കാഡില ഹെൽത്ത് കെയർ ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ കാഡില ഹെൽത്ത് കെയറിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 29.34 ശതമാനം വർദ്ധിച്ച് 587.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 13.5 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 14.5 ശതമാനം വർദ്ധിച്ച് 4025.4 കോടി രൂപയായി.

പിഡിലെെറ്റ് ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 721 ശതമാനം വർദ്ധിച്ച് 220 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ പിഡിലെെറ്റ് ഇൻഡസ്ട്രീസിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 721.77 ശതമാനം വർദ്ധിച്ച് 220 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 28.13 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 116.4 ശതമാനം വർദ്ധിച്ച് 1942.91 കോടി രൂപയായി.

ആർബിഎൽ ബാങ്കിന്  ഏജൻസി ബാങ്ക് എന്ന അംഗീകാരം നൽകി ആർബിഐ

കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിനായി  ആർബിഎൽ ബാങ്കിന്  ‘ഏജൻസി ബാങ്ക്’ എന്ന അംഗീകാരം നൽകി ആർബിഐ. സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നതിനും, പെൻഷൻ പേയ്മെന്റുകൾ നടത്തുന്നതിനും, നികുതി പിരിവ് തുടങ്ങിയ വിപുലമായ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് റിസർവ് ബാങ്ക് സ്വകാര്യ ബാങ്കിനെ തിരഞ്ഞെടുത്തത്.

കിറ്റെക്സ് ഗാർമെന്റ്സ് ക്യു 1 ഫലം, അറ്റാദായം 62 ശതമാനം വർദ്ധിച്ച് 20.5 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ കിറ്റെക്സ് ഗാർമെന്റ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 62 ശതമാനം വർദ്ധിച്ച് 20.5 കോടി രൂപയായി.  മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 148.3 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 71.9 ശതമാനം വർദ്ധിച്ച് 159.04 കോടി രൂപയായി.

ഐപിഒക്കായി സെബിക്ക് അപേക്ഷ നൽകി സഫയർ ഫുഡ്സ്

പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി സെബിക്ക് അപേക്ഷ നൽകി സഫയർ ഫുഡ്സ് ഇന്ത്യ ലിമിറ്റഡ്. കമ്പനി ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലായി കെ.എഫ്.സി,  പിസ്സ ഹട്ട് ഔട്ട്ലെറ്റുകൾ നടത്തി വരുന്നു. നിലവിലുള്ള ഓഹരി ഉടമകളുടെ 1.75 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിലിലൂടെ കമ്പനി വിതരണം ചെയ്യും. 

ഇന്ത്യ സിമന്റ്സ് ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 37 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യ സിമന്റ്സിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 120 ശതമാനം വർദ്ധിച്ച് 37.4 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 35 ശതമാനം വർദ്ധിച്ച് 1022.5 കോടി രൂപയായി. കമ്പനിയുടെ സിമന്റ് ഉത്പാദനം 1.88 മില്യൺ ടണ്ണായി വർദ്ധിച്ചു.

നെക്സ് ടേബിളിന്റെ ഓഹരി ഒരു ലക്ഷം ഡോളറിന് വിറ്റഴിച്ച് സൊമാറ്റോ

ഓൺലെെൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ അനുബന്ധ സ്ഥാപനമായ നെക്സ് ടേബിളിന്റെ ഓഹരി ഒരു ലക്ഷം ഡോളറിന് വിറ്റഴിച്ചു. സൊമാറ്റോ ഇൻക് കൈവശം വച്ചിരിക്കുന്ന നെക്സ്റ്റ് ടേബിളിന്റെ ഓഹരികൾ വിൽക്കുന്നതിനായി ജസ്റ്റിൻ ഡോഷി, തുസിത് ഡെസിൽവ, റോബർട്ട് ടൈറി ​​എന്നിവരുമായി കമ്പനി ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു.

ബജാജ് ഇലക്ട്രിക്കൽസ് ക്യു 1 ഫലം, അറ്റനഷ്ടം 22 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബജാജ് ഇലക്ട്രിക്കൽസിന്റെ പ്രതിവർഷ ഏകീകൃത അറ്റനഷ്ടം 21.87 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ കമ്പനി 15.93 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തിൽ അറ്റാദായം 54.6 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം പ്രതിവർഷ ആദായം 22.3 ശതമാനം വർദ്ധിച്ച് 875.36 കോടി രൂപയായി.

എ.എസ്.എം നടപടികളിൽ വിശദീകരണവുമായി ബിഎസ്ഇ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ അരങ്ങേറുന്ന വിൽപ്പന സംബന്ധിച്ച എ.എസ്.എം നടപടികളിൽ വിശദീകരണവുമായി ബി.എസ്.ഇ. ആഴ്‌ച, പ്രതിമാസ, ത്രൈമാസ അടിസ്ഥാനത്തിൽ ഓഹരി വിലയിലെ ചലനത്തെ അവയുടെ വില-ബാൻഡ് പരിധിക്കപ്പുറം പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന ആഡ്-ഓൺ നടപടികൾ  X, XT, Z, ZP, ZY, Y ഗ്രൂപ്പ് ഓഹരികളിൽ ഏർപ്പെടുത്തിയതായി ബിഎസ്ഇ വ്യക്തമാക്കി. 20 രൂപയോ അതിനു മുകളിലോ ഉള്ള ഓഹരികൾക്കും 1,000 കോടിയിൽ താഴെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള കമ്പനികൾക്കും മാത്രമാകും ഈ നിരീക്ഷണം ബാധകമാകുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement