പ്രധാനതലക്കെട്ടുകൾ

Infosys: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 6 ശതമാനം വർദ്ധിച്ച് 29602 കോടി രൂപയായി. അറ്റാദായം 4 ശതമാനം വർദ്ധിച്ച് 5421 കോടി രൂപയായി. ഇത് പ്രതീക്ഷിച്ചതിനും അപ്പുറമാണ്.

Wipro: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം മുൻ പാദത്തെ അപേക്ഷിച്ച് 7 ശതമാനം വർദ്ധിച്ച് 19668 കോടി രൂപയായി. എന്നാൽ അറ്റാദായം 9.62 ശതമാനം ഇടിഞ്ഞ് 2930.70 കോടി രൂപയായി. എങ്കിലും ഇത് പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതാണ്.

Reliance: സീ എന്റർടൈൻമെന്റെ എംഡിക്ക് ഈ വർഷം മാർച്ചിൽ ‘ഫെയർ വാല്യുവേഷനിൽ’ ഒരു ഡീൽ വാഗ്ദാനം ചെയ്ത് കമ്പനി. സ്ഥാപക കുടുംബത്തിന് ഓഹരികൾ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എംഡി പുനീത് ഗോയങ്ക ഇത് നിരസിച്ചു.

Zee Entertainment: സോണിയുമായുള്ള ഇടപാടിനെക്കുറിച്ച് വ്യക്തമാക്കി കൊണ്ട് ഓഹരി ഉടമകൾക്ക് ഇൻവെസ്കോ അയച്ച കത്തിന് കമ്പനി ബോർഡ് മറുപടി നൽകി. ‘അർദ്ധസത്യങ്ങൾ’ പ്രചരിപ്പിക്കുന്നത് നിർത്താൻ ഇൻവെസ്കോയോട് ബോർഡ് ആവശ്യപ്പെട്ടു.

Westlife Development: അടുത്ത 3-4 വർഷങ്ങൾക്ക് ഉള്ളിൽ 150 മുതൽ 200 സ്റ്റോറുകൾ വരെ തുറക്കുമെന്നും ഇതിനായി 800 മുതൽ 1000 കോടി രൂപ വരെ ചെലവാക്കുമെന്നും മക്ഡൊണാൾഡിന്റെ മാസ്റ്റർ ഫ്രാഞ്ചൈസി പറഞ്ഞു.

UltraTech Cement: 2021 ഒക്ടോബറിൽ 1.2 എംടിപിഎ സിമന്റ് ശേഷി കമ്മീഷൻ ചെയ്തു. വിപണികളിൽ അതിവേഗം വളരുന്ന സിമന്റ് ആവശ്യകത നിറവേറ്റാൻ ഇത് കമ്പനിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

KEC International: സ്പർ ഇൻഫ്രാസ്ട്രക്ചറിന്റെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി കമ്പനി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  •  HCL Technologies
  • Mahindra CIE Automotive
  • Indiabulls Real Estate
  • Inox Wind
  • GTPL Hathway
  • Den Networks
  • Cyient

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഏവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് ഉയർന്ന ഗ്യാപ്പ് അപ്പിൽ 18099ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ ശക്തമായി നിന്ന വിപണി സൂചികയെ 18200ലേക്ക് എത്തിച്ചു. ഇവിടെ സമ്മർദ്ദം അനുഭവപ്പെട്ട സൂചിക 0.94 ശതമാനം നേട്ടത്തിൽ 18162 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

18050 എന്ന സപ്പോർട്ട് വളരെ ശക്തമാണ്.

ബാങ്ക് നിഫ്റ്റി 38737 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി നിന്നു. തുടർന്ന് 114 പോയിന്റുകളുടെ നേട്ടത്തിൽ 38635 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ഓട്ടോ (+3.4%), നിഫ്റ്റി ഐടി (+1.1%), നിഫ്റ്റി മെറ്റൽ (+1.4%) എന്നിവ ഇന്നലെ മിന്നും പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി റിയൽറ്റി (-0.24%) മാത്രമാണ് ഇന്നലെ നഷ്ടത്തിൽ അടച്ചത്.

ആദ്യ ഉണ്ടായ പതനത്തിന് പിന്നാലെ യൂറോപ്യൻ വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ടെക്ക് ഓഹരികളുടെ സഹായത്തോടെ യുഎസ് വിപണി കത്തിക്കയറി. എന്നാൽ ഡൌ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. ജപ്പാന്റെ നിക്കി 1 ശതമാനം മുകളിലായി കാണപ്പെടുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,264-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18200,18100,18040 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18250,18300 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38500, 38350, 38000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38780, 39000, 39,200 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 937 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി, അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 432 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

18,200,18300 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17900, 18100 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 38500ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം.

വിക്സ് ഇപ്പോൾ 16.1ലാണുള്ളത്.

യുഎസിലെ പണപ്പെരുപ്പം 5.4 ശതമാനമായി ഉയർന്നു. ഇത് പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്. എന്നീട്ടും രാവിലെ താഴേക്ക് വീണ യുഎസ് വിപണി പിന്നീട് തിരികെ കയറി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇത് പോസിറ്റീവ് സൂചന നൽകുന്നു. 

ഇൻഫോസിസിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ്. എന്നാൽ ടിസിഎസിന്റെ ഫലങ്ങൾ പ്രതീക്ഷിച്ച അത്ര നന്നായിരുന്നില്ല. ഇൻഫോസിസ് ഫ്യൂച്ചർ കഴിഞ്ഞ ദിവസം ഡിസ്കൌണ്ട് നിരക്കിലാണ് വ്യാപാരം നടത്തിയിരുന്നത്. ഇതിനാൽ തന്നെ ഓഹരിയിൽ ഇന്ന് ശക്തമായ നീക്കം നടന്നേക്കാം. വിപ്രോയുടെ ഫലങ്ങളും മികച്ചതാണ്.

നിഫ്റ്റി ഈ ആഴ്ചയുടെ തുടക്കം തന്നെ 18000 മറികടന്ന് കൊണ്ട് ഷോർട്ട് റാലിയുടെ സൂചന നൽകിയിരുന്നു. ബാങ്ക് നിഫ്റ്റി 38100ൽ നിന്നും 38600ലേക്ക് ഇതിനകം തന്നെ ഷോർട്ട് റാലി നടത്തി കഴിഞ്ഞു. എങ്കിലും സൂചിക 39000 മറികടക്കുമെന്ന് കരുതുന്നില്ല.

ശനിയാഴ്ച എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലങ്ങൾ പുറത്തുവരും. ഓഹരിയിൽ മുന്നേറ്റം ഉണ്ടാവുകയും നിഫ്റ്റി ഗ്യാപ്പ് അപ്പ് നിലനിർത്തുകയും ചെയ്താൽ 18200ൽ കാണപ്പെടുന്ന കോൾ സെല്ലേഴ്സ് പ്രതിസന്ധിയിലാകും. നിഫ്റ്റി ഇന്ന് 18150- 18300 എന്ന റേഞ്ചിനുള്ളിൽ വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement