Pepsi, Tropicana, Mountain Dew, 7Up, Lipton Ice Tea, Aquafina, Gatorade തുങ്ങിയ പാനിയങ്ങൾ നിങ്ങൾ ഒന്നിലധികം തവണ കുടിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. എന്നാൽ   ഇവയെല്ലാം ഓരോ തവണ  കുടിച്ചതിന്  ശേഷവും  അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ നിർമ്മിക്കുന്ന കമ്പനിയെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ പാനിയങ്ങൾ എല്ലാം തന്നെ ബഹുരാഷ്ട്ര കമ്പനിയായ  പെപ്സികോയുടെ കീഴിൽ നിർമ്മിക്കുന്നതാണ്. 200 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് പെപ്സികോ എന്ന ഫുട് ആന്റ്  ബിവറേജസ് കമ്പനി. രാജ്യത്ത് നിലവിൽ  പെപ്സികോയുടെ എല്ല  ബിവറേജസ്  ഉത്പന്നങ്ങൾക്കായും  ബോട്ടിലുകൾ നിമ്മിക്കുന്നത്  Varun Beverages Ltd (VBL) എന്ന ഇന്ത്യൻ കമ്പനിയാണ്.


26241 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് വരുൺ ബിവറേജസ് ലിമിറ്റഡ്. രാജ്യത്തെ എല്ലാ പ്രധാനമേഖലകളിലും വരുൺ ബിവറേജസിന് ബോട്ടിൽ നിർമ്മാണ പ്ലാന്റുകളുണ്ട്. പെപ്സികോയുടെ പാനിയങ്ങൾ രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിനും കമ്പനി അവകാശം നേടിയിട്ടുണ്ട്. 

VBL- കൂടുതൽ അറിയാം

  • 1995 ൽ പ്രവർത്തനം ആംഭിച്ച വരുൺ ബിവറേജസ് (VBL) അമേരിക്കയ്ക്ക് പുറത്ത് പെപ്സികോയ്ക്കായി ഏറ്റവും കൂടുതൽ ബോട്ടിലുകൾ നിമ്മിക്കുന്നു. 2019 വരെ ബോട്ടിലിംഗിനും വിതരണത്തിനുമായി ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തത്തിൽ
    ഏർപ്പെട്ടിരുന്നു. പിന്നീട് ബോട്ടിൽ നിമ്മാണ ബിസിനസ് പൂർണമായും വി.ബി.എല്ലിനെ ഏൽപ്പിക്കുകയായിരുന്നു. ഇതിനൊപ്പം ഇന്ത്യയിൽ ഇരുന്നു കൊണ്ട് ശ്രീലങ്ക, സാമമ്പിയ, സിംബാബ്‌വെ, മൊറോക്കോ എന്നീ രാജ്യങ്ങളിലും വരുൺ  ബിവറേജസ് പ്രവർത്തിക്കുന്നു.

  • കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് (CSD), ജ്യൂസ്, വെള്ളം എന്നിവയാണ് വി.ബി.എല്ലിന്റെ പ്രാധാന ഉത്പന്നങ്ങളുടെ വിഭാഗത്തിൽ പെടുന്നത്. കമ്പനിയുടെ മൊത്തം വരുമാനം CSD-യിൽ നിന്ന്  75.6 ശതമാനവും നോൺ കാർബണേറ്റഡ് ബിവറേജസിൽ നിന്ന്  6.4 ശതമാനവും പാക്ക്ഡ്  കുടിവെള്ളത്തിൽ നിന്ന്  18 ശതമാനവുമാണ് ലഭിക്കുന്നത്.

  • 90  ഏറെ ഡിപ്പോകൾ, 2500 ലേറെ വാഹനങ്ങൾ, നേപ്പാളിലും ശ്രീലങ്കയിലും ഉൾപ്പെടെ രാജ്യത്ത്  1500ന് മുകളിൽ പ്രാഥമിക വിതരണക്കാർ എന്നിങ്ങനെയാണ് വി.ബി.എല്ലിന്റെ  വിതരണ ശൃംഖല. 

  • എൻ.എസ്.ഇയിലും ബി.എസ്.ഇയിലുമായി 2016 നവംബർ 8 നാണ് വരുൺ ബിവറേജ്സ് ലിസ്റ്റ് ചെയ്തത്.
ഇന്ത്യയിലും നേപ്പാളിലും ശ്രീലങ്കയിലുമായുള്ള വി.ബി.എല്ലിന്റെ പ്രവർത്തനങ്ങൾ- (കമ്പനി വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ചത്)

സാമ്പത്തിക വളർച്ച

  • 2016ൽ എൻ.എസ്.ഇയിലും ബി.എസ്.ഇയിലുമായി  ലിസ്റ്റ്
    ചെയ്യപ്പെട്ട വിലയിൽ  നിന്നും 200 ശതമാനം നേട്ടമാണ്   വി.ബി.എൽ
    കെെവരിച്ചത്.(2020 ഡിസംബറിലെ കണക്കുകൾ പ്രകാരം)

  • കമ്പനിയുടെ സേയിൽസ് വോളിയം 19.7 ശതമാനം CAGR വളർച്ചയാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  രേഖപ്പെടുത്തിയത്. കൊവിഡ്  ലോക്ക് ഡൗൺ മൂലം രാജ്യത്തെ മാെത്തം വിൽപ്പന വോളിയം 50 ശതമാനമായി കുറഞ്ഞിരുന്നു.

  • CAGR  പ്രകാരം കമ്പനിയുടെ വരുമാനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 20.8 ശതമാനം വളർച്ച രേഖപ്പെടുത്തി. നികുതിക്ക് ശേഷമുള്ള ലാഭം 52.6 ശതമാനം വളർച്ച രേഖപ്പെടുത്തി.

  • കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയുടെ കടം കുറഞ്ഞുവരുന്നതായി കാണാം. ഇതിന് അർത്ഥം കമ്പനി കടം പരമാവധി കുറയ്ക്കുകയും കടമെടുത്ത പണം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്.

  • പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ  പണം ഒഴുക്ക് (cash flow)  5 വർഷത്തിനുള്ളിൽ  24 ശതമാനം ഉയർച്ച രേഖപ്പെടുത്തി. ഇന്ത്യയിൽ കാർബണേറ്റഡ് ശീതളപാനീയങ്ങൾക്കുള്ള  ഉയർന്ന ആവശ്യകത ഭാവിയിൽ കമ്പനിയുടെ പണം ഒഴുക്ക് വദ്ധിപ്പിച്ചേക്കും.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കെെവശം വച്ചിരിക്കുന്ന  VBL ഓഹരികളുടെ എണ്ണം  8 ശതമാനമായി വർദ്ധിപ്പിച്ചു.

എന്ത് കൊണ്ട്  VBL?

ഉയർന്ന സാധ്യത

ഇന്ത്യയിൽ ശീതള പാനീയങ്ങളുടെ ഉപയോഗം ശരാശരി   ആളിന് 44 കുപ്പി വീതമാണ്. അതേസമയം യുഎസ് പോലെയുള്ള രാജ്യങ്ങളിൽ ശരാശരി ഉപയോഗം  ആളിന് 1496 കുപ്പികൾ  വീതമാണ്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയിൽ  ശതളപാനീയം വിൽക്കുന്നതിനായി ഉയർന്ന സാധ്യതകളാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാൽ യുഎസിനെ പോലും പിന്നിലാക്കാൻ സാധിക്കും. ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിലേക്ക് ബിസിനസ്   വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് വി.ബി.എൽ.

വർദ്ധിച്ചു വരുന്ന ആവശ്യകത

കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ലോക്ക്  ഡൗണിലേക്ക് നീങ്ങിയപ്പോൾ സംഭരണ ശേഷി കൂടുതലുള്ള  1.25 ലിറ്റർ കുപ്പികൾ
ആളുകൾ വാങ്ങി കൂട്ടാൻ തുടങ്ങി. ഇത് കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിച്ചു. വാക്സിൻ കണ്ടെത്തിയതിനെ തുടർന്ന് ലോക രാജ്യങ്ങൾ സാധാരണ രീതിയിലേക്ക് മടങ്ങി വരുമ്പോൾ വിപണിയിൽ ശീതളപാനിയങ്ങൾക്കുള്ള ആവശ്യകതയും വർദ്ധിക്കും.

കാർബണേറ്റ് ചെയ്യാത്ത പാനീയങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വി.ബി.എൽ നിലവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ  വൈദ്യുതീകരണം  കൂടുന്നതിനനുസരിച്ച് അവിടെയുള്ള വീടുകളിൽ റെഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിതുടങ്ങും.ഇതോടെ ശീതള പാനിയങ്ങളുടെ ആവശ്യകതയും വർദ്ധിക്കും. കഴിഞ്ഞ വർഷം നിഫ്റ്റി FMCG 10 ശതമാനം വളർച്ച കെെവരിച്ചപ്പോൾ  VBL ഓഹരികൾ  30 ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മേഖല സൂചികയെ മറികടന്ന ഓഹരി മറ്റു സ്ഥാപനങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ശക്തമായ സാമ്പത്തിക അടിത്തറ, വിതരണ ശൃംഖല, ഉയർന്ന് വരുന്ന ആവശ്യകത ഇവയെല്ലാം കണക്കിലെടുത്ത് കൊണ്ട് VBL വരും കാലങ്ങളിൽ ശക്തമായ കുതിച്ചുകയറ്റം നടത്തുക തന്നെ ചെയ്യും.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement