സ്പെഷ്യാലിറ്റി സ്റ്റീൽ ഉത്പാദനത്തിനായി 6322 കോടി രൂപയുടെ പിഎല്‍ഐ പദ്ധതിക്ക് കേന്ദ്രാനുമതി

രാജ്യത്ത് സ്പെഷ്യാലിറ്റി സ്റ്റീല്‍ ഉത്പാദനത്തിനായുള്ള 6322 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്  പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 40,000 കോടി രൂപയുടെ അധിക നിക്ഷേപവും 25 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇത് സ്റ്റീൽ കയറ്റുമതി വർദ്ധിപ്പിക്കുകയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയ്ക്കുകയും ചെയ്യും.

ഹിന്ദുസ്ഥാൻ യൂണിലിവർ ക്യു 1 ഫലം, അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ പ്രതിവർഷ അറ്റാദായം 9.6 ശതമാനം വർദ്ധിച്ച് 2061 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 13 ശതമാനം വർദ്ധിച്ച് 11915 കോടി രൂപയായി. ഈ കാലയളവിൽ ആഭ്യന്തര ഉപഭോക്തൃ വളർച്ച 12 ശതമാനം വർദ്ധിച്ചു.

അൾട്രാടെക് സിമൻറ് ക്യു 1 ഫലം, അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 1703 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ അൾട്രാടെക് സിമന്റിന്റെ ഏകീകൃത അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 1703 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4.09 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 54 ശതമാനം വർദ്ധിച്ച് 11829 കോടി രൂപയായി. കമ്പനിയുടെ മൊത്തം വിൽപ്പന വോള്യം 21.53 മില്യൺ മെട്രിക് ടണ്ണായി രേഖപ്പെടുത്തി. 

ഡോളർ ബോണ്ടിലൂടെ 500 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്

ഡോളർ ബോണ്ടിലൂടെ 500 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി അദാനി പോർട്ട്സ്. ഇതിലൂടെ ലഭിക്കുന്ന പണം നിലവിലുള്ള കടം തിരിച്ചടയ്ക്കുന്നതിനും മൂലധന ചെലവ് ആവശ്യകതകൾ നിറവേറ്റുന്നതിനും ഉപയോഗിക്കും. ഇന്ത്യയിലെയും ശ്രീലങ്കയിലെയും കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ഈ തുക ഉപയോഗിക്കും. 

ബജാജ് ഓട്ടോ ക്യു 1 ഫലം,, അറ്റാദായം ഇരട്ടി വർദ്ധിച്ച് 1061 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ബജാജ് ഓട്ടോയുടെ പ്രതിവർഷ അറ്റാദായം 101.2 ശതമാനം വർദ്ധിച്ച് 1061 കോടി രൂപയായി.  മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 20.3 ശതമാനമായി ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 139 ശതമാനം വർദ്ധിച്ച് 7386 കോടി രൂപയായി.

ട്രസ്റ്റ് എനർജി റിസോഴ്സസിലുള്ള 100 ശതമാനം ഓഹരി ടാറ്റാ പവർ ഇന്റർനാഷണലിലേക്ക് മാറ്റാൻ ഒരുങ്ങി ടാറ്റാ പവർ

ട്രസ്റ്റ് എനർജി റിസോഴ്സസിലുള്ള 100 ശതമാനം ഓഹരി ടാറ്റാ പവർ ഇന്റർനാഷണലിലേക്ക് മാറ്റാൻ ഒരുങ്ങി ടാറ്റാ പവർ. 285.84 മില്യൺ ഡോളറിന്റെ ഓഹരി വാങ്ങൽ കരാറാണ് കമ്പനി ഒപ്പുവച്ചത്. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇടപാട് പൂർത്തിയാക്കിയേക്കും.

ഐഇഎക്സ് ക്യു 1 ഫലം, അറ്റാദായം 49 ശതമാനം വർദ്ധിച്ച് 62.8 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 49.23 ശതമാനം വർദ്ധിച്ച് 62.81 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 2.1 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 26.86 ശതമാനം വർദ്ധിച്ച് 102.87 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 1.5 രൂപ വീതം കമ്പനി   ഇടക്കാലലാഭവിഹിതം പ്രഖ്യാപിച്ചു.

ഇന്ത്യാമാർട്ട് ഇന്റർമെഷ് ക്യു 1 ഫലം, അറ്റാദായം 18 ശതമാനം വർദ്ധിച്ച് 88 കോടി രൂപയായി

ജൂണിലെ ഒന്നാം പാദത്തിൽ ഇന്ത്യാമാർട്ട് ഇന്റർമെഷിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം 18 ശതമാനം വർദ്ധിച്ച് 87.9 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 57.81 ശതമാനമായി വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം വരുമാനം 12.9 ശതമാനം വർദ്ധിച്ച് 211 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 15 രൂപ വീതം കമ്പനി   ഇടക്കാലലാഭവിഹിതം പ്രഖ്യാപിച്ചു.

സർവീസ് നൗവുമായി കെെകോർത്ത് വിപ്രോ ലിമിറ്റഡ്

വിൽ‌പനാനന്തര സേവനങ്ങൾ‌ക്കായി ഫീൽ‌ഡ് എക്സ് വാഗ്ദാനം ചെയ്യുന്നതിനായി സർവീസ് നൗവുമായി കെെകോർത്ത് വിപ്രോ ലിമിറ്റഡ്. നിർമാണ സ്ഥാപനങ്ങൾക്ക് അവരുടെ വിൽപ്പനാനന്തര ഉപഭോക്തൃ സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഇത് ഉപകാരപ്പെടും. 

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement