ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികളെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും തകർന്ന് താഴേക്ക് വീണു. കൊവിഡ് വകഭേദം നിക്ഷേപകരിൽ ഭയം നിറച്ചതാണ് വിപണി ഇടിയാൻ കാരണമായത്.

17343 എന്ന നിലയിൽ 200 പോയിന്റുകൾക്ക് താഴെയായി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീഴുകയും പിന്നീട് അസ്ഥിരമായി നിൽക്കുകയും വീണ്ടും താഴേക്ക് വീഴുകയും ചെയ്തു. അവസാന നിമിഷം കുത്താനെ വീണ സൂചിക 17000ന് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 509 പോയിന്റുകൾ/ 2.90 ശതമാനം താഴെയായി 17026 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36849 എന്ന നിലയിൽ നിഫ്റ്റിക്ക് സമാനമായി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആഴ്ചയിലെ താഴ്ന്ന നിലയും 36500 ഉം തകർത്ത് താഴേക്ക് വീണു. പിന്നീട് വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക ഉച്ചയ്ക്ക് 2.30 ഓടെ താഴേക്ക് വീണ് 36000 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1339 പോയിന്റുകൾ/ 3.58 ശതമാനം താഴെയായി 36025 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ(+1.7%) നേട്ടത്തിൽ ഇന്ന് ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ ഇന്ന് താഴേക്ക് വീണു. നിഫ്റ്റി റിയൽറ്റി(-6.2%), നിഫ്റ്റി മെറ്റൽ(-5.3%), നിഫ്റ്റി പി.എസ്.യു ബാങ്ക്(-4.2%), നിഫ്റ്റി ഓട്ടോ (-4.3%), എന്നിവ 4 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റി(-3.5%), നിഫ്റ്റി മീഡിയ(-3.5%) എന്നിവയും താഴേക്ക് കൂപ്പുകുത്തി.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

കൊവിഡിന്റെ പുതിയ വകഭേദം ആഗോള തലത്തിൽ തന്നെ നിക്ഷേപകർക്ക് ഇടിയിൽ ഭീതിപരത്തി. നിഫ്റ്റിയുടെ പതനത്തെ പറ്റി കൂടുതൽ അറിയാനായി ലിങ്ക് സന്ദർശിക്കുക.

ഫാർമ ഓഹരികൾ മാത്രമാണ് ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടിയത്. Cipla(+7.4%), Dr Reddy(+3.4%), Divis Lab(+2.8%) എന്നിവ നേട്ടം കെെവരിച്ചു. കൊവിഡ് ഭീതി ഫാർമ ഓഹരികൾക്ക് പിന്തുണയായി.

മറ്റു ഫാർമ ഓഹരികളായ Cadila HC(+2.4%), Alkem(+6.8%), Lupin(+1.7%), Pfizer(+4.8%) എന്നിവയും ലാഭത്തിൽ അടച്ചു. അതേസമയം SunPharma(-1.9%), Laurus Labs(-2.2%) എന്നിവയ്ക്ക് രാവിലത്തെ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

ചൈനീസ് സ്റ്റീൽ കയറ്റുമതി വില ഇടിഞ്ഞതോടെ ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതും കൊവിഡ് ഭീതിയെ തുടർന്നും സ്റ്റീൽ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. JSW Steel(-7.6%), Hindalco(-6.7%), Tata Steel(-5.2%) എന്നിവ കുത്തനെ താഴേക്ക് വീണു.

National Aluminium(-9%), Jindal Steel(-7.1%), SAIL(-5.7%) എന്നിവയും താഴേക്ക് വീണു.

നിഫ്റ്റി റിയൽറ്റി സൂചിക 4 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി. DLF(-7.4%), Phoenix Ltd(-7.5%), Godrej Properties(-6.4%) എന്നീ ഓഹരികൾ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.ഇക്കണോമിക് റീ-ഓപ്പണിംഗ് അല്ലെങ്കിൽ അൺലോക്ക് തീം സ്റ്റോക്കുമായി ബന്ധപ്പെട്ട സ്റ്റോക്കുകളിൽ ഇന്ന് കനത്ത വിൽപ്പന അരങ്ങേറി. PVR(-10.8%), Inox(-8.8%) എന്നിവ താഴേക്ക് വീണു. ഹോട്ടൽ ഓഹരികളായ Chalet(-14.3%) Indian Hotels(-11.4%), Kamat Hotels(-6.9%), Lemon Tree(-8.7%), EI Hotel(-7.4%) എന്നിവ താഴേക്ക് വീണു. എയർലെെൻ ഓഹരികളായ Indigo(-8.8%), SpiceJet(-6.7%) എന്നിവയും ഇടിഞ്ഞു.

Tarsons Products ഓഹരി ഇന്ന് ഓഹരി ഒന്നിന് 682 രൂപ നിരക്കിൽ ഇന്ന് എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തു. ശേഷം ഓഹരി 20 ശതമാനത്തിന്റെ മുന്നേറ്റം നടത്തി. വിതരണ വില 662 രൂപയായിരുന്നു.

മറ്റു സാമ്പത്തിക ഓഹരികൾ താഴേക്ക് വീണപ്പോൾ Indiabulls Housing Finance(+8.7%) നേട്ടത്തിൽ അടച്ചു.

കുബോട്ടയുടെ ഓഹരി വാങ്ങുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ബെയറിഷ് മാർക്കറ്റിൽ പോലും Escorts(+3%) ഓഹരി മുകളിലേക്ക് കയറി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു. കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

വിപണി മുന്നിലേക്ക് 

കൊവിഡ് വ്യാപനത്തെ തുടർന്നാണ് വിപണിയിൽ ഇപ്പോൾ ഇടിവ് സംഭവിക്കുന്നത്. പുതിയ കൊറോണ വൈറസ് വേരിയന്റായ B.1.1.529 ന്റെ ആദ്യ കേസ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

വെെറസിന്റെ പുതിയ വകഭേദത്തെ പറ്റി വ്യക്തമായ ഡേറ്റകൾ ലഭ്യമല്ലെന്നതാണ് ഇപ്പോൾ ഉയരുന്ന ആശങ്ക. മുമ്പത്തെ വേരിയന്റുകളേക്കാൾ ഇത് കൂടുതൽ മാരകമാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രജ്ഞന്മാർ ഇപ്പോഴും പരീക്ഷണം നടത്തിവരികയാണ്.

പുതിയ കൊറോണ വൈറസ് വേരിയന്റ് കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കായി സിംഗപ്പൂരും ജപ്പാനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചില വിമാനങ്ങളും യുകെ നിർത്തിവച്ചു.7 ലക്ഷം കോടിയിലധികം നിക്ഷേപക സമ്പത്താണ് ഇന്ന് ബിഎസ്ഇയിൽ ഇല്ലാതായത്. ഏപ്രിലിന് ശേഷം നിഫ്റ്റിയിൽ ഉണ്ടായ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. നിഫ്റ്റിയുടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മോശം പ്രതിവാര തകർച്ചയും ഇതാണ്.

ഇന്ത്യ വിക്സ് 24 ശതമാനം വർദ്ധിച്ച് 20.80 ആയി. വിക്സ് ഇപ്പോൾ 6 മാസത്തെ ഉയർന്ന നിലയിലാണുള്ളത്. ഓവർനൈറ്റ് ട്രേഡുകൾ എടുക്കുന്നതിന് മുമ്പായി ഓപ്‌ഷൻ ട്രേഡേഴ്സ് തങ്ങളുടെ ട്രേഡിംഗ് സാഹചര്യങ്ങൾ നന്നായി വിലയിരുത്തേണ്ടതുണ്ട്.

താങ്ക്‌സ്‌ഗിവിംഗിനെ തുടർന്ന് ഇന്നലെ അടച്ച യുഎസ് വിപണി ഇന്ന് വ്യാപാരത്തിനായി തുറക്കും. ഡൗ ജോൺസ് ഫ്യൂച്ചേഴ്‌സ് നിലവിൽ 2.3 ശതമാനത്തിലധികം ഇടിഞ്ഞതിനാൽ കൊവിഡ് വാർത്തയോട് ഇത് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ട് അറിയേണ്ടതുണ്ട്.

നിഫ്റ്റിയുടെ പതനത്തിനുള്ള കാരണങ്ങൾ വിശദമായി അറിയാൻ ലിങ്ക് സന്ദർശിക്കുക.

നിഫ്റ്റിയുടെ 50 ഓഹരികളിൽ 44 എണ്ണവും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിങ്ങൾക്ക് ഈ ആഴ്ച എങ്ങനെയുണ്ടായിരുന്നു? കമന്റ് ചെയ്തു അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement