ഇന്നത്തെ വിപണി വിശകലനം 

രാവിലെ  മുടുപ്പിച്ച് തുടങ്ങിയ വിപണി കത്തിക്കയറി വ്യാപാരം അവസാനിപ്പിച്ചു.

15335 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീയാൻ ശ്രമം നടത്തി. എന്നാൽ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും പതിയെ മുകളിലേക്ക് കയറിയ സൂചിക 2 മണിക്കൂറോളം 35 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി കാണപ്പെട്ടു. അവസാന രണ്ട് മണിക്കൂറിൽ താഴ്ന്ന നിലയിലേക്ക് വീണ സൂചിക ശക്തമായി തിരികെ കയറി ദിവസത്തെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.24 ശതമാനം മുകളിലായി 15337 എന്ന നിലയിൽ നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു. 

34,732 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് കൂപ്പുകുത്തി. 34,500ൽ നിരവധി തവണ സപ്പോർട്ട് എടുത്ത സൂചിക 10.35ന് കൊട്ടക് ബാങ്കിന്റെ പിന്തുണയോടെ മുകളിലേക്ക് കത്തിക്കയറി. 35000ൽ അനുഭവപ്പെട്ട പ്രതിരോധത്തെ തുടർന്ന് പതറി നിന്ന സൂചിക അവസാനത്തെ ഒരു മണിക്കൂറിൽ എസ്.ബി.ഐയുടെ പിന്തുണയോടെ ഇത് മറികടന്ന് കൊണ്ട് 500 പോയിന്റുകളുടെ നേട്ടം കെെവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 410 പോയിന്റ്/ 1.18 ശതമാനം മുകളിലായി 35095 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പി.എസ്.യു ബാങ്ക് ഇന്ന് 2.58 ശതമാനവും ബാങ്ക് നിഫ്റ്റി 1.18 ശതമാനവും നിഫ്റ്റി ഐടി 1.14 ശതമാനവും നേട്ടം കെെവരിച്ചു. അതേസമയം നിഫ്റ്റി റിയൽറ്റി 1.19 ശതമാനം ഇടിവ് രേഖപ്പെടുത്തി.
മറ്റുമേഖലാ സൂചികകൾ എല്ലാം തന്നെ ഇന്ന് ഒരു ശതമാനത്തിനുള്ളിൽ മാത്രമാണ് വ്യാപാരം നടത്തിയത്.

ഏഷ്യൻ വിപണികൾ എല്ലാ തന്നെ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസയമം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

2020 സാമ്പത്തിക വർഷത്തെ ഒമ്പതാം മാസത്തെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിപണി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രണ്ടാം കൊവിഡ് തരംഗം ആദ്യത്തേത് പോലെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും എന്നിരുന്നാലും പണലഭ്യത ഉറപ്പുവരുത്തുമെന്നും റിസർവ് ബാങ്ക്  അറിയിച്ചു.

കടപത്രവിതരണത്തിലൂടെ പണം സമാഹരിക്കാൻ ഒരുങ്ങുന്നതിന് പിന്നാലെ Kotak Mahindra Bank  ഓഹരി ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു.

SBI 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു. ഓഹരി ഇന്ന് 2.82 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

മിതമായ വിലയ്ക്ക് സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിനായി ജിയോയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഗൂഗിൾ സിഇഒ പിച്ചൈ പറഞ്ഞതിന് പിന്നാലെ Reliance ഓഹരി ഇന്ന് 1 ശതമാനത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച BPCL ഓഹരി ഇന്ന് 0.5 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഫലപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി കുതിച്ചു കയറുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും കമ്പനിയുടെ വിഭജനം വെെകുമെന്ന വാർത്ത ഓഹരിയെ പിന്നിലേക്ക് വലിച്ചു.

ബി.പി.സി.എല്ലിന്റെ സ്വകാര്യവത്ക്കരണം ആറ് മാസം കൂടി വെെകിയേക്കും. ഇത് ഏറ്റെടുക്കൽ ചെലവ് 20000 കോടിയായി വർദ്ധിപ്പിച്ചേക്കും.

മാർച്ചിലെ നാാലാം പാദത്തിൽ അറ്റാദായം 74.2 കോടി രൂപയായതിന് പിന്നാലെ Kalyan Jewellers ഓഹരി ഇന്ന് 3.5 ശതമാനം നഷ്ടത്തിൽ അടച്ചു. മുൻ പാദത്തിൽ അറ്റാദായം 132 കോടി രൂപയായിരുന്നു.

സിമന്റ് ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Shree Cements 3.65 ശതമാനവും UltraCemCo 1.40 ശതമാനവും ഉയർന്ന് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

മാർച്ചിലെ നാലാം പാദത്തിൽ 92.8 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ Wockhardt Pharma ഓഹരി ഇന്ന് 14 ശതമാനം നഷ്ടം രേഖപ്പെടുത്തി.മാർച്ചിലെ നാലാം പാദത്തിൽ 92.6 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതിന് പിന്നാലെ Alkyl Amines ഓഹരി ഇന്ന് 18 ശതമാനം നേട്ടം കെെവരിച്ചു. പോയവർഷം കമ്പനിയുടെ അറ്റാദായം 49.2 കോടി രൂപയായിരുന്നു.

മാർച്ചിലെ നാലാം പാദത്തിൽ പ്രതിവർഷ അറ്റാദായം  23 ശതമാനം  കുറഞ്ഞ് 154 കോടി രൂപയായതിന് പിന്നാലെ RCF ഓഹരി ഇന്ന് 3.8 ശതമാനം നഷ്ടം രേഖപ്പെടുത്തി.

21818 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി PayTM.

ഡിഎച്ച്എഫ്എൽ കേസിൽ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് തുടരുന്നതിനാൽ Piramal Enterprises ഇന്ന് 6 ശതമാനം ഉയർന്നു.

Sun Pharma ഓഹരി ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 110 ശതമാനം വർദ്ധിച്ച് 894 കോടി രൂപയായി.

മാർച്ചിലെ നാലാം പാദത്തിൽ അറ്റാദായം 68.38 കോടി രൂപയായതിന് പിന്നാലെ V-Guard Industries ഓഹരി ഇന്ന് 5.5 ശതമാനം നേട്ടം കെെവരിച്ചു.

നാലാം പാദഫലം ഇന്നലെ പുറത്തുവന്നതിന് പിന്നാലെ Manappuram Finance ഓഹരി ഇന്ന് 3.8 ശതമാനം ഇടിഞ്ഞു.

വിപണി മുന്നിലേക്ക്

നിഫ്റ്റി അസ്ഥിരമായി നിന്നപ്പോൾ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു കൊണ്ട് ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 700 പോയിന്റുകൾക്ക് അടുത്ത് നേട്ടം കെെവരിച്ചു. ബാങ്ക് നിഫ്റ്റി കയറിയപ്പോൾ എച്ച്.ഡി.എഫ്.സിയും മറ്റു ഓഹരികളും താഴേക്ക് വീണു.

എക്സ്പെയറി ദിനങ്ങളിൽ ഇത് തന്നെയാണ് കാണാനാവുക. ഏതെങ്കിലും ഒരു പ്രത്യേക ഓഹരി മുകളിലേക്ക് കയറുമ്പോൾ മറ്റു ഓഹരികൾ എല്ലാം കൂടി വിപണിയെ താഴേക്ക് വലിക്കും. ഇതിനെയാണ് അസ്ഥിരമായി എന്ന് പറയാനാകുന്നത്.

ഇന്ന് വിപണി അടച്ചത് നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്തായിട്ടാണ്. അവസാന 30 മിനിറ്റുകളിലേക്ക് നോക്കിയാൽ ലാർജ് ക്യാപ്പ് ഓഹരികളിൽ കൂടുതൽ വ്യാപാരം നടന്നതായി കാണാം.

15300 എന്ന പ്രതിരോധ നില തകർകത്ത് കൊണ്ട് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയ്ക്ക് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ മുന്നേറ്റം നാളെയും തുടർന്നേക്കുമെന്നതിന്റെ സൂചനയാണിത്.

മെയിൽ രണ്ട് വ്യാപാര ദിനം മാത്രം ബാക്കിയുള്ളപ്പോൾ നിങ്ങൾ എന്താണ് കരുതുന്നത്? നിഫ്റ്റി നാളെ എക്കലത്തെയും ഉയർന്ന നില കെെവരിച്ചേക്കുമോ? അതോ ഇവിടെ ഉയർന്ന പ്രതിരോധം അനുഭവപ്പെട്ടേക്കുമോ? നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് കമന്റ് ചെയ്ത് അറിയിക്കുക.

നാലാം പാദത്തിലെ ജി.ഡി.പി ഡേറ്റ തിങ്കളാഴ്ച പുറത്തുവരും. വിപണിയിലെ അടുത്ത സുപ്രധാന സംഭവമാണിത്. 1-2 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement