Top 10 News

  1. Top 10 News
ഇൻഫോസിസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 12 ശതമാനം ഉയർന്ന് 5,686 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇൻഫോസിസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 12% വർധിച്ച് 5,686 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23 ശതമാനം ഉയർന്ന് 32,276 കോടി രൂപയായി. 2.3 ബില്യൺ ഡോളറിന്റെ പുതിയ ഡീലുകളും കമ്പനി നേടിയിട്ടുണ്ട്. ഇതോടെ 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 9.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഓഹരി […]
  1. Top 10 News
17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സിപിഐ പണപ്പെരുപ്പം 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവാണിത്. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.07 ശതമാനത്തിൽ നിന്ന് 2022 മാർച്ചിൽ 6.95 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും പണപ്പെരുപ്പം ഫെബ്രുവരിയിലെ 5.93% നെ അപേക്ഷിച്ച് മാർച്ചിൽ 7.47% വർധിച്ചു. ഇന്ധന പണപ്പെരുപ്പം ഫെബ്രുവരിയിലെ 8.7% ൽ നിന്ന് മാർച്ചിൽ 7.52% ആയി കുറഞ്ഞിട്ടുണ്ട്. വ്യക്തിഗത പരിചരണ […]
  1. Top 10 News
ടിസിഎസ് ക്യു 4 ഫലങ്ങൾ: അറ്റാദായം 7% വർദ്ധിച്ച് 9,926 കോടി രൂപയായി മാർച്ചിൽ അവസാനിച്ച പാദത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഏകീകൃത അറ്റാദായം 7% വർദ്ധിച്ച് 9,926 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 1.6% വർദ്ധിച്ചിട്ടുണ്ട്. ഇതേസമം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 16% വർധിച്ച് 50,591 കോടി രൂപയായിട്ടുണ്ട്. കൂടാതെ നാലാം പാദത്തിൽ കമ്പനി 11.3 ബില്യൺ ഡോളറിന്റെ പുതിയ ഡീലുകളും നേടിയിട്ടുണ്ട്. ഇത് 2022 സാമ്പത്തിക വർഷത്തിലെ […]
  1. Top 10 News
ആർബിഐ പോളിസി നിരക്കുക‌ൾ മാറ്റമില്ലാതെ തുടരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. 3.35 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്. വളർച്ചയെ പിന്തുണയ്ക്കുന്നതിനും പണപ്പെരുപ്പം 2-6 ശതമാനത്തിൽ നിലനിർത്തുക എന്നതാണ് സെൻട്രൽ ബാങ്കിന്റെ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷത്തിൽ 7.2% ജിഡിപി വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്. ഇത് നേരത്തെ കണക്കാക്കിയ 7.8% നേക്കാൾ കുറവാണ്. ആക്‌സിസ് […]
  1. Top 10 News
വിആർഎൽ ലോജിസ്റ്റിക്സിൽ നിന്ന് 1,300 സിവികളുടെ ഓർഡർ നേടി ടാറ്റ മോട്ടോഴ്‌സ് വിആർഎൽ ലോജിസ്റ്റിക്സിൽ നിന്ന് 1,300 വാണിജ്യ വാഹനങ്ങൾക്ക് (സിവി) ഓർഡർ ലഭിച്ചതായി അറിയിച്ച് ടാറ്റ മോട്ടോഴ്‌സ്. വിആർഎൽ ലോജിസ്റ്റിക്സിന്റെ ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ മീഡിയം & ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ (എംഎച്ച്സിവി), ഇന്റർമീഡിയറ്റ് & ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ (ഐഎൽസിവി) എന്നിവയ്ക്കാണ് ഓർഡർ ലഭിച്ചത്. വാഹനങ്ങളുടെ മികച്ച ഡ്രൈവിബിലിറ്റി, ഉയർന്ന ഇന്ധനക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് വാഹനങ്ങൾ തിരഞ്ഞെടുത്തത്. രോഹിത് ഫെറോ-ടെക്കിനായുള്ള ടാറ്റ സ്റ്റീൽ മൈനിംഗിന്റെ […]
  1. Top 10 News
ബോണ്ടുകൾ വഴി 50,000 കോടി രൂപ വരെ സമാഹരിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്ക് അടുത്ത 12 മാസത്തിനുള്ളിൽ 50,000 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ബോർഡ് പരിഗണിക്കും. പെർപെച്വൽ ഡെറ്റ് ഇൻസ്ട്രുമെന്റുകൾ (അഡീഷണൽ ടയർ-1 മൂലധനത്തിന്റെ ഭാഗം), ടയർ-2 ക്യാപിറ്റൽ ബോണ്ടുകൾ, ലോംഗ് ടേം ബോണ്ടുകൾ (ഭവന നിർമ്മാണത്തിനുള്ള ധനസഹായം) എന്നിവയിലൂടെ തുക സമാ​ഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. മാർച്ച് പാദത്തിലെയും 2021-22 സാമ്പത്തിക വർഷത്തിലെയും സാമ്പത്തിക ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി ബോർഡ് ഏപ്രിൽ 16 […]
  1. Top 10 News
ഇവി ചാർജിംഗ് സൊല്യൂഷനുകൾക്കായി ടിവിഎസ് മോട്ടോറുമായി സഹകരിക്കാൻ ജിയോ-ബിപി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കുമായി രാജ്യത്ത് ഉടനീളം പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് ജിയോ-ബിപി. ടിവിഎസ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ-ബിപിയുടെ ചാർജിംഗ് നെറ്റ്‌വർക്ക് ഫലപ്രദമായി ഉപയോ​ഗിക്കാം. ഇരു കമ്പനികളും ആ​ഗോള തലത്തിൽ നിന്നും പഠിച്ചെടുത്ത വൈദ്യുതീകരണ സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ചത് ലഭ്യമാക്കുകയും വ്യത്യസ്തമായ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിന് ഇന്ത്യൻ വിപണിയിൽ ഉപയോ​ഗിക്കുകയും ചെയ്യും. രാജസ്ഥാനിൽ […]
  1. Top 10 News
എച്ച്എഡിഎഫ്സി ബാങ്കുമായി ലയിക്കാൻ എച്ച്‌ഡിഎഫ്‌സി എച്ച്ഡിഎഫ്‌സി ബാങ്കുമായുള്ള ലയനത്തിന് അംഗീകാരം നൽകി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌ഡിഎഫ്‌സി) ഡയറക്ടർ ബോർഡ്. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ 25 ഓഹരികൾ‌ കൈവശം വച്ചിരിക്കുന്ന ഓരോ ഓഹരി ഉടമകൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും. ഇടപാടിന് ശേഷം എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു സമ്പൂർണ്ണ പൊതു കമ്പനിയായി മാറും. എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ നിലവിലുള്ള ഓഹരി ഉടമകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകും. എച്ച്‌ഡിഎഫ്‌സിയുടെ സബ്‌സിഡിയറികളും അസോസിയേറ്റ് സ്ഥാപനങ്ങളും ബാങ്കിലേക്ക് […]
  1. Top 10 News
ലോകത്തിലെ ഏറ്റവും വലിയ ഹരിത സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ ജെഎസ്പിഎൽ ഒഡീഷയിലെ പ്ലാന്റ് ലോകത്തിലെ ഏറ്റവും വലിയ ഹരിത സ്റ്റീൽ പ്ലാന്റായി വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) തങ്ങളുടെ. ഗ്രീൻ സ്റ്റീൽ നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൽക്കരിയുടെ കരുതൽ ശേഖരം കമ്പനിയ്ക്കുണ്ട്. ഒഡീഷയിലെ അംഗുൽ-താൽച്ചർ ബെൽറ്റിലെ ഉത്കൽ ബി1, ബി2 കൽക്കരി ബ്ലോക്കാണ് ജെഎസ്പിഎൽ സ്വന്തമാക്കിയിരിക്കുന്നത്. 2022 മാർച്ച്, വാഹന വിൽപ്പന ഡാറ്റ: ഹൈലൈറ്റുകൾ 2022 മാർച്ചിൽ മാരുതി […]
  1. Top 10 News
ക്രെഡിറ്റ് സ്യൂസുമായുള്ള 24 മില്യൺ ഡോളറിന്റെ സാമ്പത്തിക തർക്കം പരിഹരിച്ച് സ്‌പൈസ് ജെറ്റ് 24 മില്യൺ ഡോളറിന്റെ കുടിശ്ശിക സംബന്ധിച്ച് ക്രെഡിറ്റ് സ്യൂസ് എജിയുമായുള്ള തർക്കം ഒത്തുതീർപ്പാക്കി സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്. എയർക്രാഫ്റ്റ് എഞ്ചിനുകളുടെയും ഘടകങ്ങളുടെയും അറ്റകുറ്റപ്പണികൾ, ഓവർഹോളിംഗ് എന്നിവയ്ക്കായി സ്വിറ്റ്സർലൻഡിലെ എസ്ആർ ടെക്നിക്സിന്റെ സേവനം എയർലൈൻ പ്രയോജനപ്പെടുത്തിയതിനെത്തുടർന്നാണ് സ്വിസ് സ്ഥാപനം സ്പൈസ്ജെറ്റിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സേവനങ്ങൾക്ക് ആവശ്യമായ പണം നൽകുന്നതിൽ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടിരുന്നു ബെംഗളൂരുവിലെ ലിഥിയം അയൺ സെൽ യൂണിറ്റിൽ 6,000 കോടി രൂപ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement