പ്രധാനതലക്കെട്ടുകൾ

Tata Chemicals: യുഎസിലെ തങ്ങളുടെ സോഡ ബിസിനസ് 1 ബില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങി കമ്പനി.

Bharti Airtel: കമ്പനിയുടെ 21000 കോടി രൂപയുടെ റെെറ്റ് ഇഷ്യുവിനുള്ള സബ്സ്ക്രിഷൻ ഇന്നലെ അവസാനിച്ചു. മൊത്തം സബ്സ്ക്രിപ്ഷൻ 1.44 തവണയായി രേഖപ്പെടുത്തി.

Reliance Industries: അരാംകോ ചെയർമാനെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചു.

KEC International: കമ്പനിയുടെ വിവിധ ബിസിനസുകൾക്കായി 1829 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചു.

lnduslnd Bank: സ്വകാര്യ അടിസ്ഥനത്തിൽ 2800 കോടി രൂപയുടെ സുരക്ഷിതമല്ലാത്ത ഡിബഞ്ചേഴ്സ് വിതരണം ചെയ്യാൻ ഒരുങ്ങി ബാങ്ക്.

Vedanta: കമ്പനിയുടെ ആക്ടിംഗ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അജയ് ഗോയലിനെ നിയമിക്കാൻ ബോർഡ് തീരുമാനിച്ചു. ഓക്ടോബർ 23 മുതൽ ഇത് പ്രാബല്യത്തിൽ വരും.

JSW Steel: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം നാല് ഇരട്ടി വർദ്ധിച്ച് 7179 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ
അറ്റാദായം 1595 കോടി രൂപയായിരുന്നു.

Indiamart: രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 82 കോടി രൂപയായി.

Indian Energy Exchange: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77.38 കോടി രൂപയായി.

LIC Housing Finance: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 68.66 ശതമാനം ഇടിഞ്ഞ് 247.86 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

 • Reliance Industries
 • HDFC Life
 • Hindustan Zinc
 • Gland Pharma
 • Apollo Pipes
 • Federal Bank
 • Yes Bank
 • Crompton Greaves
 • Dodla Dairy
 • Huhtamaki India
 • Inox Leisure
 • Jubilant Pharmova
 • Mahindra Holidays & Resorts India
 • Polycab India
 • ABB Power Products
 • PVR
 • Steel Strips Wheels
 • Tata Consumer Products
 • Tata Elxsi

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ ലാഭമെടുപ്പ് തുടർന്നിരുന്നു. പ്രധാന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക
അവസാനം 18050 എന്ന സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ തിരികെ കയറിയ നിഫ്റ്റി 0.48 ശതമാനം താഴെയായി 18178 എന്ന നിലയിൽ വ്യാപാരം  അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി അസ്ഥിരമായി നിന്നു കൊണ്ട് കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയ്ക്ക് മുകളിലാണ് വ്യാപാരം നടത്തിയത്. എന്നാൽ അവസാന നിമിഷം ഉണ്ടായ ഉയർന്ന ബെെയിംഗിനെ തുടർന്ന് സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി 40030ൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.7%) , നിഫ്റ്റി ബാങ്ക് (+1.3%), ഫിൻ നിഫ്റ്റി(+1.2%)
എന്നിവ ശക്തമായി ലാഭത്തിൽ തന്നെ അടച്ചു. നിഫ്റ്റി ഐടി(-2.5%), നിഫ്റ്റി മെറ്റൽ(-1.7%), നിഫ്റ്റി റിയൽറ്റി(-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ
ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണി ദിവസം മുഴുവൻ നഷ്ട്ത്തിലാണ് വ്യാപാരം നടത്തിയതെങ്കിലും അവസാന നിമിഷം കത്തിക്കയറി.  S&P 500 എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി. നാസ്ഡാക്ക് നേരിയ ലാഭത്തിലാണുള്ളത്.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സും ലാഭത്തിലാണുള്ളത്.

SGX NIFTY ഉയർന്ന നിലയിൽ 18,266-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,100, 18040, 18000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18250, 18,320, 18400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.ബാങ്ക് നിഫ്റ്റിയിൽ  40000, 39750, 39,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,100 , 40,500, 41,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500, 18200 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. ഇന്നലത്തെ പതനത്തെ തുടർന്ന് പുട്ട് ഓപ്ഷനുകളിൽ മാറ്റം വന്നിട്ടുള്ളതായി കാണാം.18000-ലാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 39500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 18.04 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2818.9 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 428 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

താഴേക്ക് വീഴുന്ന നിഫ്റ്റിയെയും മുകളിലേക്ക് കുതിക്കുന്ന ബാങ്ക് നിഫ്റ്റിയെയുമാണ് നമ്മൾ ഇന്നലെ കണ്ടത്. നിഫ്റ്റിയിലെ ഡേ ക്യാൻഡിൽ ദുർബലമായി കാണപ്പെടുന്നു. എന്നാൽ 18040 എന്നത് ശക്തമായ ഒരു സപ്പോർട്ടാണ്. ഇത് നിലനിൽക്കുമോ എന്ന് ശ്രദ്ധിക്കുക. ബാങ്ക് നിഫ്റ്റിയിൽ ശക്തമായ റാലിക്കുള്ള സൂചനകൾ കാണുന്നു. വരും ദിവസങ്ങളിൽ സൂചിക നിഫ്റ്റിയേക്കാൾ മുന്നേറ്റം നടത്തിയേക്കാം.

വരും ദിവസങ്ങളിൽ നിഫ്റ്റി 18000- 18600 എന്നീ റേഞ്ചിനുള്ളിൽ അസ്ഥിരമായി നിൽക്കാനാണ് സാധ്യത. ബാങ്കിംഗ്, ഐടി ഓഹരികളിലേക്ക് നോക്കിയാൽ വിപണിയുടെ നീക്കം എങ്ങോട്ടെന്ന് വിലയിരുത്താൻ സാധിക്കും.

റിലയൻസ് ഉൾപ്പെടെ ഇന്ന് ഫലങ്ങൾ പ്രഖ്യാപിക്കുന്ന ഓഹരികളിലേക്ക് കൂടി ശ്രദ്ധിക്കുക. ഇത് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാക്കിയേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement