രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ ഒരിക്കലെങ്കിലും അദാനി കുടുംബത്തിലെ ഏതെങ്കിലും ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിനെ പറ്റി ചിന്തിച്ചിരിക്കാം. അദാനി ഗ്രൂപ്പിന്റെ കാലക്രമേണയുള്ള വളർച്ച തന്നെയാണ് ഇതിന് കാരണം. റിലയൻസ്, ടാറ്റാ ഗ്രൂപ്പുകളെ പറ്റി നമ്മൾ ഏറെ ചർച്ചചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ അദാനി കുടുംബത്തിലേക്ക് നോക്കേണ്ട സമയം എത്തിയിരിക്കുകയാണ്. ഇന്ന് നമ്മൾ അദാനി പോർട്ട്സ് ആന്റ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് എന്ന കമ്പനി പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുകയാണ്. 

Adani Ports & SEZ

1998 മെയ് 26 ന് പ്രവർത്തനം ആരംഭിച്ച അദാനി പോർട്ട്  ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ  സ്വകാര്യ തുറമുഖ കമ്പനിയാണ്.
എൻ.എസ്.ഇയിലും ബി.എസ്.ഇയിലുമായി 2007 നവംബർ 27നാണ് കമ്പനി രജിസ്റ്റർ ചെയ്യപ്പെടുന്നത്.  രാജ്യത്തെ 25 ശതമാനം കാർഗോ പ്രവർത്തനങ്ങളും ആദാനി ഗ്രൂപ്പിലൂടെയാണ് നടക്കുന്നത്.

മൂന്ന് തലങ്ങളിലായാണ് കമ്പനി തങ്ങളുടെ സേവനങ്ങൾ നടത്തിവരുന്നത്. പോർട്ട്, ലോജിസ്റ്റിക്സ്, സ്പെഷ്യൽ എക്കണോമിക്ക് സോൺ എന്നിവയാണ് ഇത്. കമ്പനിയുടെ സഹസ്ഥാപനമായ അദാനി ലോജിസ്റ്റിക്ക്സുമായി കെെക്കോർത്താണ് ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കമ്പനികളുടെ കൂട്ടായ പ്രവർത്തനം അദാനി കുടുംബത്തിന് കീഴിലുള്ള എല്ലാ ബിസിനസുകൾക്കും ഏറെ പ്രയോജനകരമാകുന്നു.

ബംഗാൾ ഉൾക്കടൽ  മുതൽ അറബി കടൽ വരെ  11 ആഭ്യന്തര തുറമുഖങ്ങളാണ് അദാനി പോർട്ട്സിനുള്ളത്. ഏറ്റവും കൂടുതൽ തുറമുഖമുള്ളത് ഗുജറാത്തിലാണ്(4). തമിഴ്നാട്, കേരളം, ആന്ധ്രാ പ്രദേശ്, ഓഡീഷ എന്നിവിടങ്ങളിലാണ് മറ്റു തുറമുഖങ്ങൾ സ്ഥിതി ചെയ്യുന്നത്.

11 തുറമുഖങ്ങളിൽ ഗുജറാത്തിലെ മുണ്ട്ര തുറമുഖമാണ് ഏറ്റവും വലിയ തുറമുഖം. ഈ പോർട്ടിലൂടെ ലിക്യൂഡ് കാർഗോ, കണ്ടെയിനർ കാർഗോ, LPG/LNG കാർഗോ, കൽക്കരി എന്നിവ എത്തിക്കുന്നു. 8000 ഹെക്ടർ നിരന്ന്  കിടക്കുന്നതാണ് മുണ്ട്ര തുറമുഖം.

അവിശ്വസനീയമായ മുന്നേറ്റം

  • 2020 മാർച്ച് 23ന് കൊവിഡ് വ്യാപനത്തെ തുടർന്ന് അദാനി പോർട്ടിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയായ 203 ലേക്ക് കൂപ്പുകുത്തിയിരുന്നു.

  • പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഓഹരി എക്കാലത്തേയും ഉയർന്ന നിലയായ 594ൽ എത്തി.

  • മുകളിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ അദാനി പോർട്ടിന്റെ ആഴ്ചയിലുള്ള ചാർട്ടാണ് കാണിച്ചിട്ടുള്ളത്. ഓഹരിയിലുള്ള കുതിച്ചുകയറ്റം നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാനാകും.

  • മഞ്ഞ നിറത്തിൽ അടയാളപെടുത്തിയിരിക്കുന്നത് കഴിഞ്ഞ 11 മാസത്തിനുള്ളിൽ ഓഹരിയിൽ ഉണ്ടായ മുന്നേറ്റമാണ്.

  • ആദാനി പോർട്ട്സിന്റെ പ്രമോർട്ടർമാർ 60 ശതമാനത്തിലേറെ ഓഹരികളാണ് കെെവശം വച്ചിരിക്കുന്നത്. എന്നാൽ ഈ ഓഹരികൾ ഏറെയും പണയംവച്ചിരിക്കുകയാണ്. ഇത് നിങ്ങളെയും എന്നെയും പോലെയുള്ള സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു ശുഭസൂചനയല്ല.

  • കഴിഞ്ഞ ചില ആഴ്ചകളിലായി കമ്പനിയുടെ പ്രേമോർട്ടമാർ പണം അടച്ചുകൊണ്ട് തങ്ങളുടെ ഓഹരികൾ തിരികെ വാങ്ങുന്നതായി കാണാനായി. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

  • കൊവിഡ് പകർച്ചവ്യാധി വേളയിൽ അദാനി പോർട്ട് തങ്ങളുടെ
    ബിസിനസ് വിപുലീകരിച്ചു. മുണ്ട്രയിൽ  5 പുതിയ കണ്ടയിനർ സർവീസുകളും ഹസിരയിലും കാറ്റുപ്പള്ളിയിലുമായി  ഒന്ന് വീതം സർവീസും കമ്പനി ആരംഭിച്ചു.

സുസ്ഥിരമായ വളർച്ച

അദാനി പോർട്ടിന്റെ പ്രതിവർഷ ഏകീകൃത  അറ്റാദായം 16 ശതമാനം ഉയർന്ന് 1577 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 1393 കോടി ആയിരുന്നു. കമ്പനിയുടെ പ്രതിവർഷ വരുമാനം 10 ശതമാനം വളർച്ച കെെവരിച്ചു. മുൻ പാദത്തേ അപേക്ഷചിച്ച് നോക്കിയാൽ 25 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. കൊവിഡ് വ്യാപനത്തിൽ പോലും കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചതായാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കമ്പനിയുടെ ഈ വിജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനം കാർഗോ വോളിയത്തിലുണ്ടായ 37 ശതമാനം വർദ്ധനവാണ്. ഇത് കമ്പനിയുടെ  വിപണി  വില 25 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയരാൻ സഹായിച്ചു. 2020-21 സാമ്പത്തിക വർഷം രാജ്യത്തെ മുഴുവൻ കാർഗോ വോളിയം 5 ശതമാനം വളർച്ചയാണ് നേടിയത്. അതേസമയം അദാനി പോർട്ട്സിന്റെ വോളിയം 37 ശതമാനമാണ് ഉയർന്നത്. മൂന്നാം പാദത്തിൽ  മുണ്ട്ര തീരവും 25 ശതമാനം വളർച്ച കെെവരിച്ചു.  

“ശക്തവും  സുസ്ഥിരവുമായ  വീണ്ടെടുക്കലാണ്  ഞങ്ങളുടെ യാത്രയുടെ നാഴിക കല്ല്. ഞങ്ങളുടെ ബിസിനസ്  വളരെ ആവശ്യമായ
രീതിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണിത്. ഞങ്ങളുടെ പോർട്ട്ഫോളിയോ ആസ്തികളുടെ മൂല്യം  വിപണിയിൽ  ഉയർന്ന് വരികയാണ്.  കമ്പനിയുടെ  നെറ്റ്‌വർക്ക്  മുൻ‌തൂക്കത്തിന് സമാനതകളില്ലാത്ത മൂല്യമാണുള്ളത്.” അദാനി പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാൻ അദാനി പറഞ്ഞു. 

Dow Jones-ലെ ആഗോള  ഗതാഗത  കമ്പനികളിൽ 14ാം സ്ഥാനമാണ് 
അദാനി പോർട്ട്സിനുള്ളത്. ആഗോളതലത്തിൽ  കമ്പനിക്ക്  ഉയർന്ന
EBITDA  മാർജിനാണ് (70%)  ഉള്ളത്.

നിഗമനം

ഒരു തുറമുഖത്തിൽ നിന്നും ആരംഭിച്ച APSEZ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ  സംയോജിത ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. തങ്ങളുടെ EBITDA  മാർജിൻ 71 ശതമാനത്തിന് മുകളിൽ നിർത്തുകയെന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. മേക്ക് ഇൻ  ഇന്ത്യയുടെ ഭാഗമായി വരും വർഷങ്ങളിൽ രാജ്യത്തെ ഉത്പാദനം, നിർമ്മാണം എന്നിവ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്.  ഇതിനൊപ്പം കയറ്റുമതി സാധ്യതകളും വർദ്ധിക്കും. ഇത് അദാനി പോർട്ട്സിന്റെ ഭാവിയിലെ  ബിസിനസ് സാധ്യതകളും വർദ്ധിപ്പിക്കും. 

കമ്പനിയുടെ വരുമാനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 15 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ഇത് 13.5 ശതമാനമെന്ന മേഖലയുടെ വരുമാന വളർച്ചയേക്കാൾ വളരെ മുകളിലാണ്. കഴിഞ്ഞ 10 വർഷത്തെ സേയിൽ ഗ്രോത്ത് 27.38 ശതമാനമാണ്.  ഇക്കാലം വരെയുള്ള വളർച്ച ശെെലിയും  ഭാവിയിലെ ബിസിനസ്  സാധ്യതകളും   കണക്കിലെടുത്താൽ  APSEZ ഒരു ദീർഘകാല നിക്ഷേപ സാധ്യതയാണ് മുന്നിലേക്ക് വയ്ക്കുന്നത്.  APSEZ -നെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെന്തെന്ന് കമന്റ് ചെയ്ത് അറിയിക്കുക. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement