വോഡഫോൺ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയാകാൻ സർക്കാർ
സ്പെക്ട്രത്തിന്റെ പലിശയും അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂവും (അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ) സർക്കാർ ഓഹരികളാക്കി മാറ്റാമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനെ (ഡിഒടി) അറിയിച്ച് വോഡഫോൺ ഐഡിയയുടെ (വിഐ) ബോർഡ്. ഇതുവഴി ഓഹരിയുടെ 35.8% ഇന്ത്യൻ ഗവൺമെന്റ് കൈവശം വയ്ക്കുകയും കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറുകയും ചെയ്യും. പണമില്ലാത്ത ടെലികോം കമ്പനിയുടെ എജിആർ കുടിശ്ശിക 58,254 കോടി രൂപ കടന്നിരുന്നു. അതിൽ 7,854 കോടി രൂപ കമ്പനി അടച്ചു.
ക്യു 3 യിൽ 28% വളർന്ന് ജെഎസ്ഡബ്ല്യു സ്റ്റീൽ ഉൽപ്പാദനം
ഡിസംബറിൽ അവസാനിച്ച പാദത്തിൽ (Q3 FY22) സംയുക്ത സ്റ്റീൽ ഉൽപ്പാദനത്തിൽ 28% വാർഷിക വളർച്ച രേഖപ്പെടുത്തി ജെഎസ്ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ്. ഇതോടെ കമ്പനിയുടെ സംയുക്ത സ്റ്റീൽ ഉത്പാദനം 5.35 ദശലക്ഷം ടൺ വർധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ ഒറ്റപ്പെട്ട ഉൽപ്പാദനം 8% വർധിച്ച് 4.41 ദശലക്ഷം ടൺ ആയി.
ഡൽഹിയിൽ പുതിയ ആഡംബര ഭവന പദ്ധതിക്കായി 1,500 കോടി രൂപയുടെ സ്വത്തുക്കൾ വിൽക്കാൻ ഡിഎൽഎഫ്
ഡൽഹിയിലെ മോത്തി നഗറിൽ പുതുതായി ആരംഭിച്ച ഭവന പദ്ധതിയിലെ 1,500 കോടി രൂപയുടെ വസ്തുവകകൾ വിറ്റ് ഡിഎൽഎഫ് ലിമിറ്റഡ്. മോട്ടി നഗറിലെ ശിവാജി മാർഗിൽ 913 യൂണിറ്റുകൾ ഉൾക്കൊള്ളുന്ന ‘വൺ മിഡ്ടൗൺ’ എന്ന ആഡംബര ഭവന പദ്ധതിയുടെ വിൽപന 3 കോടി രൂപ പ്രാരംഭ വിലയിലാണ് ആരംഭിച്ചു. സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് ജിഐസിയുടെ പങ്കാളിത്തത്തോടെയാണ് ഡിഎൽഎഫ് പദ്ധതി നടപ്പാക്കുന്നത്.
വിദേശ പെട്രോകെമിക്കൽ കോംപ്ലക്സിലേക്ക് മെഗാ ട്യൂബുലാർ റിയാക്ടറുകൾ അയച്ച് എൽ ആൻഡ്
1,200 ടൺ വീതം ഭാരമുള്ള രണ്ട് എഥിലീൻ ഓക്സൈഡ് റിയാക്ടറുകൾ ഹാസിറയിൽ നിന്ന് (ഗുജറാത്ത്) വിദേശത്തെ പെട്രോകെമിക്കൽ കോംപ്ലക്സിലേക്ക് അയച്ച് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഹെവി എഞ്ചിനീയറിംഗ് വിഭാഗം. 2020-ൽ ഒരേ ക്ലയന്റിലേക്ക് എൽ&ടി നാല് സമാന റിയാക്ടറുകൾ വിതരണം ചെയ്തിരുന്നു. ഇതിന് ശേഷമുള്ള ആവർത്തിച്ചുള്ള ഓർഡറാണിത്. പെട്രോകെമിക്കൽ കോംപ്ലക്സിലെ മോണോ എഥിലീൻ ഗ്ലൈക്കോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിർണായക ഉപകരണങ്ങളാണ് ഇവ.
പലിശ ഓഹരിയാക്കാൻ ടാറ്റ ടെലിസർവീസസ്
850 കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) കുടിശ്ശികയിൽ നിന്ന് ഓഹരിയിലേക്ക് മാറ്റാൻ ടാറ്റ ടെലിസർവീസസ്. ഇതുവഴി കമ്പനിയിൽ സർക്കാരിന് 9.5 ശതമാനം ഓഹരിയുണ്ടാകും. ടാറ്റ ടെലിസർവീസിന് 16,798 കോടി രൂപ എജിആർ കുടിശ്ശികയുണ്ട്. ഇതിൽ 4,197 കോടി രൂപ കമ്പനി അടച്ചു കഴിഞ്ഞു.
സിട്രിസിൻ ഹൈഡ്രോ ക്ലോറൈഡ് ഗുളികകൾക്ക് USFDA അംഗീകാരം ലഭിച്ചു
മാർക്ക്സൻസ് ഫാർമ ലിമിറ്റഡിന്റെ സിട്രിസിൻ ഹൈഡ്രോ ക്ലോറൈഡ് ഗുളികകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്നും അന്തിമ അനുമതി ലഭിച്ചു. തുമ്മൽ, കണ്ണിൽ നിന്നും വെള്ളം വരിക, പോസ്റ്റ്നാസൽ ഡിസ്ചാർജ് എന്നിവ ഉൾപ്പെടെയുള്ള അലർജിക് റിനിറ്റിസിന്റെ ചികിത്സയ്ക്കായി മരുന്ന് ഉപയോഗിക്കുന്നു. സ്റ്റോർ ബ്രാൻഡ് ലേബലുകൾക്ക് കീഴിൽ ഉൽപ്പന്നം വിപണനം ചെയ്യപ്പെടും.
ഇൻജക്റ്റബിൾ ബിസിനസിൽ ഓഹരി വിൽപ്പനയ്ക്കായി അരബിന്ദോ ഫാർമ പിഇകളുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്
ഇൻജക്റ്റബിൾ ബിസിനസ്സിലെ ഏകദേശം 30 മുതൽ 35% ഓഹരികൾ 4,500 മുതൽ 5,250 കോടി രൂപയ്ക്ക് വിൽക്കാൻ പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഫണ്ടുകളുമായി ചർച്ചകൾ ആരംഭിച്ച് അരബിന്ദോ ഫാർമ ലിമിറ്റഡ്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതിലൂടെ മരുന്ന് നിർമ്മാതാവ് അതിന്റെ പ്രധാന ബിസിനസുകളിൽ നിന്നും മൂല്യം ഉണ്ടാക്കാമാണ് പദ്ധതിയിടുന്നത്. ടിപിജി ക്യാപിറ്റൽ മാനേജ്മെന്റ്, അഡ്വെന്റ് ഇന്റർനാഷണൽ, ബെയിൻ ക്യാപിറ്റൽ, ബ്ലാക്ക്സ്റ്റോൺ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് 15,000 കോടി രൂപയുടെ ബിസിനസ്സ് മൂല്യം കണക്കാക്കുന്നുണ്ട്.
ഡെൽറ്റ കോർപ് Q3 ഫലങ്ങൾ: അറ്റാദായം 70 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ (ക്യു 3 എഫ്വൈ22) 70.38 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്ത് ഡെൽറ്റ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ (Q3 FY21) 1.28 കോടി രൂപ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിത്. 2222 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 104 ശതമാനം ഉയർന്ന് 247 കോടി രൂപയായി. ഇതേ കാലയളവിൽ ഇബിഐടിഡിഎ 106.9 കോടി രൂപയായി ഉയർന്നു. പ്രതിവർഷം 813% വർധനയാണ് രേഖപ്പെടുത്തിയത്.
റിലയൻസ് റീട്ടെയിലിന് ആസ്തികൾ വിൽക്കുന്നത് തുടരാൻ സുപ്രീം കോടതിയുടെ അനുമതി തേടി ഫ്യൂച്ചർ ഗ്രൂപ്പ്
തങ്ങളുടെ റീട്ടെയിൽ ആസ്തികൾ റിലയൻസ് റീട്ടെയിലിന് വിൽക്കുന്നതിനുള്ള ഇടപാടുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതിയുടെ അനുമതി തേടി ഫ്യൂച്ചർ ഗ്രൂപ്പ്. റിലയൻസുമായുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ 25,000 കോടി രൂപയുടെ ഇടപാടിനെതിരെ ആമസോൺ ഫയൽ ചെയ്ത കേസുകളും പിന്നാലെ ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ കേസുകളും കോടതി പരിഗണിക്കുകയാണ്. ഷെയർഹോൾഡർമാരുടെ അംഗീകാരം നേടാനും സിസിഐ, എൻസിഎൽടി എന്നിവയിൽ നിന്ന് അനുമതി തേടാൻ തങ്ങളെ അനുവദിക്കണമെന്ന് ഫ്യൂച്ചർ റീട്ടെയിലിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു.
ഐപിഒ ആരംഭിച്ച് ഫെഡറൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഫെഡ്ഫിന
അനുബന്ധ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) അംഗീകാരം നൽകി ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ്. കേരളം ആസ്ഥാനമായി ബാങ്ക് സ്ഥാപിച്ച റീട്ടെയിൽ കേന്ദ്രീകൃത നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാണ് ഫെഡ്ഫിന. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അംഗീകാരത്തിന് വിധേയമായിരിക്കും ഐപിഒ.