പ്രധാനതലക്കെട്ടുകൾ

TCS: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 6.84 ശതമാനം വർദ്ധിച്ച് 9624 കോടി രൂപയായി. വരുമാനം 3.2 ശതമാനം വർദ്ധിച്ച് 46000 കോടി രൂപയായി. ഓഹരി ഒന്നിന് 7 രൂപ വീതം കമ്പനി ലാഭവിഹിതവും പ്രഖ്യാപിച്ചു. ഫലങ്ങൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വിപണിയിലുള്ളത്. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിലാണ്. ശ്രദ്ധിക്കുക.

സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളെ തുടർന്ന് തായ്വാനും ചെെനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു. 


Reliance Industries:
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് ന്യൂ എനർജ്ജി സോളാർ ചൈന നാഷണൽ ബ്ലൂസ്റ്റാർ കമ്പനിയിൽ നിന്ന് ആർഇസി സോളാർ ഹോൾഡിംഗ്സ് എഎസ് 771 മില്യൺ ഡോളറിന് സ്വന്തമാക്കി. സോളാർ സെൽ, പാനൽ എന്നിവ നിർമിക്കുന്ന ലോകത്തെ മുൻ നിര കമ്പനികളിൽ ഒന്നാണിത്.

Tata Motors:  സെമികണ്ടക്ടർ ക്ഷാമം കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവറിന്റെ രണ്ടാം പാദ വിൽപ്പനയെ ബാധിച്ചു. പ്രതിവർഷ റീട്ടെയിൽ വിൽപ്പന 18.4 ശതമാനം ഇടിഞ്ഞ് 92710 യൂണിറ്റായി.

Maruti Suzuki: സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന്  കമ്പനിയുടെ മൊത്തം ഉത്പാദനം സെപ്റ്റംബറിൽ 51.06 ശതമാനം ഇടിഞ്ഞ് 81278 യൂണിറ്റായി.

Equitas Small Finance Bank: രണ്ടാം പാദത്തിൽ ബാങ്കിന്റെ കാസാ നിരക്ക് 45 ശതമാനമായി രേഖപ്പെടുത്തി. മൊത്തം നിക്ഷേപം 6 ശതമാനം ഉയർന്ന് 18094 കോടി രൂപയായി.

Aditya Birla Sun Life AMC:  ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.

Macrotech Developers: കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കമ്പനി 3000 കോടി രൂപയുടെ വസ്തുവകകൾ വിറ്റഴിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ മികച്ച വിൽപ്പന നടക്കുമെന്നും ഇത് 9000 കോടിയെന്ന ലക്ഷ്യം കെെവരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • Delta Corp
  • HFCL
  • Krsnaa Diagnostics
  • Ramkrishna Forgings
  • Saregama India
  • Tata Metaliks
  • Tinplate Company of India.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച വളരെ വലിയ ഗ്യാപ്പ് അപ്പിൽ 17891 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിന്നു. ഈ സമയത്ത് തന്നെ സൂചിക 15 മിനിറ്റോളം എക്കാലത്തെയും ഉയർന്ന നില പരീക്ഷിച്ചു കൊണ്ടിരുന്നു. ഇവിടെ സമ്മർദ്ദം അനുഭവപ്പെട്ട സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.59 ശതമാനം നേട്ടത്തിൽ 17895 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിക്കുകയും പിന്നീട് 38100 പരീക്ഷിക്കുകയും ചെയ്തു. ഇവിടെ നിന്നും 400 പോയിന്റുകൾ താഴേക്ക് വീണ സൂചിക പിന്നീട് 0.6 ശതമാനം നേട്ടത്തിൽ 37775 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ഐടി 1.96, നിഫ്റ്റി പി.എസ്.യു ബാങ്ക് 1.65 ശതമാനം എന്നിങ്ങനെ ലാഭത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി 2.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

പാശ്ചാത്യ വിപണികൾ വെള്ളിയാഴ്ച അസ്ഥിരമായി കാണപ്പെട്ടു. യുഎസിലെ തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിലും വളരെ മോഷമാണ്. ഈ ആഴ്ച വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചിരിക്കുകയാണ് വിപണി. ഇത് വ്യക്തമായ സൂചന നൽകും.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 17,916-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17880, 17780, 17680 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. എക്കാലത്തെയും ഉയർന്ന നിലയിൽ 17942, 17950, 18,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37500, 37300, 37200, 37000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37800, 38000, 38350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000, 18500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, 17000 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. ഇന്ന് നിഫ്റ്റിയിൽ ഒരു പക്ഷേ ശക്തമായ നീക്കങ്ങൾ നടന്നേക്കാം. ഒഐ നിലയ്ക്ക് മുകളിലേക്ക് നിഫ്റ്റി കടന്നാൽ ഓപ്ഷൻ സെല്ലേഴ്സ് പ്രതിസന്ധിയിലായേക്കാം.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37000ൽ ഉയർന്ന പുട്ട് ഒഐയും കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 64.01 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 168.19  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

വിക്സ് താഴേക്ക് വീഴുകയാണ്. ഒരാഴ്ചയായി 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ ആഴ്ച വിപണി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കും. ആഗോള, ആഭ്യന്തര തലത്തിൽ അതിനുള്ള സൂചനകൾ കാണാം. അതേസമയം നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ എക്കാലത്തെയും ഉയർന്ന നിലയ്ക്ക് സമീപമാണുള്ളത്.

പ്രധാന ഐടി കമ്പനികളുടെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ഫലങ്ങൾ ഈ ആഴ്ച തന്നെ പുറത്തുവന്നേക്കും. ഇത് വിണിയിൽ ശക്തമായ മുന്നേറ്റത്തിനുള്ള വഴി തുറന്നേക്കാം. എന്നാൽ ഫലങ്ങൾ വിപണിയെ അസ്ഥിരമാക്കി നിർത്താനും സാധ്യതയുണ്ട്. ബ്രേക്ക് ഔട്ടിനായി മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവയിൽ ശ്രദ്ധിക്കുക.

കൽക്കരി ക്ഷമാത്തെ തുടർന്ന് ഒന്നിലധികം സംസ്ഥാനങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ഡൽഹി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചത് രാജ്യത്തെ ഊർജ്ജ പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ ടാറ്റാ പവർ ഡൽഹിയിലെ തങ്ങളുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.  അതേസമയം  തെറ്റായ ആശയവിനിമയം മൂലമാണ് ഇത്തരമൊരു പ്രശ്നമെന്നും ആവശ്യത്തിന് കൽക്കരി കെെവശമുണ്ടെന്നും കേന്ദ്ര വൈദ്യുതി മന്ത്രി പറഞ്ഞു.

നിഫ്റ്റിയിൽ 17,800-17,950 എന്ന റേഞ്ച് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. സൂചിക 18000ന് മുകളിൽ മറികടന്ന് കൊണ്ട് വ്യാപാരം അവസാനിപ്പിച്ചാൽ വിപണി ശക്തമാണെന്ന് കരുതാം. അല്ലെങ്കിൽ 17500 എന്ന സപ്പോർട്ടിനെ മാനിച്ച് കൊണ്ട് വിപണി ഈ ആഴ്ച അസ്ഥിരമായി നിന്നേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement