്നാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പന 22 ശതമാനം വർദ്ധിച്ച്  2,231 കോടി രൂപയായി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്യു 3 ഫലം: അറ്റാദായം 62 ശതമാനം വർദ്ധിച്ച് 4,359 കോടി രൂപയായി

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ   മൂന്നാം പാദത്തിലെ ഏകീകൃത ലാഭം  62.41 ശതമാനമായി ഉയർന്ന് 4,359 കോടി രൂപയായി. ഇതേ  കാലയളവിൽ  മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ  വരുമാനം 0.57 ശതമാനം ഉയർന്ന് 1.47 ലക്ഷം കോടിയായി. ഒരു ഓഹരിക്ക് 7.50 രൂപ ഇടക്കാല ലാഭവിഹിതം ബോർഡ്  പ്രഖ്യാപിച്ചു.

മണപ്പുറം ഫിനാൻസ് ക്യു 3 ഫലം: അറ്റാദായം 17 ശതമാനം വർദ്ധിച്ച് 483 കോടി രൂപയായി

ഡിസംബറിലെ  മൂന്നാം പാദത്തിൽ മണപ്പുറം ഫിനാൻസിന്റെ   അറ്റാദായം 113 ശതമാനം ഉയർന്ന് 483.19 കോടി രൂപയായി. ഇതേ കാലയളവിൽ മറ്റു പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 1643.81 കോടി രൂപയായി ഉയർന്നു.  ഒരു ഓഹരിക്ക് 0.65 രൂപ ഇടക്കാല  ലാഭവിഹിതം  ബോർഡ്  പ്രഖ്യാപിച്ചു.

ഡോ. റെഡ്ഡിയുടെ ലാബ്സ് ക്യു 3 ഫലം: അറ്റാദായം 20 കോടി രൂപ

ഡിസംബറിലെ  മൂന്നാം പാദത്തിൽ ഡോ. റെഡ്ഡിയുടെ ഏകീകൃത അറ്റാദായം 19.8 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 527.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രതിവർഷ വരുമാനം 12 ശതമാനം ഉയർന്ന്  4,930 കോടി രൂപയായി. അതേസമയം ഇന്ത്യയിലെ സ്പുട്‌നിക്-വി വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫലപ്രദമായി നടക്കുന്നതായും ഡോ. റെഡ്ഡി അറിയിച്ചു. 

സൺ ഫാർമ ക്യു 3 ഫലം: അറ്റാദായം രണ്ട് മടങ്ങ് ഉയർന്ന് 1,852 കോടി രൂപയായി 

ഡിസംബറിലെ  മൂന്നാം പാദത്തിൽ  സൺ ഫാർമയുടെ  ഏകീകൃത അറ്റാദായം 1852.5 കോടി രൂപയായി ഉയർന്നു. ഇതേ കാലായളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 8 ശതമാനം ഉയർന്ന് 8,837 കോടി രൂപയായി. ഒരു ഓഹരിക്ക് 5.50 രൂപ ഇടക്കാല  ലാഭവിഹിതം  ബോർഡ്  പ്രഖ്യാപിച്ചു.

ഇൻഡസ്ഇൻഡ് ബാങ്ക് ക്യു 3 ഫലം: അറ്റാദായം 36 ശതമാനം ഇടിഞ്ഞ് 830 കോടി രൂപയായി

ഇൻഡസ്ഇൻഡ് ബാങ്ക് അറ്റാദായം മൂന്നാം പാദത്തിൽ  36 ശതമാനം ഇടിഞ്ഞ് 830 കോടി രൂപയായി. ഇതേ കാലയളവിൽ  Net interest income 11 ശതമാനം ഉയർന്ന് 3406 കോടിയായി.

2,500 കോടി രൂപയുടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി L&Tക്ക് ലഭിച്ചു

2,500 കോടി രൂപയുടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ലാർസൻ & ട്യൂബ്രോയ്ക്ക് ലഭിച്ചു. ജപ്പാനിലെ  L&T, IHI  ഇൻഫ്രാസ്ട്രക്ചർ  സിസ്റ്റംസ് എന്നിവയുടെ കൺസോർഷ്യം വഴിയാണ് പദ്ധതി സുരക്ഷിതമാക്കിയതെന്നും  കമ്പനി  അറിയിച്ചു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement