ഇന്നത്തെ വിപണി വിശകലനം

ഇന്ന് 15451 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 180 പോയിന്റുകൾ മുകളിലേക്ക് കയറി 15630ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ വരെ എല്ലാ സൂചികകളും ലാഭത്തിലാണ് കാണപ്പെട്ടത്. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 250 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സൂചിക 200 പോയിന്റുകളുടെ വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/0.93 ശതമാനം മുകളിലായി 1556 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

32927 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായ നീക്കമാണ് കാഴ്ചവച്ചത്. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 800 പോയിന്റുകൾ താഴേക്ക് വീണു. ശേഷം അവിടെ നിന്നും 600 പോയിന്റുകൾ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 289 പോയിന്റുകൾ/ 0.86 ശതമാനം മുകളിലായി 33135 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ(+4.3%) മിന്നുംപ്രകടനം കാഴ്ചവച്ചു. നിഫ്റ്റി ഐടി(+1.9%), നിഫ്റ്റി മീഡിയ (+1.5%), നിഫ്റ്റി ഫാർമ (+1.5%), നിഫ്റ്റി റിയൽറ്റി(+1.6%) എന്നിവ നേട്ടത്തിൽ അടച്ചു. 

തായ്വാൻ ഒഴികെയുള്ള എല്ലാ പ്രധാന ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഓട്ടോ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Maruti(+6.2%), Hero MotoCorp (+5.9%), Eicher Motors (+5.8%), M&M (+4.4%), Bajaj Auto (+4.1%), Tata Motors (+3.5%) എന്നിവ നേട്ടത്തിൽ അടച്ചു.

ഇന്നലെ 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെ
UPL (+3.3%)
ഓഹരി ഇന്ന് ശക്തമായ വീണ്ടെടുക്കൽ നടത്തി.

Reliance (-1.6%), GAIL (-1.4%), Torrent Power (-1%), Power Grid (-1%), NTPC (-0.85%) എന്നീ ഊർജ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

പ്രൊമോട്ടർ പണയംവച്ചിരുന്ന 2.8 ലക്ഷം ഓഹരികൾ തിരികെ എടുത്തതിന് പിന്നാലെ Asian Paints (+3.4%) ഓഹരി വീണ്ടെടുക്കൽ നടത്തി. 

മൊത്തം 419 കോടി രൂപ ക്ലെയിമിൽ നിന്ന് 308 കോടി രൂപ IRB പത്താൻകോട്ട് ടോൾ റോഡിൽ നിന്ന് ലഭിച്ചതിന് പിന്നാലെ IRB Infrastructure (+7.1%) ഓഹരി നേട്ടത്തിൽ അടച്ചു.

കമ്പനിയുടെ ബോർഡും മുൻ എംഡിയും സ്ഥാപകനുമായ
ശ്രീമതി പത്മജ റെഡ്ഡിയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചതായി കമ്പനി പറഞ്ഞതിന് പിന്നാലെ Spandana Sphoorty (+20%-UC) ശക്തമായ മുന്നേറ്റം നടത്തി.

ജൂൺ 28ന് ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതി കമ്പനി പരിഗണിക്കാനിരിക്കെ Route Mobile (+8.5%) ഓഹരി നേട്ടത്തിൽ അടച്ചു.

 

വിപണി മുന്നിലേക്ക് 

നിഫ്റ്റിയിൽ വളരെ കുറച്ച് മാത്രം ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്ന ആ പഴയ ദിവസങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടോ?

ഇന്ന് രാവിലെ 11 മണി വരെ അപ്പ് ട്രെൻഡിൽ നിന്നിരുന്ന നിഫ്റ്റി അടുത്ത രണ്ട് മണിക്കൂറിൽ താഴേക്ക് വീഴാൻ തുടങ്ങി. എന്നാൽ ഇന്ത്യ വിക്സ് 1.9 ശതമാനം താഴ്ന്ന നിലയിൽ ശാന്തമായാണ് വ്യാപാരം അവസാനിപ്പിച്ചത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ഇപ്പോൾ നിഫ്റ്റിയുടെ നീക്കം ഇരുവശത്തേക്കും എവിടേക്കാണെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ബാങ്ക് നിഫ്റ്റിയെ പറ്റി പറയുകയാണെങ്കിൽ സൂചിക കൊവിഡിന് മുമ്പത്തെ നിലയിൽ (32650) ശക്തമായ സപ്പോർട്ട് എടുത്ത് നിൽക്കുകയാണ്. ആഴ്ചയിൽ സൂചിക ലാഭത്തിൽ അടക്കുന്നതിനായി കാത്തിരിക്കേണ്ടതുണ്ട്.

Vedanta
ഓഹരി 200ന് അടുത്തായാണ് വ്യാപാരം നടത്തുന്നത്. 2008 മുതൽ ഇത് ഒരു സുപ്രധാന നിലയായി കാണപ്പെടുന്നു. ശ്രദ്ധിക്കാവുന്നതാണ്.

ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ 15350ന് അടുത്തായി നിഫ്റ്റി പോസിറ്റീവായി കാണപ്പെടുന്നു. ആർഎസ്ഐ ഇൻഡിക്കേറ്ററും ഇതിന് പിന്തുണ നൽകുന്നു. മുന്നിലേക്ക് കുറെ കൂടി ഉയരങ്ങൾ സൂചിക കൈവരിച്ചേക്കാം. എന്നാൽ സെൽ ഓൺ റൈസ് എന്ന കലാപരിപാടി ഇത് വരെ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കുക.

ഇന്ന് വിപണി സെല്ലേഴ്സിനും ബൈയേഴ്സിനും ഒരുപോലെ കെണി ഒരുക്കിയിരുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement