മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം

മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 ശതമാനം സർക്കാർ ഗ്യാരണ്ടിയുള്ള സുരക്ഷാ രസീതുകൾ ആയിരിക്കും.  

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പിവി പ്ലാന്റ് കമ്മീഷൻ ചെയ്ത് ബിഎച്ചഇഎൽ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടെയ്ക്ക് പ്ലാന്റ് കമ്മീഷൻ ചെയ്തു. ആന്ധ്രാപ്രദേശിലെ എൻടിപിസി സിംഹാദ്രിയിലെ 25 മെഗാവാട്ട് ഫ്ലോട്ടിംഗ് എസ്പിവി പ്രോജക്റ്റ് 100 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. സോളാർ പദ്ധതിയുടെ രൂപകൽപ്പന, സംഭരണം, നിർമാണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

ഫിലിപ്പൈൻസ്, തായ്ലൻഡ്, യുഎസ് എന്നിവിടങ്ങളിലേക്ക് സാന്നിദ്ധ്യം വിപുലീകരിക്കാൻ ഒരുങ്ങി ഈസി ട്രിപ്പ് പ്ലാനേഴ്സ്

അന്താരാഷ്ട്ര തലത്തിലേക്ക് സാന്നിദ്ധ്യം വിപുലീകരിക്കാൻ ഈസി ട്രിപ്പ് പ്ലാനേഴ്സ്. ഫിലിപ്പൈൻസ്, തായ്ലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികൾ ഉൾപ്പെടുത്തിയാണ്  വിപുലീകരിണം. ആഗോള വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണിത്. വരും മാസങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം മേഖലയ്ക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡ് ഉണ്ടാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

എൻ‌എച്ച്‌എ‌ഐയുടെ 1,060 കോടി രൂപയുടെ പദ്ധതി ദിലീപ് ബിൽഡ്‌കോണിന്

ആന്ധ്രാപ്രദേശിലെ റോഡ് പദ്ധതിക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും കത്ത് ലഭിച്ചു. ബംഗരുപാലേം മുതൽ ആന്ധ്രാപ്രദേശിലെ ഗുഡിപാല സെക്ഷൻ വരെയുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു. 1,060 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.  രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ലിങ്കൺ ഫാർമയുടെയും ലിങ്കൺ പാരന്ററലിന്റെയും ഏകീകരണത്തിന് എൻസിഎൽടി അംഗീകാരം

ലിങ്കൺ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ലിങ്കൺ പാരന്റൽ ലിമിറ്റഡ് എന്നിവയുടെ ഏകീകരണത്തിനുള്ള പദ്ധതിക്ക് എൻസിഎൽടിയുടെ അം​ഗീകാരം ലഭിച്ചു.  നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അഹമ്മദാബാദ് ബെഞ്ചാണ് അം​ഗീകാരം നൽകിയത്. ഇത് കമ്പനികളുടെ കാര്യക്ഷമത, മത്സരബലം, സംയോജിത ഉത്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കും.

വാഹനങ്ങൾ വാടകയ്ക്ക് നൽകാനൊരുങ്ങി എം ആന്റ് എം

വാഹനങ്ങൾ പാട്ടത്തിനെടുക്കുന്നതിലും സബ്സ്ക്രിപ്ഷൻ ബിസിനസിലും ചുവട് ഉറപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്. ക്വിക്ലിസ്’ എന്ന ബ്രാൻഡ് നാമത്തിലായിരിക്കും കമ്പനിയുടെ പുതിയ പ്രവർത്തനം. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഏത് ബ്രാൻഡിലുമുള്ള ഇഷ്ടപ്പെട്ട വാഹനം പ്രതിമാസ വാടക നൽകി തിരഞ്ഞെടുക്കാം.  

750 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി സരി​ഗമ ഇന്ത്യ

കടപത്രവിതരണത്തിലൂടെ 750 കോടി രൂപയുടെ ധനസമാഹരണത്തിന് ഒരുങ്ങി സരി​ഗമ ഇന്ത്യ ലിമിറ്റഡ്. ഇതിനായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകാരം. നൽകി. സ്വകാര്യ പ്ലേസ്മെന്റിലൂടെയോ, മുൻഗണനാ വിതരണത്തിലൂടെയോ പൊതു വിതരണത്തിലൂടെയോ സെക്യൂരിറ്റികൾ കെെമാറും. ദീപക് ജെയിനിനെ ഇടക്കാല ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിക്കാനും ബോർഡ് അംഗീകാരം നൽകി. ആർപി സഞ്ജീവ് ​ഗോയെൻക ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലാണ് സരി​ഗമ.

പി‌എൽ‌ഐ പദ്ധതിക്കായി കേന്ദ്രത്തിന് ലഭിച്ചത് 6,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകൾ 

എസി, എൽഇഡി ലൈറ്റുകൾക്കുള്ള പി‌എൽ‌ഐ പദ്ധതിക്കായി കേന്ദ്രത്തിന് ലഭിച്ചത് 6,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകൾ. ഡൈകിൻ, ബ്ലൂ സ്റ്റാർ, പാനസോണിക്, ഡിക്സൺ ടെക്, ആംബർ എന്റർപ്രൈസസ്, ലോയ്ഡ് തുടങ്ങിയ 52 ഓളം കമ്പനികളിൽ നിന്നായാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. നിലവിൽ എസി, എൽഇഡി ലൈറ്റുകളിലെ ഭൂരിഭാഗം സാധനങ്ങളും ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിക്കുകയും വിദേശ കറൻസി ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.

സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും 16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ […]
ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: […]
ഇന്നത്തെ വിപണി വിശകലനം നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായപ്പോൾ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കി ബാങ്ക് നിഫ്റ്റി. 120 പോയിന്റുകളുടെ ഗ്യാപ്പ് അപ്പിൽ 18384 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന്  വലിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി. ഐടി, റിലയൻസ് ഓഹരികൾ ചേർന്ന് കൊണ്ട് സൂചികയെ താഴേക്ക് വലിച്ച് 18200ന് കീഴെ എത്തിച്ചു. ഇവിടെ നിന്നും തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ 18050 എന്ന സപ്പോർട്ടിലേക്ക് സൂചിക വീണു. നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ […]

Advertisement