ഇന്നത്തെ വിപണി വിശകലനം

ഇന്നലത്തെ നേട്ടം നിലനിർത്തി വിപണി, മുന്നേറ്റം നടത്തി ചെറിയ കമ്പനികൾ.

16757 എന്ന നിലയിൽ നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. ദിവസം മുഴുവൻ വശങ്ങളിലേക്ക് വ്യാപാരം നടത്തിയ സൂചിക കഴിഞ്ഞ ദിവസത്തെ ഉയർന്ന താഴ്ന്ന നിലകൾക്കുള്ളിലായി വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 35 പോയിന്റുകൾ/ 0.21 ശതമാനം മുകളിലായി 16630 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34283 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുന്നേറ്റം നടത്തി. 34000-35000 എന്ന റേഞ്ചിനുള്ളിൽ മാത്രമാണ് സൂചിക ഇന്ന് വ്യാപാരം നടത്തിയത്. നിഫ്റ്റിക്ക് സമാനമായി വശങ്ങളിലേക്ക് മാത്രമാണ് സൂചിക ഇന്ന് വ്യാപാരം നടത്തിയതെന്ന് കാണാം.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.2 ശതമാനം മുകളിലായി 34546 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമ(+2.4%) മാത്രമാണ് ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചത്. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ  വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

ഫാർമ ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Cipla (+5.7%), SunPharma (+3.7%)  എന്നിവ 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി. Dr Reddy (+3.1%), Granules (+5.3%), Laurus Labs (+4.3%) എന്നിവ നേട്ടത്തിൽ അടച്ചു.

എഫ്എംസിജി കമ്പനികളായ Nestle India (-1.8%), Tata Consumer (-1%) എന്നിവ ഇന്ന് ലാഭമെടുപ്പിന് വിധേയമായി കാണപ്പെട്ടു.  ITC (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു.

20 മില്യൺ ഡോളറിന് യുഎസിലെ ലാബ്-ഗ്രോൺ ഡയമണ്ട് മേക്കറിന്റെ 17.5 ശതമാനം വിഹിതം ഏറ്റെടുത്തതിന് പിന്നാലെ Titan(+1%) ഓഹരി നേട്ടത്തിൽ അടച്ചു.

വില വർദ്ധനവിനുള്ള സാധ്യതയെ തുടർന്ന് Hindustan Petroleum (+5.4%), BPCL (+3.7%), GAIL (+3.7%), IOC (+2.2%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

BSE (+3.7%), MCX (+4.54%), CDSL (+2.5%) എന്നീ ഓഹരികളും മുന്നേറ്റം നടത്തി.

കെമിക്കൽ ഓഹരികളായ GNFC (+12.4%), RCF (+6.6%), FACT (+9.6%), GSFC (+6.2%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.  

ഷുഗർ ഓഹരികളായ Balrampur Chini (+8.4%), Dwarikesh (+8.8%), Shree Renuka (+6.8%) എന്നിവയും ഇന്ന് ലാഭത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

16500-16800 എന്ന റേഞ്ചിനുള്ളിൽ നിലവിൽ അസ്ഥിരമായി നിൽക്കുകയാണ് നിഫ്റ്റി. നാല് ആഴ്ചത്തെ പതനത്തിൽ നിന്നും കരകയറിയ സൂചിക മുകളിൽ അനുഭവപ്പെട്ട പ്രതിബന്ധത്തിൽ തട്ടി നിൽക്കുകയാണ്.

നിഫ്റ്റി വീണ്ടെടുക്കൽ നടത്തുമ്പോൾ തന്നെ സ്മോൾ ക്യാപ്പ് മിഡ് ക്യാപ്പ് എന്നിവ ശക്തമായ മുന്നേറ്റം നടത്തുന്നതായി കാണാം. ഐടി, ഫാർമ ഓഹരികളിലേക്ക് പണം ഒഴുകുമ്പോൾ മെറ്റൽ താഴേക്ക് വരുന്നത് കാണാം.

യുദ്ധ ഭീതി ഒഴിഞ്ഞപ്പോൾ വർദ്ധിച്ചു വരുന്ന പണപ്പെരുപ്പമാണ് ഇപ്പോൾ  വിപണിയിൽ ആശങ്ക ഉയർത്തുന്നത്. യൂറോപിന്റെ അടുത്ത നടപടി എന്താകുമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ചത്തെ പോലെ തന്നെ ഈ ആഴ്ചയുടെ അവസാനവും വിപണി ചാഞ്ചാട്ടത്തിന് വിധേയമായേക്കാം.

വിവിധ മേഖലകളിൽ ഉള്ള ഓഹരികൾ ശക്തി കൈവരിക്കുന്നതായി കാണാം. മുകളിൽ സൂചിപ്പിച്ചത് പോലെ കെമിക്കൽ, ഷുഗർ ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. വിപണി വശങ്ങളിലേക്ക് വ്യാപാരം നടത്തുമ്പോഴും മൂല്യമുള്ള ഓഹരികൾ കയറിവരുന്നതായി കാണാം.

വിപണി ദുർബലമായി നിൽക്കുമ്പോൾ പോലും ശക്തമായി കയറി വരുന്ന ഓഹരികളെ കണ്ടെത്താൻ ശ്രമിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement