ഡോക്ടർ റെഡ്ഡി ലാബ്സ് ക്യു 1 ഫലം, അറ്റാദായം 1 ശതമാനം ഇടിഞ്ഞ് 571 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡോക്ടർ റെഡ്ഡി ലാബ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 1 ശതമാനം ഇടിഞ്ഞ് 571 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11 ശതമാനം വർദ്ധിച്ച് 4919 കോടി രൂപയായി. വിൽപ്പനയിൽ നിന്നുള്ള പ്രതിവർഷ വരുമാനം 69 ശതമാനം വർദ്ധിച്ച് 1060 കോടി രൂപയായി.

ഉക്രെയ്നിലെ ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും മറ്റും അനുചിതമായ പേയ്‌മെന്റുകൾ നൽകിയെന്ന പരാതി അന്വേഷിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 

ദീർഘകാല ബോണ്ടുകളിലൂടെ 750 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്

ദീർഘകാല ബോണ്ടുകളിലൂടെ 750 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്. 10.5, 20 വർഷത്തെ ഇരട്ട-ട്രാൻ‌ചെ ബോണ്ടുകളുടെ കൂപ്പൺ നിരക്ക് യഥാക്രമം 3.8, 5 ശതമാനം എന്നിങ്ങനെ നിശ്ചയിച്ചു. നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനും കോർപ്പറേറ്റ് ആവശ്യങ്ങൾക്കായും ഈ തുക ഉപയോഗിക്കും.

ഇൻഡസ്ഇൻഡ് ബാങ്ക് ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 1016 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 99 ശതമാനം വർദ്ധിച്ച് 1016 കോടി രൂപയായി.
അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 9.7 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 3563.7 കോടി രൂപയായി.

‘ഐസോ ഫിനാൻഷ്യൽ ക്ലൗഡ്’ ആരംഭിച്ച് ടാറ്റാ കമ്മ്യൂണിക്കേഷൻസ്

കമ്മ്യൂണിറ്റി ക്ലൗഡ് പ്ലാറ്റ്‌ഫോമായ ‘ഐസോ ഫിനാൻഷ്യൽ ക്ലൗഡ്’ ആരംഭിച്ച് ടാറ്റാ കമ്മ്യൂണിക്കേഷൻസ്. ഇത് ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖലകൾക്കായി നെക്സ്റ്റ്-ജെൻ ഡിജിറ്റൽ പരിവർത്തനം വാഗ്ദാനം ചെയ്യുന്നു. 

ഡിക്സൺ ടെക് ക്യു 1 ഫലം, അറ്റാദായം 1035 ശതമാനം വർദ്ധിച്ച് 18 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഡിക്സൺ ടെക്നോളജീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 59 ശതമാനം വർദ്ധിച്ച് 18.2 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 59 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 261 ശതമാനം വർദ്ധിച്ച് 1867 കോടി രൂപയായി.

ഇൻഡിഗോ ക്യു 1 ഫലം, അറ്റനഷ്ടം 3174 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇൻഡിഗോയുടെ അറ്റനഷ്ടം 3174  കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 2844.3 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള  പ്രതിവർഷ വരുമാനം 292 ശതമാനം വർദ്ധിച്ച് 3006.9 കോടി രൂപയായി.

ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ഐപിഒ, അദ്യ ദിനം 2.78 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു

1,514.6 കോടി രൂപ സമാഹരിക്കുന്നതിനായി ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് നടത്തിയ ഐപിഒ അദ്യ ദിനം 2.78 തവണ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം  5.17  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

യു‌കോ ബാങ്ക് ക്യു 1 ഫലം, അറ്റാദായം നാല് മടങ്ങ് വർദ്ധിച്ച് 102 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ യു‌കോ ബാങ്കിന്റെ  പ്രതിവർഷ ഏകീകൃത അറ്റാദായം 374 ശതമാനം വർദ്ധിച്ച് 102.8 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 27 ശതമാനം വർദ്ധിച്ചു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 9.37 ശതമാനമായി ഇടിഞ്ഞു.

റാംകോ സിമൻറ്സ് ക്യു 1 ഫലം, അറ്റാദായം 46 ശതമാനം വർദ്ധിച്ച് 171 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ റാംകോ സിമൻറ്സിന്റെ  പ്രതിവർഷ ഏകീകൃത അറ്റാദായം 46 ശതമാനം വർദ്ധിച്ച് 171 കോടി രൂപയായി. അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 20.6 ശതമാനമായി ഇടിഞ്ഞു.
ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 17.75 ശതമാനം വർദ്ധിച്ച് 1205.08 കോടി രൂപയായി.

ബജാജ് ഓട്ടോ ക്യു 3 ഫലങ്ങൾ: അറ്റാദായം 17% കുറഞ്ഞ് 1,430 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 17% ഇടിഞ്ഞ് 1,429.68 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 30% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 1% വർഷം വർധിച്ച് 9,021.65 കോടി രൂപയായി. ഇബിഐടിഡിഎ 25% കുറഞ്ഞ് 1,154 കോടി രൂപയായി. കൂടാതെ മൂന്നാം പാദത്തിൽ കമ്പനിയുടെ ആകെ നിർമാണം […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ വീണ് വിപണി. ഫ്ലാറ്റായി 18120 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17950ൽ രണ്ട് തവണ സപ്പോർട്ട് എടുക്കുകയും തിരികെ കയറുകയും ചെയ്തു. ഒരിക്കൽ ഇത് തകർത്ത് താഴേക്ക് വീണ സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 230 പോയിന്റുകളും നഷ്ടം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 174 പോയിന്റുകൾ/ 0.96 ശതമാനം താഴെയായി 18938 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38104 […]
എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച ഐപിഒ ജനുവരി 22ന് അവസാനിക്കും. കമ്പനിയുടെ ബിസിനസ് രീതിയും മറ്റു ഐപിഒ വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ കമ്പനിയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) അനുസരിച്ച്, എജിഎസ് ട്രാൻസാക്റ്റ് ഇപ്പറയുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു: Payment Solutions – എടിഎം, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (CRM) ഔട്ട്‌സോഴ്‌സിംഗ്, മാനേജ്‌ഡ് സേവനങ്ങൾ, ക്യാഷ് മാനേജ്‌മെന്റ് സേവനങ്ങൾ, ട്രാൻസാക്ഷൻ സ്വിച്ചിംഗ് […]

Advertisement