Craftsman Automation-ന്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രാഥമിക ഓഹരി വിൽപ്പന(ഐ.പി.ഒ) ഇന്ന്- മാർച്ച് 15ന്  ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനുശേഷം ഓട്ടോ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ ഐപിഒ ആണ്  ഇത്. കമ്പനിയെ പറ്റിയും ഐപിഒ എങ്ങനെയെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശകലനം ചെയ്യുന്നത്.

Craftsman Automation

കോയമ്പത്തൂർ ആസ്ഥാനമാക്കി 1986ൽ പ്രവർത്തനം  ആരംഭിച്ച ക്രാഫ്റ്റ്‌സ്മാൻ ഓട്ടോമേഷൻ ലിമിറ്റഡ് ഓട്ടോമോട്ടീവ് ഘടകങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവ നടത്തിവരുന്നു.
വാണിജ്യ വാഹനങ്ങൾക്കായും  ട്രാക്ടറുകൾക്കായും  സിലിണ്ടർ ബ്ലോക്കുകളും സിലിണ്ടർ ഹെഡുകളും നിർമ്മിച്ചു നൽകുന്നതിൽ കമ്പനി ഏറെ പ്രശസ്തമാണ്. എഞ്ചിന്റെ  സ്ഥിരത  നിലനിർത്തുന്നതിലും താപനില നിയന്ത്രിക്കുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നതാണ് സിലിണ്ടർ ബ്ലോക്ക്. ഇന്ത്യയിലും വിദേശത്തുമുള്ള വാഹന നിർമ്മാതാക്കൾക്ക്  കമ്പനി  ഇത്തരം ഘടകങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നു.

കമ്പനിയുടെ ഉത്പന്നങ്ങളും സേവനങ്ങളും മൂന്നായി തരം തിരിച്ചിരിക്കുന്നു.

  1. Automotive- Powertrain and others: സിലിണ്ടർ ഹെഡ്, സിലിണ്ടർ ബ്ലോക്ക്, ട്രാൻസ്മിഷൻ പാർട്ട്സ്, ടർബോചാർജസ് തുടങ്ങിയ എഞ്ചിൻ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടും. ഇത് എല്ലാം തന്നെ വാണിജ്യ വാഹനങ്ങൾ, സ്പെഷ്യൽ യൂട്ടിലിറ്റി വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 17.3 ശതമാനവും ഈ വിഭാഗത്തിൽ നിന്നുമാണ് ലഭിക്കുന്നത്.

  2. Automotive- Aluminium products: സിലിണ്ടർ ബ്ലോക്കുകൾ, ഇരുചക്ര വാഹനങ്ങൾക്കും  പാസഞ്ചർ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കുമായുള്ള ക്രാൻങ്ക്കേസുകൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 47.5 ശതമാനവും  ഈ വിഭാഗത്തിൽ നിന്നുമാണ് ലഭിക്കുന്നത്.

  3. Industrial and Engineering: ഉയർന്ന നിലവാരമുള്ള  ഉത്പ്പന്നങ്ങളും അവയുടെ സംഭരണവും ഇതിൽ ഉൾപ്പെടുന്നു. ഫാർമ, എഫ്എംസിജി, ഇ-കൊമേഴ്‌സ് വ്യവസായം എന്നിവ ഇതിന്റെ ഭാഗമാകും. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 35.2 ശതമാനവും  ഈ വിഭാഗത്തിൽ നിന്നുമാണ് ലഭിക്കുന്നത്.

ഇന്ത്യയിലെ ഏഴ് നഗരങ്ങളിലുമായി 12 നിർമ്മാണ ശാലകളാണ് കമ്പനിക്കുള്ളത്. പ്രധാന ഓട്ടോ മൊബെെൽ ഹബുകൾക്ക് സമീപമായാണ് ഇവ സ്ഥിതി ചെയ്യുന്നത്. വലിയ വാഹന നിർമ്മാണ കമ്പനികൾക്ക് ആവശ്യമായ സാധനങ്ങകൾ വിതരണം ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ് തങ്ങളെന്ന് Craftsman Automation സ്വയം പ്രഖ്യാപിച്ചു. Mahindra & Mahindra, Tata Motors, Escorts, Ashok Leyland, Daimler India, JCB India, TVS Motors എന്നീ വാഹന നിർമ്മാണ കമ്പനികൾ Craftsman Automation-ന്റെ സ്ഥിരം ഉപഭോക്താക്കളാണ്. കമ്പനിയുടെ 90 ശതമാനം വരുമാനവും ആഭ്യന്തര വിപണിയിൽ നിന്നും 10 ശതമാനം വരുമാനം കയറ്റുമതിയിൽ  നിന്നുമാണ് ലഭിക്കുന്നത്.

ഐപിഒ എങ്ങനെ ?

2021 ഫെബ്രുവരിയിലാണ് പ്രാഥമിക ഓഹരി വിൽപ്പന  നടത്തുവാൻ Craftsman Automation ന് സെബി അനുമതി നൽകിയത്. 2021 മാർച്ച്  15ന് ആരംഭിച്ച Craftsman Automation  ഐ.പി.ഒ  മാർച്ച്  17ന് അവസാനിക്കും. ഐ.പി.ഒ വഴി 823.70  കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഫ്രഷ് ഇഷ്യുവിനായി കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക 150 കോടി രൂപയാണ്.  673.70 കോടി രൂപയുടെ 45.21 ലക്ഷം ഇക്യൂറ്റി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ കമ്പനി വിൽക്കും. ഓഹരി ഒന്നിന് 1,488-1,490 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം  10 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി  14,900 രൂപ നൽകേണ്ടി വരും. റീട്ടെയിൽ നിക്ഷേപകന്  കൂടുതൽ ആയി വാങ്ങാവുന്ന ഓഹരികളുടെ എണ്ണം 130 ഷെയറുകളാണ്. ഇതിനായി  1,93,700 രൂപ നൽകേണ്ടി വരും. ഒന്നിലധികം ലോട്ടുകൾക്ക് ആയി അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ പണം അതിൽ കുടുങ്ങി പോകാനുള്ള സാധ്യയുണ്ട്.

ഐ.പി.ഒ  വഴി ലഭിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായാണ്  കമ്പനി ഉപയോഗിക്കുക. കമ്പനിയുടെ നിലവിലുള്ള കടങ്ങൾ തിരിച്ചടയ്ക്കൻ ഈ പണം പ്രധാനമായും ഉപയോഗിക്കും. ഐപിഒ നടത്തുന്ന കമ്പനികൾ ഏറെയും ലഭിക്കുന്ന പണത്തിന്റെ 80 ശതമാനവും കടബാധ്യത വീട്ടാനാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ബാക്കി പണം കമ്പനിയുടെ കോർപ്പറേറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാൻ  ഉപയോഗിക്കും. നിലവിൽ 63.4  ശതമാനം ഓഹരികളാണ് കമ്പനിയുടെ  പ്രെമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒ കഴിയുന്നതോടെ ഇത്  59.76 ശതമാനമായി കുറയും. 

സാമ്പത്തിക വളർച്ച

.31 Dec 2020(FY 21)31 March 2020 (FY20)31 March 2019 (FY19)31 March 2018 (FY18)
Total Assets2,246.29CR2,303.13CR2,325.39CR1,999.4CR
Total Income1,029.9CR1,501.05CR1,831.6CR1,522.86CR
Profit After Tax50.6CR41.07CR97.36CR31.5CR

Craftsman Automation-ന്റെ സാമ്പത്തിക നില കഴിഞ്ഞ ചില വർഷങ്ങളായി  സ്ഥിരത പുലർത്തുന്നില്ലെന്നത് ഈ പട്ടികയിൽ നിന്നും വ്യക്തമാണ്. കമ്പനിയുടെ വരുമാനം 2017- 2019 വർഷത്തിനിടെ 20 ശതമാനം CAGR നേട്ടമാണ് കെെവരിച്ചത്. ഓട്ടോ മേഖലയിലെ ആവശ്യകത കുറഞ്ഞുവന്നതിന് പിന്നാലെ കമ്പനിയുടെ വരുമാനം കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തു. അതേസമയം ഈ കാലയളിവിൽ ഉത്പാദന പ്രവർത്തനങ്ങളിൽ കമ്പനി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

കൊവിഡിനെ തുടർന്ന്  വരുമാനത്തിൽ ഉണ്ടായ ഇടിവിന് പിന്നാലെ 9 മാസങ്ങൾക്ക് ശേഷം 50.6 കോടി രൂപയാണ് കമ്പനിക്ക് വരുമാനമായി ലഭിച്ചത്.

എടുത്ത് പറയേണ്ട മറ്റൊരു പ്രധാന കാര്യം കമ്പനിയുടെ കടബാധ്യതയെ പറ്റിയാണ്. 2016-2020 കാലയളവിൽ കമ്പനിയുടെ കടബാധ്യത 20 ശതമാനമായി വർദ്ധിച്ചു. ഇത് ചെറിയ രീതിയിൽ ആശങ്കയുളവാക്കുന്ന സംഗതിയാണ്. 2020 ഡിസംബറിൽ കമ്പനിയുടെ മൊത്തം കടം 890.11 കോടി രൂപയായിരുന്നു. മുകളിൽ പറഞ്ഞത് പോലെ ഈ കടങ്ങൾ വീട്ടാനായി ഐപിഒയിൽ നിന്നും ലഭിക്കുന്ന പണം കമ്പനി വിനിയോഗിക്കും. 

അപകട സാധ്യതകൾ

  • കൊവിഡ് വ്യാപനത്തെ തുടർന്ന് ഓട്ടോ മേഖലയിലെ വിൽപ്പന കണക്കുകളിൽ  വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കൊവിഡ് ഭീതി അകന്നെങ്കിലും വിൽപ്പന വീണ്ടെടുക്കാനാകുമോ എന്ന് കമ്പനിക്ക് ഉറപ്പില്ല.

  • ഡെറ്റ് ഫിനാൻസിംഗ് ക്രമീകരണങ്ങളിലൂടെ കമ്പനിക്ക് തങ്ങളുടെ കടങ്ങൾ വീട്ടിനായില്ല. അതിനൊപ്പം കമ്പനിയുടെ ചില ആസ്തികൾ പണയത്തിലാണ്. ഒരുപക്ഷേ  കടം തിരികെ അടയ്ക്കാൻ സാധിച്ചില്ലേൽ ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ തന്നെ പൂർണമായും ബാധിച്ചേക്കും.

  • പ്രമുഖ വാഹനനിർമ്മാണ കമ്പനികൾ Craftsman Automation-ന്റെ ഉപഭോക്താക്കളാണ്. ഇതിൽ കുറവ് സംഭവിച്ചാൽ സ്ഥാപനത്തിന്റെ വിൽപ്പനയെ അത് ബാധിച്ചേക്കും. ഇത് കമ്പനിയുടെ  എല്ലാ തരം ബിസിനസുകളെയും പ്രതികൂലമായി ബാധിക്കും.

  • ഉയർന്ന മത്സര ഘട്ടത്തിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. ഇതിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ കമ്പനിയുടെ അറ്റാദായം ഓഹരി ഇന്നവ കുറഞ്ഞേക്കും.  ഇത് കമ്പനിയുടെ സാമ്പത്തിക ഫലത്തെ ബാധിച്ചേക്കും.

  • കമ്പനിക്ക് തങ്ങളുടെ വിതരണക്കാരുമായി  ദീർഘകാല കരാറുകൾ ഇല്ലാത്തതിനാൽ വിതരണ സൃംഖല കൊവിഡ് പോലെയുള്ള ഘട്ടങ്ങളിൽ പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്.

IPO വിവരങ്ങൾ ചുരുക്കത്തിൽ 

IPO DateMarch 15, 2021 – March 17, 2021
Issue TypeBook Built Issue IPO
Face ValueRs 5 per equity share
IPO PriceRs 1,488 to Rs 1,490 per equity share
Lot Size10 shares
Issue SizeRs 823.70 crore
Fresh Issue (goes to the company)10,06,711 equity shares of Rs 5 each (aggregating up to Rs 150 crore)
Offer for Sale (goes to promoters)45,21,450 equity shares of Rs 5 each (aggregating up to Rs 673.70 crore)
Allotment DateMarch 22, 2021
Listing DateMarch 25, 2021
Listing AtBSE, NSE

നിഗമനം 

2018 ജൂണിലാണ് ആദ്യമായി ഐപിഒക്ക് അനുമതി ആവശ്യപ്പെട്ട് Craftsman Automation സെബിയെ സമീപിക്കുന്നത്. തുടർന്ന് സെബിയുടെ അനുമതി ലഭിച്ചുവെങ്കിലും വിപണി അനുകൂലം അല്ലാത്തതിനാൽ കമ്പനി ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ ഈ കമ്പനിയിൽ നിക്ഷേപിക്കണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. വരുമാനത്തിലെ കുറവും ഉയർന്ന കടവും ദുസൂചന നൽകുന്നു. ഇതിനാൽ കമ്പനിയെ പറ്റി കൂടുതൽ മനസിലാക്കിയ ശേഷം നിങ്ങൾക്ക് തന്നെ ഒരു നിഗമനത്തിലെത്താം.

ഐപിഒക്ക് മുമ്പായി 21 നിക്ഷേപകരിൽ നിന്നായി കമ്പനി 247.11 കോടി രൂപ സമാഹരിച്ചു. HSBC Global Investment Funds, Tata Mutual Fund , Aditya Birla Sunlife MF, The Nomura Trust എന്നീ കമ്പനികളാണ് ഓഹരി വാങ്ങിയത്. 

നിലവിലെ സാഹചര്യത്തിൽ എല്ലാ ഐപിഒകളും നിക്ഷേപകർക്ക് ലിസ്റ്റിംഗ് ഗെയനിലൂടെ  വളരെ വലിയ ലാഭമാണ്  നിൽകികൊണ്ടിരിക്കുന്നത്. ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡാകുന്നുണ്ടോ എന്ന് നോക്കുക. അതിന് ശേഷം മാത്രം ഐ.പി.ഒക്കായി അപേക്ഷിക്കുക.

Craftsman Automation  ഐപിഒയെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങൾ ഇതിനായി അപേക്ഷിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement