പ്രധാനതലക്കെട്ടുകൾ

Future Retail: 24,713 കോടി രൂപയുടെ റിലയൻസ്- ഫ്യൂച്ചർ കരാർ നിർത്തിവയ്ക്കണമെന്ന ഡൽഹി ഹെെക്കോടതിയുടെ സിംഗിൾ
ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഫ്യൂച്ചർ റീട്ടെയിൽ.

Power Grid: ജയ്പീ പവർഗ്രിഡിന്റെ 74 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിനായി ജയപ്രകാശ് പവർ വെഞ്ച്വർസ് ലിമിറ്റഡുമായി കരാറിൽ ഒപ്പുവച്ചതായി പവർ ഗ്രിഡ്  കോർപ്പറേഷൻ അറിയിച്ചു.

Tata Power:
ഒഡീഷയിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ  51 ശതമാനം ഓഹരി ഏറ്റെടുക്കാനുള്ള  ടാറ്റ പവർ നിർദ്ദേശം അംഗീകരിച്ചതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പറഞ്ഞു.

Adani Green Energy: സ്കെെപവർ ഗ്ലോബലിൽ നിന്നും  50 മെഗാവാട്ട് തെലങ്കാന  സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രീൻ.

Tata Consultancy Services: 2021-22 സാമ്പത്തിക വർഷം ശമ്പള വർദ്ധനവ് നടപ്പാക്കാനൊരുങ്ങി  ടി.സി.എസ്. വരാനിരിക്കുന്ന വർഷം  ശമ്പള വർദ്ധനവ് പ്രഖ്യാപിക്കുന്ന ആദ്യത്തെ ഐടി കമ്പനിയാണിത്. കമ്പനിയിലെ 4.7 ലക്ഷം ജീവനക്കാർക്ക് ഇത് പ്രയോജനം ചെയ്യും.

Voltas: എയർ കണ്ടീഷനുകളുടെ വിൽപ്പനയിൽ ഈ വർഷം ഇരട്ടി വളർച്ച ഉണ്ടായേക്കുമെന്ന് കമ്പനി കരുതപ്പെടുന്നു. 

Bharat Dynamics: ഇന്ത്യൻ കരസേനയ്ക്കായി മിലാൻ 2ടി ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ നിർമ്മിച്ചു നൽകാൻ പ്രതിരോധ മന്ത്രാലയം ഭാരത് ഡൈനാമിക്‌സുമായി  കരാറിൽ ഒപ്പുവച്ചു. 1188 കോടി രൂപയുടെ കരാറിനാണ് ധാരണയായിരിക്കുന്നത്.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 14500 എന്ന ശക്തമായ സപ്പോർട്ട് തകർക്കപ്പെട്ട് താഴേക്ക്
വീണ നിഫ്റ്റി 14,360 നിന്നും തിരികെ കത്തിക്കയറി. തുടർന്ന് സൂചിക 14,744 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും  ബെയറിഷ് ആയി കാണപ്പെട്ടു. തുടർന്ന് 33,000ൽ സപ്പോർട്ട് എടുത്ത  സൂചിക അതിന് മുകളിൽ 34,000ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി ഒഴികെ ബാക്കി എല്ലാ സൂചികകളും വെള്ളിയാഴ്ച ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

10 വർഷത്തെ യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതാണ് ഇന്ത്യൻ വിപണി വെള്ളിയാഴ്ച കുതിച്ചുകയറാൻ കാരണമായത്. എന്നാൽ വിപണി അടച്ച ശേഷം ഇത് 1.7 ശതമാനമായി ഉയർന്നു. ഇതോടെ യൂറോപ്യൻ വിപണി താഴേക്ക് വീണു. യുഎസ് വിപണിയും ഇതേതുടർന്ന് പോസിറ്റീവായിരുന്നില്ല.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ് തുറന്നത്. എന്നാൽ ഏറെയും പിന്നീട് മുകളിലേക്ക് കയറുന്നതായി കാണാം. SGX NIFTY 14,720-ന് താഴെയാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.  രാവിലെ ഏഴ് മണിക്ക് SGX NIFTY 14,680ൽ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

14500 എന്നത് നിഫ്റ്റിക്ക് അതിഭയാനകരമായ ഒരു സപ്പോർട്ടാണ്. ഏറെ നാളുകളായി സൂചിക ഇതിന് താഴെ വ്യാപാരം അവസാനിപ്പിച്ചിട്ടില്ല. സമാനമായി ബാങ്ക് നിഫ്റ്റിയിലും 33300 എന്നത് ശക്തമായ ഒരു സപ്പോർട്ടാണ്.

കഴിഞ്ഞ ചില ദിവസങ്ങളായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങി കൂട്ടുന്നതായി നമുക്ക് അറിയാം.

നിഫ്റ്റി മുകളിലേക്ക് നീങ്ങിയാൽ   14,750, 14,850, 14,900 എന്നിവിടങ്ങളിൽ ശക്തമായ  പ്രതിരോധം കാണപ്പെടും.

14500 മുതൽ 15000 വരെയാകും ഈ ആഴ്ചയിലെ നിഫ്റ്റിയുടെ റേഞ്ച് കാണപ്പെടുക.

ഇന്നത്തെ നീക്കം  വിപണിക്ക് ഏറെ നിർണായകമാകും. വ്യക്തമായ ഒരു ബുള്ളിഷ് ട്രെന്റെ ലഭിച്ചതിന് ശേഷം മാത്രം ആവറേജ് ചെയ്യുന്നതിനെ പറ്റിയും പുതിയ പൊസിഷൻ എടുക്കുന്നതിനെ പറ്റിയും ചിന്തിക്കുക.

വെള്ളിയാഴ്ചത്തെ കുതിച്ചുകയറ്റത്തിന് ശേഷവും India VIX   20 ആയി കാണാം.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  1418  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും   559  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement