7 മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

പ്രധാനമന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ (പിഎം മിത്ര) പദ്ധതി പ്രകാരം ഏഴ് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 4,445 കോടി രൂപയുടെ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകോത്തര തലത്തിലുള്ള ഇൻഡയ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത്  വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപവും പ്രാദേശിക ടെക്സ്റ്റൈൽ മേഖലയിലെ നിക്ഷേപവും വർദ്ധിപ്പിക്കാൻ സഹായിക്കും. നൂൽനൂൽപ്പ്, നെയ്ത്ത്, ഡൈയിംഗ്, പ്രിന്റിംഗ് തുടങ്ങി വസ്ത്രങ്ങളുടെ നിർമ്മാണം വരെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ടെക്സ്റ്റൈൽ ശൃംഘല നിർമിക്കുവാനും പിഎം മിത്ര ലക്ഷ്യമിടുന്നുണ്ട്.

എസ്ബിഐയുമായുള്ള കരാർ 5 വർഷത്തേക്ക് നീട്ടി ടിസിഎസ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള (എസ്ബിഐ) പങ്കാളിത്തം അഞ്ച് വർഷത്തേക്ക് നീട്ടി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കരാർ നീട്ടുന്നതിലൂടെ കോർ ബാങ്കിംഗ്, ട്രേഡ് ഫിനാൻസ്, ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് തുടങ്ങി എസ്ബിഐയുടെ ആപ്ലിക്കേഷൻ എസ്റ്റേറ്റ് പരിപാലിക്കുന്നതും മെച്ചപ്പെടുത്തുന്നതും ടിസിഎസ് തുടരും.

ആദ്യപാദത്തിൽ എക്കാലത്തെയും മികച്ച  ഉത്പാദനം കാഴ്ചവച്ച്  റൂർക്കല സ്റ്റീൽ പ്ലാന്റ്

ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലെ ഏറ്റവും മികച്ച ഉത്പാദനം കാഴ്ചവച്ച് റൂർക്കല സ്റ്റീൽ പ്ലാന്റ്. ഹോട്ട് മെറ്റൽ, ക്രൂഡ് സ്റ്റീൽ, സെയിലബിൾ സ്റ്റീൽ എന്നിങ്ങനെ മൂന്നു വിഭാ​ഗങ്ങളിൽ മികച്ച ഉത്പാദനം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ പാദത്തിൽ  21.01 ലക്ഷം ടൺ ഹോട്ട് മെറ്റൽ, 19.53 ലക്ഷം ടൺ ക്രൂഡ് സ്റ്റീൽ  17.72 ലക്ഷം ടൺ സെയിലബിൾ സ്റ്റീൽ എന്നിങ്ങനെ ആയിരുന്നു കമ്പനിയുടെ ഉത്പാദനം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തേക്കാൾ ഹോട്ട് മെറ്റൽ ഉത്പാദനത്തിൽ 42.9 ശതമാനവും ക്രൂഡ് സ്റ്റീലിൽ 38 ശതമാനവും സെയിലബിൾ സ്റ്റീലിൽ 37.8 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റാണ് റൂർക്കല സ്റ്റീൽ പ്ലാന്റ്.

ഉപഭോക്താക്കൾക്കായി എസ്ബിഎസ് ആരംഭിക്കാനൊരുങ്ങി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

ഉപഭോക്താക്കൾക്കായി ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യുപിഐ ഇന്റർഫേസ് എന്നിവയിൽ എസ്ബിഎസ് സൗകര്യം ആരംഭിക്കാനൊരുങ്ങി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. ഇനീഷ്യൽ പബ്ലിക്ക് ഓഫറിം​ങ്, ഫോളോ ഓൺ പബ്ലിക്ക് ഓഫോഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള രീതിയാണ് അപ്ലിക്കേഷൻസ് സപ്പോർട്ടട് ബൈ ബ്ലോക്ക്ഡ് എമൗണ്ട് (എഎസ്ബിഎ). സെബി വികസിപ്പിച്ചെടുത്ത പ്രക്രിയയാണിത്. ഇതിലൂടെ ഓഹരികൾ അനുവദിക്കുന്ന തീയതി വരെയുള്ള സേവിംഗ്സ് അക്കൗണ്ട് പലിശ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.

ബ്ലൂവേവ്-എഐയുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ ടാറ്റാ പവർ

മുംബൈയിലെ ദിവസേനയുള്ള വൈദ്യുതി വിതരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രയോജനപ്പെടുത്താൻ ബ്ലൂവേവ്-എഐയുമായി മൂന്ന് വർഷത്തെ വാണിജ്യ കരാറിൽ ഒപ്പുവച്ച് ടാറ്റാ പവർ. ലോകത്തിലെ ആ​ദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുനരുപയോ​ഗ ഊർജ കമ്പനിയാണ് കാനഡ ആസ്ഥാനമാക്കിയുള്ള ബ്ലൂവേവ്-എഐ. ട്രയൽ വിജകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് കരാറിൽ ടാറ്റാ പവർ ഒപ്പുവച്ചത്.

ക്രൂഡ് സ്റ്റീൽ ഉൽപാദനത്തിൽ 3 ശതമാനം വളർച്ച രേഖപ്പെടുത്തി ടാറ്റാ സ്റ്റീൽ

ടാറ്റാ സ്റ്റീൽ ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് 3 ശതമാനവും ഉയർന്ന് രണ്ടാം പാദത്തിൽ 4.73 ദശലക്ഷം ടണ്ണായി. അതേസമയം ടാറ്റാ സ്റ്റീൽ  യൂറോപ്പിന്റെ സ്റ്റീൽ ഉൽപാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% കുറഞ്ഞ് രണ്ടാം പാദത്തിൽ 2.56 ദശലക്ഷം ടൺ ആയി. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിനുശേഷമുള്ള മൊത്ത ഉത്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12% വർധിച്ചിട്ടുണ്ട്.

എൻസിഎൽടി ഓർഡറിനെതിരെ എൻസിഎൽഎടിയെ സമീപിച്ച് സീൽ

നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) ഉത്തരവിനെതിരെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎഎടി) സമീപിച്ച് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്. കമ്പനിയോട്  ഇൻവെസ്കോയും ഒഎഫ്ഐ ഗ്ലോബൽ ചൈനയും ചേർന്ന് സമർപ്പിച്ച ഹർജിക്ക് മറുപടി നൽകാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയ്ക്കകം മറുപടി നൽകാനായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് കമ്പനി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചത്. ചെവ്വാഴ്ചയാണ് ഒക്ടോബർ 7 നകം മറുപടി നൽകാൻ സീലിനോട് ആവശ്യപ്പെട്ടത്.

എൻ‌പി‌എസിന്റെ സെൻ‌ട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസിയായി സിഎഎംസിനെ തെരഞ്ഞെടുത്ത് റവന്യൂ വകുപ്പ്

നാഷണൽ പെൻഷൻ സ്കീമിന്റെ (എൻപിഎസ്) സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസിയായി (സിആർഎ) കമ്പ്യൂട്ടർ ഏജ് മാനേജ്മെന്റ് സൊല്യൂഷൻസിനെ (സിഎഎംഎസ്) തിരഞ്ഞെടുത്ത് റവന്യൂ വകുപ്പ്. ഇതിലൂടെ ഓതന്റിക്കേഷൻ യൂസർ ഏജൻസി എന്ന നിലയിൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സേവനങ്ങൾ ഉപയോഗിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു. ഇന്ത്യയിലെ നിക്ഷേപകർ, വിതരണക്കാർ അസറ്റ് മാനേജ്മെന്റ് കമ്പനികൾ‍, ഡീമാറ്റ് അക്കൗണ്ട് ഉടമകൾ‌ തുടങ്ങിയവർക്ക് സേവനങ്ങൾ നൽകുന്ന മ്യൂച്വൽ ഫണ്ട് ട്രാൻസ്ഫർ ഏജൻസിയാണ് സിഎഎംഎസ്.

ഓട്ടോമാറ്റിക് റൂട്ടിലൂടെ ടെലികോമിൽ 100% എഫ്ഡിഐ അനുവദിച്ച് സർക്കാർ

ടെലികോം സേവന മേഖലയിൽ ഓട്ടോമാറ്റിക് റൂട്ടിലൂടെ  100% വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതോടെ ഏതെങ്കിലും പ്രവാസി സ്ഥാപനം എഫ്ഡിഐയ്ക്ക് വിധേയമായി രാജ്യത്ത് നിക്ഷേപം നടത്താനാകും. ഓട്ടോമാറ്റിക് റൂട്ടിലൂടെ ഇതുവരെ 49% എഫ്ഡിഐ മാത്രമേ അനുവദിച്ചിട്ടുണ്ടായരുന്നുള്ളൂ.

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement