ഒരു കോടി ഡോസ് സൈക്കോവ് ഡിക്ക്‌ ഓർഡർ നൽകി കേന്ദ്രം

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കൊവിഡ് വാക്‌സിനായ സൈക്കോവ് ഡിയുടെ 1 കോടി ഡോസിന് ഓർഡർ നൽകി കേന്ദ്രം. ഒരു ഡോസിന് 265 രൂപ നിരക്കിലാണ് കേന്ദ്രം വാക്സിൻ വാങ്ങുന്നത്. വാക്‌സിൻ ഡോസിന് 93 രൂപ (ജിഎസ്ടി ഒഴികെ) വിലവരും. വാക്‌സിന്റെ മുഴുവൻ ഡോസിന് 1,128 രൂപ വിലവരും. 12 വയസുള്ള കുട്ടികളിലും മുതിർന്നവരിലും വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി 2021 ഓഗസ്റ്റിൽ സൈക്കോവ് ഡിക്ക് ലഭിച്ചിരുന്നു.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ക്യു 2 ഫലം, അറ്റാദായം 23 ശതമാനം കുറഞ്ഞ് 384 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 23 ശതമാനം കുറഞ്ഞ് 384.22 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.5 ശതമാനം വർദ്ധിച്ച് 3,607.4 കോടി രൂപയായി. അതേസമയം കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് രണ്ടാം പാദത്തിൽ 1,914.7 കോടി രൂപയായി. അതേസമയം പാമോയിൽ, വ്യാവസായിക ഇന്ധനം, പാക്കേജിംഗ് മെറ്റീരിയൽ എന്നിവയുടെ വിപണി വിലയിൽ പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിക്കുന്നതായി ബ്രിട്ടാനിയ പറഞ്ഞു.

ഡൽഹി സർക്കാരിൻ്റെ 200 ലോ-ഫ്ലോർ ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ ജെബിഎം ഓട്ടോയ്ക്ക്

200 ഇലക്ട്രിക് ബസുകൾക്കായുള്ള ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ഡിടിസി) ഓർഡർ ജെബിഎം ഓട്ടോ ലിമിറ്റഡിന് ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഫെയിം II ഇലക്ട്രിക് വാഹന നയത്തിന് കീഴിലാണ് ഓർഡർ നൽകിയത്. ഇതിലൂടെ 12 മീറ്റർ നീളമുള്ളതും എയർകണ്ടീഷൻ ചെയ്തതുമായ 200 ലോ-ഫ്ലോർ ഇലക്ട്രിക് ബസുകൾ കമ്പനി വിതരണം ചെയ്യുകയും പരിപാലിക്കുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾ, ബസുകൾ എന്നിവയുടെ മുൻനിര നിർമ്മാതാക്കളാണ് ഗുഡ്ഗാവ് ആസ്ഥാനമായുള്ള ജെബിഎം ഓട്ടോ.

ശോഭ ക്യു 2 ഫലം, അറ്റാദായം 198 ശതമാനം വർദ്ധിച്ച് 48 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ശോഭ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 198 ശതമാനം വർദ്ധിച്ച് 48.3 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 347 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 52 ശതമാനം വർദ്ധിച്ച് 832.3 കോടി രൂപയായി. അതേസമയം സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത, സുരക്ഷിതമായ, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) വിതരണത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി.

2,500 കോടി രൂപയുടെ ഓർഡറുകൾ ഉറപ്പാക്കി എൽ ആൻഡ് ടി കൺസ്ട്രക്ഷൻ വിഭാഗം

ലോഹ വ്യവസായത്തിൽ നിന്നും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ നിന്നുമായി 2,500 കോടി രൂപയുടെ ഓർഡറുകൾ കരസ്ഥമാക്കി ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) നിർമാണ വിഭാഗം. ബംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം നിർമ്മിക്കുന്നത് അടക്കമുള്ള ഓർഡറുകളാണ് ഡിആർഡിഒയിൽ നിന്നും കമ്പനി നേടിയിട്ടുള്ളത്.

ശ്യാം മെറ്റാലിക്‌സ് ക്യു 2 ഫലം, അറ്റാദായം 159 ശതമാനം വർദ്ധിച്ച് 414 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ശ്യാം മെറ്റാലിക്‌സ് ആൻഡ് എനർജി ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 159.22 ശതമാനം വർദ്ധിച്ച് 414.18 കോടി രൂപയായി. മുൻപാദത്തെ അപേക്ഷിച്ച് അറ്റാദായം 9 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 87 ശതമാനം വർദ്ധിച്ച് 2,494.34 കോടി രൂപയായി. അതേസമയം സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത, സുരക്ഷിതമായ, നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) വിതരണത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകി. അതേസമയം EBITTA 96 ശതമാനം വർദ്ധിച്ച് 689 കോടി രൂപയായി.

ഫെബ്രുവരി 25 മുതൽ T+1 സെറ്റിൽമെന്റ് സൈക്കിൾ ആരംഭിക്കുന്നു

2022 ഫെബ്രുവരി 25 മുതൽ T+1 ട്രേഡിംഗ് സെറ്റിൽമെന്റ് സൈക്കിൾ ആരംഭിക്കാൻ ഒരുങ്ങി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ) മറ്റ് മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളും (എംഐഐ). 2021 ഒക്‌ടോബറിലെ ശരാശരി പ്രതിദിന വിപണി മൂലധനത്തെ അടിസ്ഥാനമാക്കി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലുടനീളമുള്ള എല്ലാ ലിസ്‌റ്റഡ് സ്റ്റോക്കുകളും (ബിഎസ്ഇ, എൻഎസ്ഇ, എംഎസ്ഇഐ) അവരോഹണ ക്രമത്തിൽ റാങ്ക് ചെയ്യും.

നിലവിൽ ഒരു നിക്ഷേപകൻ തിങ്കളാഴ്ച ഒരു സ്റ്റോക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ പണമോ ഓഹരിയോ ലഭിക്കുന്നത് ബുധനാഴ്ച ആയിരിക്കും (T+2 പ്രവൃത്തി ദിനങ്ങൾ). T+1 ഓടെ ഇത് ചൊവ്വാഴ്ച തന്നെ പൂർത്തിയാകും.

ബൽറാംപൂർ ചിനി മിൽസ് ക്യു 2 ഫലം, അറ്റാദായം 6 ശതമാനം വർദ്ധിച്ച് 83 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ബൽറാംപൂർ ചിനി മിൽസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 6.1 ശതമാനം വർദ്ധിച്ച് 83.1 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 5.9 ശതമാനം ഇടിഞ്ഞ് 1,213.8 കോടി രൂപയായി. അതേസമയം EBITTA 5.6 ശതമാനം വർദ്ധിച്ച് 134.8 കോടി രൂപയായി.

പഞ്ചസാര ബിസിനസ് വിപുലീകരിക്കാൻ 350 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഡിസിഎം ശ്രീറാം

പഞ്ചസാര മില്ലുകളുടെ ശേഷി വിപുലീകരിക്കുന്നതിനായി 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഡിസിഎം ശ്രീറാം ലിമിറ്റഡ്. കരിമ്പിന്റെ ലഭ്യത വർധിക്കുന്നത് കൊണ്ടു തന്നെ അത് പരമാവധി പ്രയോജനപ്പെടുത്താൻ കമ്പനിയുടെ പഞ്ചസാര മില്ലുകളുടെ ശേഷി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിനായുള്ള മൂന്ന് നിക്ഷേപ നിർദ്ദേശങ്ങൾ കമ്പനി അംഗീകരിച്ചു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement