പൂനെ ആസ്ഥാനമായി 2003 നവംബർ 7നാണ് ശ്രീ ഡിസ്റ്റിക്കെമി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. രാസവസ്തുക്കളുടെ നിർമാണം കൂടുതൽ സുസ്ഥിരമാക്കാൻ ഓഹരി ഉടമകൾ തീരുമാനിച്ചതിന് പിന്നാലെ 2006ൽ കമ്പനിയുടെ പേര് ‘Clean Science and Technology Private Limited’ എന്നാക്കി. ജൂലെെ 7ന് ആരംഭിച്ച കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ജൂലെെ 9ന് അവസാനിക്കും. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും ബിസിനസ് രീതിയുമാണ് മർക്കറ്റ്ഫീഡ് ഇന്ന് വിശകലനം ചെയ്യുന്നത്.

ഐപിഒ വിവരങ്ങൾ

IPO Opening DateJul 7, 2021
IPO Closing DateJul 9, 2021
Issue TypeBook Built Issue
Face ValueRs 1 per equity share
IPO PriceRs 880 to Rs 900 per equity share
Market Lot16 Shares
Issue SizeRs 1,546.62 crore
Offer for SaleRs 1,546.62 crore

ബിസിനസ് മോഡൽ

പ്രത്യേക’ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ നിർമിക്കുന്ന കമ്പനിയാണ് ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി. സൺസ്ക്രീൻ ലോഷൻ, മരുന്ന് എന്നിവ നിർമിക്കുന്നതിന്  ഈ രാസവസ്തുക്കൾ ആവശ്യമാണ്. പ്രത്യേക വിഭാഗത്തിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനമാക്കി കമ്പനി ഈ രാസവസ്തുക്കൾ നിർമിക്കുന്നു. 

  • Performance Chemicals(~69% of total revenue) – MEHQ, BHA,AP
  • Pharmaceutical Intermediates(~16% of total revenue) – Guaiacol, DCC
  • FMCG Chemicals(~12% of total revenue) – 4 MAP, Anisole
  • Other Products(~3% of total revenue)

മഹാരാഷ്ട്രയിലെ കുർക്കുമ്പിന് സമീപം രണ്ട് നിർമാണ കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. മൂന്നാമതായി ഒന്ന് കൂടി തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.  2023-24 ഓടെ പ്രവർത്തനം ആരംഭിച്ചേക്കാൻ സാധ്യതയുള്ള നാലാമത്തെ പ്ലാന്റിനായും കമ്പനി സ്ഥലം വാങ്ങി കഴിഞ്ഞു. പ്രതിവർഷം 29,900 ദശലക്ഷം ടൺ ശേഷിയാണ് കമ്പനിക്കുള്ളത്.

സ്പെഷ്യാലിറ്റി കെമിക്കൽസ് നിർമിക്കുന്ന കമ്പനികളിൽ പ്രധാനിയാണ്  ക്ലീൻ സയൻസ് ആൻഡ് ടെക്നോളജിസ് എന്ന് മുകളിൽ നൽകിയിട്ടുള്ള പട്ടികയിൽ നിന്നും വ്യക്തമാണ്. കമ്പനിയുടെ വരുമാനം MEHQ-യിൽ നിന്നാണ് പ്രധാനമായും വരുന്നത്. പെയിന്റുകൾ, മഷികൾ, പശ എന്നിവ നിർമിക്കാനാണ് ഇത് കൂടുതൽ ആയും ഉപയോഗിക്കുക.

കമ്പനിയുടെ 69 ശതമാനം വരുമാനവും കയറ്റുമതിയിൽ നിന്നുമാണ് ലഭിക്കുന്നത്. ചെെനയാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താവ്.
യൂറോപ്പ്, യുഎസ്എ, ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കമ്പനി ആഗോളതലത്തിൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

10 പ്രധാന ഉപയോക്താക്കളിൽ നിന്നുമാണ് കമ്പനിയുടെ 50 ശതമാനം വരുമാനവും വരുന്നത്.  ബയർ എജി, എസ്ആർ‌എഫ് ലിമിറ്റഡ്, ജെനെക്സ് ലബോറട്ടറീസ് ലിമിറ്റഡ്, ന്യൂട്രിയാഡ് ഇന്റർനാഷണൽ എൻ‌വി, വിനാറ്റി ഓർഗാനിക് ലിമിറ്റഡ് എന്നിവരാണ് പ്രധാന ഉപയോക്താക്കൾ.

സാമ്പത്തികം

കമ്പനിയുടെ വരുമാന, ലാഭ കണക്കുകൾ കമ്പനിയുടെ വരുമാനം, ലാഭം, ആസ്തി മൂല്യം എന്നിവ വർദ്ധിച്ച് വരുന്നതായി കാണാം. കൊവിഡ് വെെറസ് വ്യാപനം കമ്പനിയുടെ പ്രവർത്തനങ്ങളെ നേരിയ തോതിൽ മാത്രമെ ബാധിച്ചിട്ടുള്ളുവെന്ന് കാണാം. പകർച്ചവ്യാധി സമയത്ത് അത്യവശ്യമായ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് വേണ്ട ഘടകങ്ങളും കമ്പനി നിർമിച്ചിരുന്നു എന്നതാണ് ഇതിന് കാരണം.

കമ്പനിയുടെ സുപ്രധാന സാമ്പത്തിക അനുപാതങ്ങളിലേക്ക്  നോക്കുമ്പോൾ EBIDTA മാർ‌ജിനുകളിൽ‌ ആരോഗ്യകരമായ വളർച്ച നടന്നതായി നമുക്ക് കാണാം. റിട്ടേൺ ഓൺ ക്യാപ്പിറ്റൽ എംപ്ലോയ്ഡ് കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ കമ്പനി വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും കമ്പനിക്ക് മികച്ച റിട്ടേൺ ഓൺ ഇക്യുറ്റി രേഖപ്പെടുത്താൻ സാധിച്ചു.

മേഖലയിലെ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ക്ലീൻ സയൻസ് ആൻഡ് ടെക്നോളജിയുടെ വരുമാന കണക്കുകൾ ഏറെ പിന്നിലാണ്.  എങ്കിലും കമ്പനിക്ക് ഉയർന്ന ഇബി‌ഡി‌ടി‌എ മാർ‌ജിനും റിട്ടേൺ ഓൺ നെറ്റ് വർത്തും ഉണ്ടെന്നത് ശ്രദ്ധേയമാണ്. ഇതിനർത്ഥം SRF, Navine Flourine, PI Industries തുടങ്ങിയ എതിരാളികൾക്ക് ഉയർന്ന വരുമാനമുണ്ടെങ്കിലും  അവർക്ക് ചെലവ് കുറയ്ക്കാനും ഇതിലൂടെ നേട്ടം കെെവരിക്കാനും സാധിക്കുന്നില്ല. സ്മോൾ ക്യാപ്പ് കമ്പനിയായിട്ട് കൂടി കമ്പനിയുടെ ബിസിനസ് മാതൃക സുസ്ഥിരവും അന്താരാഷ്ട്ര വിപുലീകരണത്തിന് ചേർന്നതുമാണ്.

ലിസ്റ്റ് ചെയ്യുന്നതിന് മുമ്പായി കമ്പനിയുടെ ഗ്രേ മാർക്കറ്റ് വില എന്നത് ഓഹരി ഒന്നിന് 450 രൂപയായിരുന്നു. കമ്പനിയുടെ വർദ്ധിച്ചു വരുന്ന വരുമാന കണക്കുകൾ നിക്ഷേപകരുടെ ശ്രദ്ധപിടിച്ച് പറ്റും എന്നത് ഉറപ്പാണ്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement