Delhivery Limited IPO; അറിയേണ്ടതെല്ലാം

Home
editorial
delhivery-limited-ipo-all-you-need-to-know
undefined

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ സ്റ്റാർട്ടപ്പ് കമ്പനിയായ Delhivery തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. മെയ് 11ന് ആരംഭിച്ച ഐപിഒയുടെ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Delhivery Limited

2021 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇന്ത്യയിലെ ലോജിസ്റ്റിക് സേവന വിപണിയിൽ അതിവേഗം വളരുന്ന കമ്പനിയാണ് ഡൽഹിവെറി ലിമിറ്റഡ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്ഥാപനം എക്‌സ്‌പ്രസ് പാഴ്‌സൽ ഡെലിവറി, ഹെവി ഗുഡ്‌സ് ഡെലിവറി, ട്രക്ക് ലോഡ് ചരക്ക്, വെയർഹൗസിംഗ്, ക്രോസ്-ബോർഡർ എക്‌സ്‌പ്രസ്, സപ്ലൈ ചെയിൻ സോഫ്റ്റ്‌വെയർ എന്നിവയുൾപ്പെടെ വിപുലമായ ലോജിസ്റ്റിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇ-കൊമേഴ്‌സ് റിട്ടേൺ സേവനങ്ങൾ, പേയ്‌മെന്റ് ശേഖരണം & പ്രോസസ്സിംഗ്, ഇൻസ്റ്റാളേഷൻ & അസംബ്ലി സേവനങ്ങൾ തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

കമ്പനിയുടെ ഉപഭോക്താക്കളിൽ പ്രാഥമികമായി ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലെയ്‌സസ്, ഡയറക്‌ട്-ടു-കൺസ്യൂമർ ഇ-ടെയ്‌ലർമാർ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവ ഉൾപ്പെടുന്നു.

2022 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം സജീവ ഉപഭോക്തക്കളുടെ എണ്ണം എന്നത്  23,113  ആണ്. ഇതേ കാലയളവിൽ പ്രതിദിനം 3.70 ദശലക്ഷം കയറ്റുമതികളുടെ നിരക്ക് ഓട്ടോമേറ്റഡ് സോർട്ട് കപ്പാസിറ്റി കമ്പനി പോസ്റ്റ് ചെയ്തു. ഡൽഹിവെറി ഒരു പാൻ-ഇന്ത്യ നെറ്റ്‌വർക്ക് നിർമ്മിച്ചു.

17488 പിൻ കോഡുകളിൽ കമ്പനി തങ്ങളുടെ സേവനങ്ങൾ നൽകുന്നു. രാജ്യത്തെ മൊത്തം പിൻ കോഡുകളായ 19300ന്റെ 90.6 ശതമാനം സ്ഥലങ്ങളിലും കമ്പനി തങ്ങളുടെ സേവനങ്ങൾ എത്തിക്കുന്നു. ഇതിന്റെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൽ 124 ഗേറ്റ്‌വേകൾ, 20 ഓട്ടോമേറ്റഡ് സോർട്ട് സെന്ററുകൾ, 83 ഫുൾഫിൽമെന്റ് സെന്ററുകൾ, 35 കളക്ഷൻ പോയിന്റുകൾ, 24 റിട്ടേൺസ് പ്രോസസ്സിംഗ് സെന്ററുകൾ, 2,235 ഡയറക്ട് ഡെലിവറി സെന്ററുകൾ എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കമ്പനിയുടെ സജീവ ഉപഭോക്താക്കളുടെ എണ്ണം നാലിരട്ടിയായി ഉയർന്നു. പിൻ കോഡ് റീച്ചിലും ഡെലിവറി പോയിന്റുകളിലും കമ്പനി ഗണ്യമായ വളർച്ച കൈവരിച്ചു. തുടക്കം മുതൽ തന്നെ വളർച്ച നേടിന്നതിനായി അത്യാധുനിക എഞ്ചിനീയറിംഗിലും സാങ്കേതിക ശേഷിയിലും ഡൽഹിവെറി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഐപിഒ എങ്ങനെ

ഡൽഹിവെറി ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വിൽപ്പന മെയ് 11 ആരംഭിക്കുകയും മെയ് 13 അവസാനിക്കുകയും ചെയ്യും. ഓഹരി ഒന്നിന് 462-487 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 1235 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഒരു രൂപ മുഖ വിലയ്ക്ക് 4000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 30 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,610 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 390 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും:

  • ഓർഗാനിക്ക് ഗ്രോത്ത്.
  • ഏറ്റെടുക്കലിലൂടെ വളർച്ച കൈവരിക്കുന്നതിനായി ഈ തുക ഉപയോഗിക്കും.
  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഈ തുക ഉപയോഗിക്കും.

സാമ്പത്തിക പ്രതിസന്ധി

കമ്പനിയുടെ വരുമാന വളർച്ച ഏറെ ശ്രദ്ധേയമാണ്. 2019 സാമ്പത്തിക വർഷം മുതൽ 2021 സാമ്പത്തിക വർഷം വരെ കമ്പനി 48 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കൈവരിച്ചത്. 2020ലെ 848 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2021 സാമ്പത്തിക വർഷത്തിൽ 246 കോടി രൂപയുടെ നെഗറ്റീവ് ഫ്രീ ക്യാഷ്ഫ്ലോ കമ്പനി രേഖപ്പെടുത്തി.

അപകട സാധ്യതകൾ

  • ഡൽഹിവെറിക്ക് പ്രവർത്തനത്തിലും നിക്ഷേപത്തിൽ നിന്നും നഷ്ടങ്ങളും നെഗറ്റീവ് ക്യാഷ്ഫ്ലോയും മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. 
  • കമ്പനി അതിന്റെ ബിസിനസ് പ്രവർത്തനങ്ങൾക്കായി സ്കെയിൽ, ഓട്ടോമേറ്റഡ്, ഏകീകൃത നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്നു. നെറ്റ്‌വർക്ക് ഇൻഫ്രാ നിലനിർത്താനോ വികസിപ്പിക്കാനോ കഴിയാതെ വന്നാൽ അതിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കും.

  • കമ്പനിയുടെ  ലോജിസ്റ്റിക്‌സ്, ഗതാഗത സൗകര്യങ്ങൾ എന്നിവയിൽ ഉണ്ടായേക്കാവുന്ന എന്തെങ്കിലും തടസ്സങ്ങൾ അതിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാം.

  • ഡൽഹിവെറിയുടെ ബിസിനസും വളർച്ചയും ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ വളർച്ചയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് വ്യവസായ തലങ്ങളിലേക്ക് കാര്യക്ഷമമായി വൈവിധ്യവത്കരിക്കാൻ കമ്പനിക്ക് സാധിക്കാതെ വന്നാൽ അതിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ അത്  ദോഷകരമായി ബാധിച്ചേക്കാം. 

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി ഇന്ത്യ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

മൊത്തം ഓഫറിന്റെ 75 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 10 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഒക്ക് മുമ്പായി 64 ആങ്കർ നിക്ഷേപകരിൽ നിന്നായി  2347 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.

നിഗമനം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ നിരന്തരമായ വളർച്ചയുടെ ഫലമായി ഇന്ത്യൻ ലോജിസ്റ്റിക്‌സ് മേഖല അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് അത് അത്യവശ്യമാണ്. കമ്പനിയുടെ ആഎച്ച്എ പ്രകാരം 26-26 സാമ്പത്തിക വർഷത്തോടെ  ലോജിസ്റ്റിക്സ് മേഖല 9 മുതൽ 10 ശതമാനം വരെയുള്ള സിഎജിആറിൽ 28.1 ലക്ഷം കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് നിയന്ത്രിക്കുന്നതിനുള്ള കഴിവിനെ ആശ്രയിച്ചാകും കമ്പനിയുടെ ദീർഘകാല വളർച്ച. അതിനാൽ തന്നെ പ്രവർത്തനച്ചെലവിലെ വർധനവ് ഉപഭോക്താക്കൾക്ക് കൈമാറേണ്ടി വന്നേക്കാം. ഓഫീസുകൾ സ്ഥാപിച്ചും സപ്പോർട്ട് ടീമിനെ വിപുലീകരിച്ചും നിലവിലുള്ള ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിന് ഇഷ്യൂ വരുമാനം ഉപയോഗിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ലിസ്റ്റിംഗിന് ശേഷം ബ്ലൂ ഡാർട്ട് എക്സ്പ്രസ്, ടിസിഐ എക്സ്പ്രസ്, ആൽകാർഗോ ലോജിസ്റ്റിക്സ്, മഹീന്ദ്ര ലോജിസ്റ്റിക്സ് എന്നിവരുമായി കമ്പനി നേരിട്ട് മത്സരിക്കും.

7 രൂപ പ്രീമിയത്തിലാണ് ഗ്രേ മാർക്കറ്റിൽ കമ്പനിയുടെ ഓഹരികൾ വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023