ഇന്ത്യയിലേക്ക് മൊഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ സിപ്ലയ്ക്ക് അനുമതി നൽകി ഡിസിജിഐ

ഇന്ത്യയിൽ മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. വാക്സിൻ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനും സിപ്ലയ്ക്ക് അനുമതി ലഭിച്ചു. നിലവിൽ ഇരു കമ്പനികളും  തമ്മിൽ വാണിജ്യ ഉടമ്പടിയില്ല. കൊവിഡിനെതിരെ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

ഐആർസിടിസി ക്യു4 ഫലം, അറ്റാദായം 23 ശതമാനം ഇടിഞ്ഞ് 104 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 23 ശതമാനം വർദ്ധിച്ച് 104 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 41.2 ശതമാനം ഇടിഞ്ഞ് 338.8 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 5 രൂപ വീതം കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു.

അബുദാബിയിലെ പെട്രോകെമിക്കൽസ് ഹബിൽ നിക്ഷേപിക്കാൻ ഒരുങ്ങി റിലയൻസ് 

മിഡിൽ ഈസ്റ്റുമായുള്ള ഊർജ ബന്ധം ശക്തിപ്പെടുത്തുന്നതിനായി 
അബുദാബിയിലെ പെട്രോകെമിക്കൽ ഫെസിലിറ്റിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ റുവൈസ് റിഫൈനിംഗ് ഹബിന്റെ പ്രോജക്റ്റുകളിൽ ചേരാനും കമ്പനി തീരുമാനിച്ചു. ഇതിനായി കമ്പനി -1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐആർഎഫ്സി ക്യു 4 ഫലം, അറ്റാദായം 126 ശതമാനം വർദ്ധിച്ച് 1482.5 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ പ്രതിവർഷ അറ്റാദായം 126.4 ശതമാനം വർദ്ധിച്ച് 1482.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 85.84 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 39 ശതമാനം വർദ്ധിച്ച് 4455 കോടി രൂപയായി.

യുഎസ് ആസ്ഥാനമായുള്ള എച്ച്.ബി ഫുള്ളറുമായി വിതരണ കരാർ ഒപ്പിട്ട് ജൂബ്ലിയന്റ് ഇൻഡസ്ട്രീസ്  

യുഎസ് ആസ്ഥാനമായുള്ള എച്ച്.ബി ഫുള്ളറുമായി വിതരണ കരാർ ഒപ്പിട്ട് ജൂബ്ലിയന്റ് ഇൻഡസ്ട്രീസ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ  ജൂബ്ലിയന്റ് ആഗ്രി ആന്റ് കൺസ്യൂമർ പ്രോഡക്ട്സാണ് കാരിൽ ഏർപ്പെട്ടത്. എച്ച്.ബി ഫുള്ളറിന്റെ ദേശീയ ചാനൽ പങ്കാളിയായി ജെ‌എ‌സി‌പി‌എൽ  പ്രവർത്തിക്കും.

ഡിസിഎം ശ്രീറാം ഇൻഡസ്ട്രീസ് ക്യു 4 ഫലം, അറ്റാദായം 25 ശതമാനം ഇടിഞ്ഞ് 19.5 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ  ഡിസിഎം ശ്രീറാം ഇൻഡസ്ട്രീസിന്റെ പ്രതിവർഷ അറ്റാദായം 24.9 ശതമാനം ഇടിഞ്ഞ് 19.5 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 24.6 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 12.76 ശതമാനം വർദ്ധിച്ച് 486.77 കോടി രൂപയായി.

‘പ്രൈഡ് ഓഫ് കൗ’ എന്ന പേരിൽ  പ്രീമിയം  ഫാറ്റ് ഫ്രീ പാൽ അവതരിപ്പിച്ച്  പരാഗ് മിൽക്ക്

‘പ്രൈഡ് ഓഫ് കൗ’ എന്ന പേരിൽ  പ്രീമിയം  ഫാറ്റ് ഫ്രീ  പാൽ അവതരിപ്പിച്ച്  പരാഗ് മിൽക്ക്. ലിറ്ററിന് 120 രൂപ നിരക്കിൽ മുംബെെ, പൂനെ, സുറാറ്റ് എന്നിവിടായി  ഇത് ലഭ്യമാകും. ഡൽഹിയിൽ 140 രൂപ നിരക്കിലാണ് ലഭിക്കുക. 2026 ഓടെ  പാൽ ഉത്പാദന ശേഷി 2 ലക്ഷം ലിറ്ററായി ഉയർത്തുമെന്നും കമ്പനി വ്യക്തമാക്കി.


ജിഎംഡിസി ക്യു 4 ഫലം, അറ്റനഷ്ടം 185 കോടി രൂപയായി

മാർച്ചിലെ നാലാം പാദത്തിൽ ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പ്രതിവർഷ അറ്റനഷ്ടം 184.63 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷ ഇതേകാലയളവിൽ കമ്പനി 12.29 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 37.4 ശതമാനം വർദ്ധിച്ച് 565.80 കോടി രൂപയായി.  അതേസമയം ഓഹരി ഒന്നിന് 0.2 രൂപ വീതം കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചു.

സംഘവി ഫോർജിനിംഗ് ആന്റ് എഞ്ചിനീയറിംഗിന്റെ ഓഹരി ഏറ്റെടുത്ത് ഭാരത് ഫോർജ്

സംഘവി ഫോർജിനിംഗ് ആന്റ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരി ഏറ്റെടുത്ത് ഭാരത് ഫോർജ്. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബി.എഫ് ഇൻഡസ്ട്രിയൽ സോലുഷ്യനാണ് ഓഹരി ഏറ്റെടുത്തത്.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement