ഇന്ത്യയിലെ കാറുകളെ പറ്റിയും ബെെക്കുകളെ പറ്റിയും കൂടുതൽ അറിയാനും അവയെ പരസ്പരം താരതമ്യം ചെയ്യാനും ഉപയോഗിക്കുന്ന CarWale, BikeWale എന്ന പ്രമുഖ വെബ്സെെറ്റുകളെ പറ്റി നിങ്ങൾക്ക് അറിയുമായിരിക്കുമല്ലോ? ഇവയെ ഓപറേറ്റ് ചെയ്യുന്ന CarTrade Tech Limited തങ്ങളുടെ പ്രാരംഭ ഓഹരി വിൽപനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ ഐപിഒയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

CarTrade Tech Limited

എല്ലാത്തരം വാഹനങ്ങളും മൂല്യവർദ്ധിത സേവനങ്ങളും കവറേജും നൽകുന്ന ഒരു മൾട്ടി-ചാനൽ ഓട്ടോ പ്ലാറ്റ്ഫോമാണ് കാർട്രേഡ് ടെക് ലിമിറ്റഡ്. ഓട്ടോമൊബൈൽ ഉപഭോക്താക്കളെയും  മറ്റ് ബിസിനസുകളെയും ലളിതവും കാര്യക്ഷമവുമായ രീതിയിൽ വിവിധ തരം വാഹനങ്ങൾ വാങ്ങാനും വിൽക്കാനും കമ്പനി സഹായിക്കുന്നു. കാർവെയ്ൽ, ബൈക്ക് വെയ്ൽ, കാർട്രേഡ്, ശ്രീറാം ഓട്ടോമാൾ, കാർട്രേഡ് എക്സ്ചേഞ്ച്, അഡ്രോയിറ്റ് ഓട്ടോ, ഓട്ടോബിസ് എന്നീ ബ്രാൻഡുകളാണ് കമ്പനിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്നത്.

വാഹനങ്ങളുടെ ലേലത്തിൽ നിന്നും റീമാർക്കറ്റിംഗ് സേവനങ്ങളിൽ നിന്നും  ലഭിക്കുന്ന കമ്മീഷൻ, ഫീസ് എന്നിവയിൽ നിന്നുമാണ് കമ്പനിക്ക് വരുമാനം ലഭിക്കുന്നത്. ലീഡ് ജനറേഷൻ, ടെക്നോളജി  സേവനങ്ങൾ, പരിശോധന, മൂല്യനിർണ്ണയ സേവനങ്ങൾ  ഓൺലൈൻ പരസ്യങ്ങൾ എന്നിവയിലൂടെയും കമ്പനി വരുമാനം നേടുന്നു.

കാർവെയ്ൽ, ബൈക്ക് വെയ്ൽ എന്നിവ 2021 സാമ്പത്തിക വർഷത്തെ  ഓൺലെെൻ സെർച്ചിൽ ഒന്നാം സ്ഥാനം നേടി ജനപ്രീതി സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം പഴയ കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ വിൽപ്പന സുഗമമാക്കുന്ന മുൻനിര പ്ലാറ്റ്ഫോമുകളിലൊന്നായി ശ്രീറാം ഓട്ടോമാൾ മാറി. ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ പ്ലാറ്റ്ഫോമുകളായ കാർവെയ്ൽ, ബൈക്ക് വെയ്ൽ എന്നിവിടെ പ്രതിമാസം ശരാശരി 2.71 കോടി സന്ദർശകരുണ്ടായിരുന്നു. 

സി.ടി.ടി.എൽ എന്നത് ഒരു സീറോ പ്രോമോട്ടർ ഹോൾഡിംഗ് പ്രൊഫഷണൽ മാനേജ്ഡ് കമ്പനിയാണ്. വ്യവസായ പരിചയമുള്ള ശക്തമായ മാനേജ്മെന്റ് ടീമാണിത്. ഹൈഡെൽ ഇൻവെസ്റ്റ്‌മെന്റ്, മാക് റിച്ചി ഇൻവെസ്റ്റ്‌മെന്റ്, സി‌എം‌ഡി‌ബി II തുടങ്ങിയ വലിയ ഇക്വിറ്റി നിക്ഷേപ സ്ഥാപനങ്ങൾ കാർട്രേഡ് ടെക്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓട്ടോമോട്ടീവ് മേഖലയുടെയും ഡിജിറ്റലൈസേഷന്റെയും വളർച്ചയിൽ നിന്ന് കമ്പനിക്ക് പ്രയോജനം ലഭിച്ചേക്കാം. 

ഐപിഒ എങ്ങനെ?

2021 ജൂലെെയിലാണ് കമ്പനി ഐപിഒ നടത്തുവാനായി സെബിക്ക് അപേക്ഷ സമർപ്പിച്ചത്. ആഗസ്റ്റ് 9ന് ആരംഭിക്കുന്ന പ്രാരംഭ ഓഹരി വിൽപ്പന ആഗസ്റ്റ് 11ന് അവസാനിക്കും. 1585-1618 രൂപയാണ് ഐപിഒയുടെ പ്രെെസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. 

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 2,998.51 കോടി രൂപ വിലമതിക്കുന്ന 1.85 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 9 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,265 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 117 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

കാർട്രേഡ് ടെക്കിന്റെ ഓഹരി ഉടമകൾക്കും ആദ്യകാല നിക്ഷേപകർക്കും ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്നതിന്റെ ഭാഗമായാണ്  ഐപിഒ നടത്തുന്നത്. ഓഹരി വിതരണത്തിലൂടെ കമ്പനി ഒരുതരത്തിലുമുള്ള ധനസമാഹരണം നടത്തുന്നില്ല. എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് മൂലമുള്ള പ്രയോജനം സ്വന്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

സാമ്പത്തികം

കാർട്രേഡ് ടെക് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ശ്രദ്ധേയമായ സാമ്പത്തിക പ്രകടനമാണ് കാഴ്ചവച്ചത്. 2019-2021 വരെയുള്ള സാമ്പത്തിക വർഷം കമ്പനി 1.3 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്. അതേസമയം അറ്റാദായം 133.8 ശതമാനമായി വർദ്ധിച്ചു. 2021 മാർച്ചിൽ വരുമാനം കുറഞ്ഞെങ്കിലും അറ്റാദായം 223 ശതമാനം വർദ്ധിച്ചു. 63 കോടി രൂപയുടെ മാറ്റിവച്ച നികുതി എഴുതിത്തള്ളിയതാണ് ഇതിന് കാരണമായത്. കമ്പനി അതിന്റെ വരുമാനത്തിന്റെ 57 ശതമാനം കമ്മീഷനായും ഫീസായും വാഹന ലേലത്തിൽ നിന്നും റീമാർക്കറ്റിംഗ് സേവനങ്ങളിൽ നിന്നും നേടുന്നു. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സി.ടി.ടി.എൽ മികച്ച ലാഭത്തിലാണുള്ളത്.

2019-21 കാലയളവിൽ കമ്പനിയുടെ അവറേജ് ഏർണിംഗ്സ് പെർ ഷെയർ എന്നത് 11.93 കോടി രൂപയാണ്.  ശരാശരി നെറ്റ് വർത്ത് റിട്ടേൺ എന്നത്  3.52 ശതമാനമാണ്. സി.ടി.ടി.എൽ എന്നത് കടവിമുക്തമായ കമ്പനിയാണ്. 

അപകട സാധ്യതകൾ

  • വാഹനങ്ങളുടെ ഡിമാൻഡ് പെട്ടെന്ന് കുറഞ്ഞാൽ അത് കാർട്രേഡ് ടെക്കിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കും.

  • കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടർന്നാൽ കമ്പനിയുടെ മൊത്തം സാമ്പത്തിക പ്രകടനത്തെയും അത് സാരമായി ബാധിച്ചേക്കാം.

  • സാങ്കേതിക പ്ലാറ്റ്ഫോമുകളിൽ തടസ്സം അനുഭവപ്പെടാമെന്ന് കമ്പനി നേരത്തെ പ്രസ്താവിച്ചിരുന്നു. സിസ്റ്റത്തിൽ ട്രോജൻ, സ്പൈവെയർ, റാൻസംവെയർ എന്നിവയുടെ ആക്രമണങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.

  • വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അത് കമ്പനിയുടെ റെപ്യൂട്ടേഷനെയും ബ്രാൻഡിനെയും ബാധിച്ചേക്കാം.

  • കമ്പനിയുടെ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന പഴയ വാഹനങ്ങളുടെ വിൽപനക്കാരോ വാങ്ങുന്നവരോ  ഏതെങ്കിലും തരം തട്ടിപ്പ് നടത്തിയാൽ അത് കാർട്രേഡ് ടെക്കിന്റെ റെപ്യൂട്ടേഷനെ ബാധിച്ചേക്കും.

  • ഓട്ടോമോട്ടീവ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള മത്സരം കമ്പനിയുടെ ലാഭത്തെ സാരമായി ബാധിച്ചേക്കാം. Cars24, CarDekho & BikeDekho, Mahindra First Choice Wheels എന്നിവരാണ് കമ്പനിയുടെ പ്രധാന എതിരാളികൾ.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ആക്സിസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ് ഇന്ത്യ, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

നിഗമനം

ഉപഭോക്താക്കൾ, വാഹന നിർമ്മാതാക്കൾ, ഡീലർമാർ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് ഓഹരി ഉടമകൾ എന്നിവരെ ബന്ധിപ്പിക്കുന്നതിനായി ഒരു സമഗ്ര ഓട്ടോമോട്ടീവ് ഡിജിറ്റൽ ഇക്കോസിസ്റ്റം സൃഷ്ടിക്കുക എന്നതാണ് കാർട്രേഡ് ടെക്കിന്റെ ലക്ഷ്യം. കാറുകളോ ബൈക്കുകളോ തിരഞ്ഞെടുക്കാനും അവയുടെ വിലകൾ താരതമ്യം ചെയ്യാനും മികച്ച പോളിസികൾ നേടാനും പഴയ വാഹനങ്ങൾ വിൽക്കാനും  ഉപഭോക്താക്കളെ സഹായിക്കുകയെന്നതാണ് കമ്പനിയുടെ ബിസിനസ്. എന്നിരുന്നാലും എതിരാളികളിൽ നിന്നും കമ്പനി കടുത്ത മത്സരം നേരിടുന്നു. നിലവിൽ ഉയർന്ന മൂല്യത്തിലാണുള്ളതെങ്കിലും കമ്പനിയുടെ മികച്ച ഫലങ്ങളും ബ്രാൻഡ് വളർച്ചയും സാങ്കേതിക പ്ലാറ്റ്ഫോമും മുന്നിലേക്കുള്ള വളർച്ചാ സാധ്യതയും കണക്കിലെടുത്ത് അനലിസ്റ്റുകൾ സി.ടി.ടി.എല്ലിൽ പ്രതീക്ഷ നൽകുന്നു.

ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് ആവശ്യക്കാർ ഏറെയുള്ളതായി കാണാം. 380-400 രൂപ നിരക്കിലാണ് ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടത്തുന്നത്.

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. അടുത്തിടെ നടന്ന ഐപിഒകളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ അളവിൽ ഓഹരികൾ വാങ്ങികൂട്ടിയിരുന്നു. ഇത് തുടർന്നാൽ ഉയർന്ന ലിസ്റ്റിംഗ് ഗെയിൻ രേഖപ്പെടുത്തിയേക്കാം. കമ്പനിയുടെ അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം നിഗമനത്തിലെത്തുക.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement