ടെലികോം മേഖലയ്ക്കായുള്ള 12,195 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക്  കാബിനറ്റ് അംഗീകാരം 

ടെലികോം, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾക്കുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ.) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 12,195 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവച്ചിരിക്കുന്നത്. ടെലികോം മേഖലയ്ക്ക് ആവശ്യമായ ട്രാൻസ്മിഷൻ ഉപകരണങ്ങൾ, 4ജി, 5ജി നെക്സ്റ്റ് ജനറേഷൻ റേഡിയോ ആക്സസ് നെറ്റ് വർക്ക് ഉപകരണങ്ങൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്(AI), സ്വിച്ചുകൾ, റൗട്ടറുകൾ തുടങ്ങിയവയുടെ നിർമ്മാണം ആഭ്യനന്തര തലത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം.

2,44,200  കോടി ടെലികോം ഉപകരണങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതിനും 1,95,360  കോടി ഉപകരണൾ  കയറ്റുമതി ചെയ്യുന്നതിനും പദ്ധതി വഴിവയ്ക്കുമെന്ന് സർക്കാർ കരുതുന്നു.
പദ്ധതി നടപ്പാക്കുന്നതിലൂടെ 40,000ൽ അധികം പേർക്ക്
ജോലി ലഭിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ 17000 കോടി രൂപയുടെ വരുമാനം നികുതിയിനത്തിൽ  ലഭിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

1,681 കോടി രൂപയുടെ ഓർഡറുകൾ  നേടിയതായി കെഇസി ഇന്റർനാഷണൽ അറിയിച്ചു 

വിവിധ ബിസിനസ് പദ്ധതികളുടെ ഭാഗമായി 1,681 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി കെ.ഇ.സി ഇന്റർനാഷണൽ വ്യക്തമാക്കി. കമ്പനിയുടെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ  (T&D) ബിസിനസിന് പവർ ഗ്രിഡ് കോർപ്പറേഷനിൽ നിന്നും ഇന്ത്യയിലെ മറ്റു ഉപഭോക്താക്കളിൽ നിന്നും   1,287 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു. 

Pfaudler Group-ന്റെ ഓഹരികൾ ഏറ്റെടുത്തതായി അറിയിച്ച് GMM Pfaudler

Pfaudler Group-ന്റെ ഓഹരികൾ ഏറ്റെടുത്തതായി അറിയിച്ച് GMM Pfaudler. ഇതോടുകൂടി GMM Pfaudler Pfaudler Group-ന്റെ  ഏറെയും ഓഹരികൾ സ്വന്തമാക്കി. ഏകദേശം 2000 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

വാർ‌ബർഗ് പിൻ‌കസിന്റെ 20 ശതമാനം ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി ഭാരതി എയർടെൽ

വാർ‌ബർഗ് പിൻ‌കസിന്റെ ഡി‌ടി‌എച്ച് വിഭാഗമായ ഭാരതി ടെലിമീഡിയയുടെ  20 ശതമാനം ഓഹരികൾ  3,126 കോടി രൂപയ്ക്ക്  ഏറ്റെടുക്കാനൊരുങ്ങി ഭാരതി എയർടെൽ. 3.6 കോടി ഇക്യൂറ്റി   ഓഹരികൾ ഒന്നിന് 600 രൂപ വീതം  1,037.8 കോടിക്കാണ്  കമ്പനി ഇഷ്യു ചെയ്യുക.

ഗുജറാത്തിൽ  രണ്ട്  ബ്ലാക്ക് ലൈനുകൾ കമ്മീഷൻ ചെയ്തത്  ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡ്

ഗുജറാത്തിലെ പാലേജിൽ രണ്ട് പ്രത്യേക ബ്ലാക്ക് ലൈനുകൾ കമ്മീഷൻ ചെയ്തതായി ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡ് അറിയിച്ചു.
ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബ്ലാക്ക് ലൈനുകൾ പ്രതിവർഷം 32,000 മെട്രിക് ടൺ സ്പെഷ്യാലിറ്റി ബ്ലാക്ക് ഉത്പന്നങ്ങൾ നിർമ്മിക്കും. (ടയറുകളുടെയും ഇലക്ട്രിക് വയറുകളുടെയും നിർമ്മാണത്തിനാണ് ബ്ലാക്ക് ലെെനുകൾ ഉപയോഗിക്കുക)

ന്യൂറേക്ക ഐ.പി.ഒ, അവസാന  ദിനം 40 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു

നൂറ് കോടി രൂപ സമാഹരിക്കാനായി  ന്യൂറേക്ക നടത്തിയ  ഐ.പി.ഒ  അവസാന  ദിനത്തിൽ 39.93 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു. ഐ.പി.ഒയിൽ 14.01 ലക്ഷം ഓഹരികൾക്കായി 5.59 കോടി ബിഡുകളാണ് ലഭിച്ചത്. 

റെയിൽ‌ടെൽ ഐ.പി.ഒ രണ്ടാം  ദിനം 6.65 തവണ സബ്‌സ്‌ക്രൈബു ചെയ്യപ്പെട്ടു

819 കോടി രൂപ സമാഹരിക്കാനായി റെയിൽ‌ടെൽ നടത്തിയ ഐ.പി.ഒ രണ്ടാം ദിവസം  6.65 തവണ  സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.  ഐ.പി.ഒയിൽ 6.11 കോടി ഓഹരികൾക്കായി 40.64 കോടി ബിഡുകളാണ് ലഭിച്ചത്. റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ള ഭാഗം  10.54 തവണ സബ്‌സ്‌ക്രൈബു ചെയ്യപെട്ടു.   

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement