വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കാൻ മന്ത്രിസഭ അംഗീകാരം

രാജ്യത്തെ അടിസ്ഥാന സൌകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി വികസന ധനകാര്യ സ്ഥാപനം (ഡി.ഐ.എഫ്) രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ ഇതിലേക്ക്
20000 കോടി രൂപ നൽകും. പുർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും  ഡി.ഐ.എഫ്.

ആഭ്യന്ത വിപണിയിൽ നിന്നും നിരവധി ഓർഡറുകൾ ലഭിച്ചതായി ലാർസൻ ആന്റ് ട്യൂബ്രോ  ലിമിറ്റഡ്

ലാർസൻ ആന്റ് ട്യൂബ്രോ  ലിമിറ്റഡിന് ആഭ്യന്തര വിപണിയിൽ നിന്നും  ഒന്നിലധികം ബിസിനസ്  ഓർഡറുകൾ ലഭിച്ചു. ഒഡീഷയിലെ ഗ്രാമീണ ജലവിതരണ, ശുചിത്വ വകുപ്പിൽ നിന്ന് കമ്പനി ഇപിസി ഓർഡറുകൾ നേടി. ഓർഡറുകളുടെ ആകെ  മൂല്യം 1,000 കോടി മുതൽ 2,500 കോടി രൂപ വരെയാണ്.

ക്യൂഐപി വഴി 3750 കോടി രൂപ സമാഹരിച്ച് ഗോദ്‌റെജ് പ്രോപ്പർട്ടിസ്

ക്യൂഐപി വഴി 3750 കോടി രൂപ സമാഹരിച്ചതായി  ഗോദ്‌റെജ് പ്രോപ്പർട്ടിസ് അറിയിച്ചു. 5 രൂപ വീതം മുഖ വിലയ്ക്ക്   2.59 കോടി ഇക്വിറ്റി ഷെയറുകൾ  ഓഹരി ഒന്നിന് 1,513 രൂപ നിരക്കിലാണ് നൽകിയത്.

എച്ച്ഡിഒ ടെക്നോളജീസ് ഏറ്റെടുത്ത്   ജിഎംഎം ഫോഡ്‌ലർ

നിലവിൽ ലിക്വിഡേഷന് വിധേയമായിക്കൊണ്ടിരിക്കുന്ന എച്ച്ഡിഒ ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിൽക്കുന്നതിനുള്ള ഇ-ലേല പ്രക്രിയയിൽ പങ്കെടുത്തതായി ജിഎംഎം ഫോഡ്‌ലർ അറിയിച്ചു. 58.46 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. 

സൈബർ ആക്രമണങ്ങളിൽ  നിന്നും രക്ഷ നേടാൻ  സോഫ്റ്റ്വെയർ-ഇൻ-എ-സർവീസ് ആരംഭിച്ച് ടിസിഎസ്

സൈബർ ആക്രമണങ്ങളിൽ നിന്ന് സംരംഭങ്ങളെ സംരക്ഷിക്കുന്നതിനായി ടാറ്റാ കൺസൾട്ടൻസി സർവീസസ്  ഒരു സോഫ്റ്റ്വെയർ-ഇൻ-എ-സർവീസ് ആരംഭിച്ചു. ഇത് സൈബർ രംഗത്തെ അപകടങ്ങൾ കുറയ്ക്കാൻ സഹായകരമാകുന്നു.

ബംഗ്ലാദേശിൽ നിന്നും 23 ബില്ല്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചതായി
ബി.ഇ.എം.എൽ

കാമറൂൺ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് ലൈൻസ് ഓഫ് ക്രെഡിറ്റ് പ്രകാരം ബി.ഇ.എം.എൽ
ലിമിറ്റഡിന് കയറ്റുമതി ഓർഡറുകൾ ലഭിച്ചു. കാമറൂണിലെ സാമ്പത്തിക-ആസൂത്രണ, പ്രാദേശിക വികസന മന്ത്രാലയത്തിന് ബുൾഡോസറുകൾ, എക്‌സ്‌കവേറ്ററുകൾ, മോട്ടോർ ഗ്രേഡറുകൾ എന്നിവ അടങ്ങിയ 71 യൂണിറ്റ് നിർമാണ ഉപകരണങ്ങൾ കമ്പനി വിതരണം ചെയ്യും.  ഓർഡറുകളുടെ ആകെ മൂല്യം 23 ദശലക്ഷം ഡോളറാണ്.

കല്യാൺ ജുവലേഴ്സ് ഐപിഒ, ആദ്യ ദിനം 60 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി

കല്യാൺ ജുവലേഴ്സ് ഐപിഒ, ആദ്യ ദിനം 60 ശതമാനം സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 1.10  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ, രണ്ടാം ദിനം 6.05 തവണസബ്‌സ്‌ക്രൈബു ചെയ്യപെട്ടു

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ് ഐപിഒ  രണ്ടാം ദിനം 6.05 തവണസബ്‌സ്‌ക്രൈബു ചെയ്യപെട്ടു.  റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 10.38  തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു.

Craftsman Automation IPO, രണ്ടാം ദിനം 1.26 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Craftsman Automation IPO, രണ്ടാം ദിനം 1.26 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം  2.11 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

Anupam Rasayan IPO, അവസാന  ദിനം  44.06 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു

Anupam Rasayan IPO, അവസാന  ദിനം  44.06 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു. റീട്ടെയിൽ നിക്ഷേപകർക്കായി കരുതിവച്ചിരിക്കുന്ന ഭാഗം 10.77   തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ‌.പി‌.ഒയെ  പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്നത്തെ വിപണി വിശകലനം കാളക്കൂറ്റന്മാരുടെ പിന്തുണയോടെ കത്തിക്കയറി വിപണി. എസ്.ബി.ഐ ഫലപ്രഖ്യാപനത്തിന് പിന്നാലെ നേട്ടം കൊയ്ത് ബാങ്ക് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 16,196 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കളാകൾക്കൊപ്പം കുതിച്ചുകയറി. 16250ൽ അനുഭവപ്പെട്ട ആദ്യ സമ്മർദ്ദം തകർത്ത് കൊണ്ട് മുന്നേറിയ സൂചിക ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 16300 രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തി നഷ്ടപ്പെട്ട നിഫ്റ്റി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.79 ശതമാനം  […]
നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ  നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ 2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് […]
പ്രധാനതലക്കെട്ടുകൾ Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി. Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് […]

Advertisement