കാതറിൻ വുഡ്; പരിചയപ്പെടാം യുഎസിലെ ഈ നിക്ഷേപ താരത്തെ

Home
editorial
cathie-wood-americas-star-stock-picker
undefined

ഓഹരി വിപണിയിലേക്ക് വരുന്ന എല്ലാവരും തന്നെ നിക്ഷേപത്തിലൂടെയും വ്യാപാരത്തിലൂടെയും ധനം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിക്ഷേപ രംഗത്ത് നിങ്ങൾക്ക് ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്നതിനായി ലോകമെമ്പാടുമുള്ള വിജയികളായ നിക്ഷേപകരെ പരിചയപ്പെടുകയും അവരുടെ ജീവിത അനുഭവങ്ങൾ പഠിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് അധികം അറിയാത്ത വാൾ സ്ട്രീറ്റിലെ തന്നെ ഒരു പ്രമുഖ നിക്ഷേപകയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

കാതറിൻ ഡഡി വുഡ്- യുഎസിലെ തന്നെ അറിയപ്പെടുന്ന ഒരു നിക്ഷേപകയാണ്. ആർക്ക് ഇൻവെസ്റ്റ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ കൂടിയാണ് വുഡ്. ഇവരുടെ നേട്ടങ്ങളുടെ വഴിയെയാണ് മാർക്കറ്റ്ഫീഡ് ഇന്ന് കണ്ണോടിക്കുന്നത്.

കാതി വുഡ്

ധനകാര്യത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ കാതറിൻ 1977-ലാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ക്യാപ്പിറ്റിൽ ഗ്രൂപ്പിൽ അസിസ്റ്റന്റ് എക്കണോമിസ്റ്റായി കരിയർ ആരംഭിക്കുന്നത്. 1980ൽ ന്യൂയോർക്കിലേക്ക് താമസം മാറിയ കാതി ജെന്നിസൺ അസോസിയേറ്റ്സിൽ ചീഫ് എക്കണോമിസ്റ്റ് പോർട്ട്ഫോളിയ മാനേജർ ആയി സേവനം അനുഷ്ടിച്ചു. 20 വർഷങ്ങൾക്ക് ശേഷം കാതി അലയൻസ് ബെർൺസ്റ്റൈനിലേക്ക് മാറി. അവിടെ ഒരു മൾട്ടി-ബില്യൺ ഡോളർ പോർട്ട്ഫോളിയോ കൈകാര്യം ചെയ്തു. 12 വർഷങ്ങൾക്ക് ശേഷം ഇവിടെ നിന്നും രാജിവച്ച കാതി സ്വന്തമായി കമ്പനി ആരംഭിച്ചു.

2014ൽ ന്യൂയോർക്ക് സിറ്റിയിൽ ആർക്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് എൽ എൽ സി എന്ന ഇൻവെസ്റ്റ്മെന്റ് അഡ്വെെസറി സ്ഥാപനം കാതി ആരംഭിച്ചു. ഒന്നിലധികം മേഖലകളിലുടനീളമുള്ള സെക്യൂരിറ്റികൾ, മാർക്കറ്റ് ക്യാപിറ്റലൈസേഷനുകൾ,  എന്നിവ കമ്പനി ഉൾക്കൊള്ളുന്നു. വർഷങ്ങളായി, ആർക്ക് പൊതു വിപണികളിൽ വലിയ തോതിലുള്ള നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നു.

2021 ഫെബ്രുവരിയിലെ കണക്കുപ്രകാരം മാനേജ്മെന്റിന് കീഴിലുള്ള ആർക്ക് ഇൻവെസ്റ്റിന്റെ മൊത്തം ആസ്തി എന്നത് 60 ബില്യൺ ഡോളറാണ്. മില്യൺസിന്റെ ഡോളറാണ് വുഡിന്റെ ഇടിഎഫിലൂടെ ട്രേഡ് ചെയ്യപ്പെടുന്നത്. ഫോർബ്സിന്റെ കണക്കുപ്രകാം കാതിയുടെ മൊത്തം ആസ്തി എന്നത് 400 മില്യൺ ഡോളറാണ്.

ആർക്ക് ഇന്നൊവേഷൻ ഇ.ടി.എഫ്

ആർക്ക് ഇന്നൊവേഷൻ ഇ.ടി.എഫ് എന്നത് സജീവമായി കെെകാര്യ ചെയ്യപ്പെടുന്ന ഏറ്റവും വലിയ എയുഎമ്മുകളിൽ ഒന്നാണ്. സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന കമ്പനികളിലേക്കാണ് ഇടിഎഫ് കൂടുതലായും ശ്രദ്ധ നൽകുന്നത്. ടെസ്ല, സൂം, ഷോപ്പിഫൈ, റോകു തുടങ്ങിയ കമ്പനികളിൽ കമ്പനി കൂടുതൽ ശ്രദ്ധ നൽകുന്നു. 153 ശതമാനത്തിന്റെ നേട്ടമാണ് 2020ൽ ഇടിഎഫ് മൊത്തം വിപണിയിൽ നിന്നും കെെവരിച്ചത്.

സെൽഫ് ഡ്രൈവിംഗ് കാറുകൾ, ജെനോമിക്സ് തുടങ്ങിയ പുതുമകളെക്കുറിച്ച് കാതിക്ക് വ്യക്തമായ ധാരണ നേരത്തെ തന്നെ ഉണ്ടായിരുന്നു. സെൽഫ് ഡ്രൈവിംഗ് കാറുകൾ, ജെനോമിക്സ് തുടങ്ങിയ പുതുമകളെക്കുറിച്ച് കാത്തിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.( ജീനോമിക്സ് എന്നത് ജീനോമുകളുടെ ഘടന, പ്രവർത്തനം, പരിണാമം, മാപ്പിംഗ്, എഡിറ്റിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബയോളജിയുടെ ഒരു ഇന്റർ ഡിസിപ്ലിനറി മേഖലയാണ്.)

2018 ഓക്ടോബറിൽ ടെസ്ലക്ക് 2000 ഡോളറിന്റെ ടാർഗറ്റ് കാതി പ്രഖ്യാപിച്ചു. ബുൾ മാർക്കറ്റിൽ അണെങ്കിൽ ഇത് 4000 വരെ പോയേക്കാമെന്നും അവർ പറഞ്ഞു. ആ സമയത്ത് ടെസ്ലയുടെ വില 50-70 ഡോളർ മാത്രമായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഓഹരിയിൽ വലിയ കുതിച്ചുകയറ്റമാണുണ്ടായത്. കാതിന്റെ പ്രവചനം അതേപടി ഫലിച്ചു. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ബാറ്ററികളുടെ വിലയും കുറഞ്ഞു. ഇതിനാൽ തന്നെ നിർമാണ ചെലവ് കുറഞ്ഞു. ഇത് ഭാവിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കും.

കാതറിന്റെ ജീവിതത്തിൽ നിന്നും പഠിക്കേണ്ട പാഠങ്ങൾ

കാതി വുഡും അവരുടെ സ്ഥാപനത്തിന്റെ നിക്ഷേപത്തിനുള്ള സമീപനവും ഉയർന്ന തോതിലുള്ള അപകടസാധ്യതയെ ഉയർന്ന സുതാര്യതയുമായി സംയോജിപ്പിക്കുന്നു. സമഗ്രമായ ഗവേഷണത്തിന് കാതി വളരെയധികം പ്രാധാന്യം നൽകുന്നു. ടെസ്ല, ക്രിപ്പ്റ്റോ കറൻസി എന്നിവയ്ക്ക് മേലുള്ള അവരുടെ പ്രവചനം നിർണായകമായി. അസറ്റ് മാനേജുമെന്റ് വ്യവസായത്തിലെ 40 വർഷത്തെ പ്രവർത്തിപരിചയം കൊണ്ട്  പുതിയ മേഖലകളിലേക്ക് കടക്കാൻ കാതി ധെെര്യം കണ്ടെത്തി.

സോഷ്യൽ മീഡിയയിലൂടെ തന്റെ നെറ്റുവർക്ക് ശക്തപ്പെടുത്താൻ കാതിക്ക് സാധിച്ചു. ഇതിലൂടെ സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വ്യത്യസ്ത കണ്ടുപിടുത്തങ്ങൾ, സ്റ്റോക്ക് മാർക്കറ്റ് എന്നിവയെ പറ്റി കാതി സംസാരിച്ചിരുന്നു. വ്യക്തിഗത നിക്ഷേപകരുമായും യുവാക്കളുമായും ബന്ധപ്പെടാനുള്ള വുഡിന്റെ കഴിവ് അവളെ വിപണിയിലെ ഏറ്റവും സ്വാധീനമുള്ള നിക്ഷേപകരിൽ ഒരാളാക്കി മാറ്റി.

2018ൽ ലോസ് ആഞ്ചലസിലെ നോട്രെ ഡാം അക്കാദമിയിൽ കാതി ഡഡ്ഡി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. പഠനം  ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അതുല്യവും വെല്ലുവിളി നിറഞ്ഞതുമായ വിദ്യാഭ്യാസ അനുഭവം നൽകുന്നതിനായാണ് കാതി വുഡ് ഈ  ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ദീർഘകാല നിക്ഷേപത്തിന്റെ മഹത്വം മറ്റുള്ളവർക്ക് പറഞ്ഞു നൽകുന്നതിനായും അവരെ പ്രചോദിപ്പിക്കുന്നതിനും കാതി അനേകം പ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023