ഇന്നത്തെ വിപണി വിശകലനം

ഗ്യാപ്പ് അപ്പിൽ 15,064 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയിൽ  ചുവന്ന കാൻഡിലുകൾ കാണാനായെങ്കിലും 15000ൽ സപ്പോർട്ട് എടുത്ത സൂചിക  അതിശക്തമായി  തിരികെ കയറുകയായിരുന്നു. ഐടി, റിലയൻസ്, ബാങ്കിംഗ് ഓഹരികൾ എന്നിവ സൂചികയെ മുകളിലേക്ക് പിടിച്ചുയർത്തി. 15100ന് സമീപത്തായി അസ്ഥിരമായി തുടർന്ന സൂചിക പിന്നീട് കഴിഞ്ഞ ദിവസത്തേക്കാൾ 326.50  പോയിന്റുകൾ/ 2.19%  മുകളിലായി 15,245 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ  35,762, എന്ന നിലയിൽ വ്യാപാരം ആരംഭിച്ച
ബാങ്ക് നിഫ്റ്റിയിൽ  നേരിയ തോതിൽ ഇടിവ് കാണപ്പെട്ടുവെങ്കിലും തുടർന്ന് 36,000 എന്ന നിലയിൽ അസ്ഥിരമായി നിലനിന്നും. ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ അസ്ഥിരമായി തുടർന്ന സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ  948  പോയിന്റ്/ 2.68 ശതമാനം  മുകളിലായി  36368 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മേറ്റൽസ്, നിഫ്റ്റി  പി.എസ്.യു ബാങ്ക്സ് എന്നിവ മാത്രമാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. ഇരു സൂചികകളും മൂന്ന് ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ, നിഫ്റ്റി റിയൽറ്റി എന്നിവ 1 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. നിഫ്റ്റി ഓട്ടോ മാത്രമാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ യൂറോപ്യൻ, ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് കാണപ്പെടുന്നത്.

നിർണായക വാർത്തകൾ

ഫെബ്രുവരി മാസം  ഉത്പാദനത്തിലും വിൽ‌പനയിലും
മുൻ‌വർഷത്തേക്കാൾ വളർച്ച രേഖപ്പെടുത്തിയതായി എൻ‌.എം‌.ഡി‌.സി  പറഞ്ഞതിന് പിന്നാലെ മേറ്റൽ ഓഹരികൾ കുതിച്ചുയർന്നു. പ്രതിവർഷം 19 ശതമാനത്തിന്റെ വളർച്ചയാണ് ഇരുമ്പ് ഉത്പാദന മേഖല രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ പ്രതിവർഷ വിൽപ്പന 12 ശതമാനം ഉയർന്നു.

Tata Steel, Hindalco, JSWSteel എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

സാമ്പത്തിക ഓഹരികളും ബാങ്കിംഗ് ഓഹരികളും ഇന്ന് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. Bajaj Finance, Bajaj  Finserv എന്നിവ നിഫ്റ്റിയുടെ ടോപ്പ്  ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി. SBI Life ഓഹരിയും നേട്ടം കെെവരിച്ചു.

LICHsgFin, Indiabulls Hsg Finance
എന്നീ ഭവന ധനകാര്യ സ്റ്റോക്കുകൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ജംഷദ്‌പൂരിൽ 15 മെഗാവാട്ട് സൗരോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിനായി Tata Power-മായി Tata Steelൽ കരാറിൽ  ഒപ്പുവച്ചു. ഇതിന് പിന്നാലെ രണ്ട് ഓഹരികളിലും 5 ശതമാനത്തിലേറെ മുന്നേറ്റം ഉണ്ടായി. ഒപ്പം ടാറ്റാ സ്റ്റീൽ ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. Tata Chemicals  ഇന്ന് 5 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.

പി.എം.ഐയിൽ ഉണ്ടായ വർദ്ധനവിനെ തുടർന്ന് Indian Hotels 3 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. ആഭ്യന്തര ആവശ്യകത വർദ്ധിച്ചു വരുന്നതിനെ തുടർന്ന്  പി.എം.ഐ
55.3 ലേക്ക്  ഉയർന്നു.

MTAR Technologies ഐ.പി.ഒ ഇന്ന് ആരംഭിച്ചിരുന്നു. കമ്പനിയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ച Reliance ഓഹരി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. ഒക്ടോബറിന് ശേഷം ആദ്യമായി  2,200ന് മുകളിൽ  ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

വിപണി മുന്നിലേക്ക് 

എല്ലാ മേഖലകളുടെയും പിന്തുണയോടെ 15000 എന്ന ശക്തമായ നിലമറികടന്ന നിഫ്റ്റി അവിടെ ഒരു സപ്പോർട്ട് എടുത്ത്  കൊണ്ട് 250 പോയിന്റുകളുടെ നേട്ടം കൊയ്യ്തു.

ഐടി, ഫാർമ ഓഹരികളുടെ  മുന്നിലേക്ക് ഉള്ള കുതിച്ചുകയറ്റത്തിന്റെ വേഗത കുറഞ്ഞതായി കാണാനാകും. Infosys 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. ഇത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയ്ക്ക് അടുത്താണ്. ഇത് ഉടൻ തന്നെ തകർക്കപ്പെടുമെന്ന് ഞാൻ കരുതുന്നു.

എത്ര ശക്തമായാണ് നിഫ്റ്റി കയറുന്നത് എന്ന് വേണം നമ്മൾ വിലയിരുത്താൻ. വെള്ളിയാഴ്ച 568 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയിരുന്ന സൂചിക ഇപ്പോൾ അതെല്ലാം മറികടന്നിരിക്കുന്നു. സൂചിക അസ്ഥിരമായി തുടരാൻ സാധ്യതയില്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

Adani Enterprises
-ന്റെ സഹായത്തോടെ നിഫ്റ്റി മിഡ് ക്യാപ്പ് എക്കാലത്തേയും ഉയർന്ന നിലകെെവരിച്ചു. സാധാരണയായി ബുധനാഴ്ച ദിവസങ്ങളിൽ വിപണി ഏറെ അസ്ഥിരമാകാറുണ്ട്. എന്നാൽ ഇന്ന് India VIX 6 ശതമാനം താഴെയായി 22ൽ ആണ് കാണപ്പെട്ടത്.

കൊവിഡ് ബജറ്റിന്റെ ഭാഗമായി പുതിയ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാന്‍ യു.കെ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതായിരിക്കാം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ മുകളിലേക്ക് കുതിച്ചുയരാൻ കാരണമായത്. Dow Future ലാഭത്തിലാണ്. ഇതിനൊപ്പം ഇന്ത്യൻ വിപണി കുതിച്ചുയരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement