വൈദ്യുതി മേഖലയിലേക്കുള്ള കൽക്കരിയുടെ വിതരണം 14 ശതമാനം വർധിപ്പിച്ച് കോൾ ഇന്ത്യ

ഏപ്രിൽ ആദ്യ പകുതിയിൽ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദന പ്ലാന്റുകളിലേക്കുള്ള വിതരണം 14.2% വർധിപ്പിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). അതേസമയം കമ്പനിയുടെ പ്രതിദിനമുള്ള വിതരണം 1.6 ദശലക്ഷം ടൺ (എംടിപിഎ) ആയിട്ടുണ്ട്. ഇത്തവണ വേനലിൽ ചൂടുകൂടിയതിനാൽ വൈദ്യുതി ആവശ്യകത വിതരണത്തേക്കാൾ ഏറെയാണ്.

ഐപിഎൽ സംപ്രേക്ഷണാവകാശത്തിനായി ആമസോൺ, റിലയൻസ്, സോണി‌ തുടങ്ങിയവർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) സംപ്രേക്ഷണാവകാശത്തിനായി ലേലം വിളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആമസോൺ, ഡിസ്നി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ. സോണി ഗ്രൂപ്പ് കോർപ്പറേഷൻ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്, ഫാന്റസി-സ്പോർട്സ് പ്ലാറ്റ്ഫോം ഡ്രീം11 എന്നിവയും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയിൽ (ബിസിസിഐ) നിന്നും ലേലത്തിന്റെ വിശദാംശങ്ങൾ വാങ്ങിയിട്ടുണ്ട്. ജൂൺ 12 മുതൽ ബിസിസിഐ ‌ഓൺലൈൻ ലേലം നടത്തും.

കോഡ്‌ഷെയർ പങ്കാളിത്തം വീണ്ടും സജീവമാക്കി ഇൻഡിഗോ, ഖത്തർ എയർവേയ്‌സ്

കോഡ്‌ഷെയർ പങ്കാളിത്തം വീണ്ടും സജീവമാക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സും ഇൻഡിഗോയും. മാർച്ച് 27 മുതൽ സാധാരണ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുടർന്നാണിത്. കോഡ്‌ഷെയർ പങ്കാളിത്തത്തിലുള്ള കമ്പനികൾക്ക് പരസ്പരം മറ്റുള്ളവരുടെ വിമാനങ്ങളുടെ സീറ്റുകൾ വിൽക്കാൻ കഴിയും. കരാറിന്റെ ഭാ​ഗമായി ഏപ്രിൽ 25 മുതൽ ദോഹ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇൻഡിഗോ നടത്തുന്ന വിമാനങ്ങളിൽ ഖത്തർ എയർവേയ്‌സ് അതിന്റെ മാർക്കറ്റിംഗ് കോഡ് സ്ഥാപിക്കും.

ജല, മാലിന്യ സംസ്കരണ ബിസിനസുകളിൽ ഓർഡറുകൾ നേടി എൽ ആൻഡ് ടി

ടാൻസാനിയയിലെ വിവിധ പട്ടണങ്ങളിൽ ജലവിതരണ പദ്ധതികൾ നിർമ്മിക്കുന്നതിനും കമ്മീഷൻ ചെയ്യുന്നതിനുമായി കരാർ നേടി ലാർസൻ ആൻഡ് ടൂബ്രോ കൺസ്ട്രക്ഷന്റെ അന്താരാഷ്ട്ര വിഭാഗം. കമ്പനിയുടെ ജല, മാലിന്യ സംസ്കരണ ബിസിനസ്സാണ് കരാർ നേടിയത്. എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. വിവിധ ഗ്രാമീണ ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഉത്തർപ്രദേശ് സ്റ്റേറ്റ് വാട്ടർ & സാനിറ്റേഷൻ മിഷനിൽ നിന്ന് ആഡ്-ഓൺ ആഭ്യന്തര ഓർഡറുകളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ വിൽപ്പന മൂല്യം കൈവരിക്കാൻ അജ്മീര റിയൽറ്റി

നിലവിലുള്ള പ്രോജക്ടുകളിൽ നിന്നും ഭാവിയിൽ അവതരിപ്പിക്കാനുള്ള പ്രോ‍‍‍ജക്ടുകളിൽ നിന്നും അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിട്ട് അജ്മേര റിയൽറ്റി ആൻഡ് ഇൻഫ്രാ ഇന്ത്യ ലിമിറ്റഡ്. 4,000 കോടി രൂപ വരുമാന സാധ്യതയുള്ള ആറ് പ്രോജക്ടുകൾ നടപ്പ് സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലും ആരംഭിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

അയേൺ മാൻ ഗ്രൂപ്പ് ഓഷ്യാനിയയുമായുള്ള മൾട്ടി-ഇയർ പങ്കാളിത്ത കരാർവിപുലീകരിച്ച് ടിസിഎസ്

ലോകത്തിലെ ഏറ്റവും വലിയ ഫൺ റണ്ണായ Sun-Herald City2Surf-നുള്ള ഒരു മൾട്ടി-ഇയർ ഡീലിൽ ദി IRONMAN ഗ്രൂപ്പ് ഓഷ്യാനിയയുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ട്രാക്കിംഗും ലീഡർ ബോർഡ് ഡാറ്റയും ഉപയോഗിച്ച് തത്സമയ ഫലങ്ങൾ നൽകി കൊണ്ട് കമ്പനി ഔദ്യോഗിക ഇവന്റ് ആപ്പിന് ശക്തി പകരുന്നത് തുടരും. ഇഷ്‌ടാനുസൃത സിറ്റി2സർഫ് സെൽഫി ഫ്രെയിമുകളും വ്യക്തിഗതമാക്കിയ റേസ്-റെഡി ചെക്ക്‌ലിസ്റ്റും ഇതിൽ ഉൾപ്പെടുന്നു.

എംസിജിഎമ്മിൽ നിന്ന് 419 കോടി രൂപയുടെ കരാർ നേടി പട്ടേൽ എഞ്ചിനീയറിംഗ്

മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈയിൽ നിന്ന് (എംസിജിഎം) 419.70 കോടി രൂപയുടെ കരാർ നേടി പട്ടേൽ എഞ്ചിനീയറിംഗ്. പവായ് മുതൽ ഘട്‌കോപ്പർ ഹൈ ലെവൽ റിസർവോയർ വരെയും പിന്നീട് ഘാട്‌കോപ്പർ ലോ ലെവൽ റിസർവോയർ വരെയും തുരങ്കം നിർമ്മിക്കുന്നതാണ് കരാർ. 51 മാസം കൊണ്ട് കരാർ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഫെബ്രുവരിയിൽ 36 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി റിലയൻസ് ജിയോയ്

2022 ഫെബ്രുവരിയിൽ 6.6 ലക്ഷം വരിക്കാരെ നഷ്ടപ്പെടിത്തി റിലയൻസ് ജിയോയ്ക്ക്. ഇതോടെ കമ്പനിയുടെ മൊത്തം ഉപഭോക്തൃ അടിത്തറ 40.27 കോടിയായി. അതേസമയം ഭാരതി എയർടെൽ 15.91 ലക്ഷം വരിക്കാരെ നേടിയിട്ടുണ്ട്യ വോഡഫോൺ ഐഡിയ 15.32 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തുകയും ചെയ്തു. എയർടെല്ലിന്റെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം യഥാക്രമം 35.8 കോടിയും യും വിഐയുടേത് 26.35 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് കണക്കുകൾ പുറത്തുവിട്ടത്.

അബു ജാനി സന്ദീപ് ഖോസ്‌ലയുടെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ്അബു ജാനി സന്ദീപ് ഖോസ്‌ലയുടെ 51% വരുന്ന ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച്
റിലയൻസ് ബ്രാൻഡ് ലിമിറ്റഡ്. കമ്പനിക്ക് നിലവിൽ മറ്റ് മൂന്ന് ലേബലുകൾ ഉണ്ട്- അബു സന്ദീപിന്റെ എഎസ്എൽ, ​ഗുലാബോ, മരട് ‌എന്നിവയാണവ. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ആർബിഎൽ.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement