സ്വതന്ത്ര വ്യാപാര കരാറിൽ പങ്കാളികളാകാൻ ബ്രിട്ടനും ന്യൂസിലന്റും

16 മാസത്തെ ചർച്ചകൾക്ക് ശേഷം താരിഫ് കുറയ്ക്കാനും സേവന വ്യാപാരം മെച്ചപ്പെടുത്താനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിടാൻ തീരുമാനിച്ച് ബ്രിട്ടനും ന്യൂസിലൻഡും. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ ഇരു രാജ്യങ്ങൾക്കുമായി ഉൽപന്നങ്ങളുടെ തീരുവ 97% ഒഴിവാക്കുമെന്നും കരാർ 1 ബില്യൺ ഡോളറിന്റെ ജിഡിപി വർധനവ് ഉണ്ടാക്കുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു. കരാറിലൂടെ ബുൾഡോസറുകൾ, വൈൻ, ബസുകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിരക്കുകൾ കുറയ്ക്കും. അതേസമയം കരാർ യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെന്ന് വിദഗ്ദർ പ്രതീക്ഷിക്കുന്നില്ല. പക്ഷേ ന്യൂസിലാന്റ് ഉൾപ്പെടെ 11 പസഫിക് രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര മേഖലയായ ട്രാൻസ്-പസഫിക് പാട്നർഷിപ്പിൽ (സിപിടിപിപി) ചേരാൻ ഇത് ബ്രിട്ടനെ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ യു‌എസ് മാർക്കറ്റുകൾ

ഇന്നലെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം യുഎസ് മാർക്കറ്റിലെ ഓഹരികൾ വശങ്ങളിലേക്ക് നീങ്ങുന്നു. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയത്തോടൊപ്പം പാദവാർഷിക ഫലങ്ങളും വ്യാപാരികൾ വിലയിരുത്തുന്നുണ്ട്. അതേസമയം നാസ്ഡാക്ക് ഏകദേശം പച്ചയിലാണ്. ബോണ്ട് വരുമാനവും ഉയർന്നിട്ടുണ്ട്.

സ്റ്റോക്സ് യൂറോപ്പ് 0.01% ഉയർന്നു
ഡൗ ജോൺസ് 0.36% കുറഞ്ഞു
നാസ്ഡാക്ക് 0.20% ഉയർന്നു

ടെസ്ലയുടെ ഡ്രൈവിംഗ് ഡാറ്റ ഡീകോഡ് ചെയ്തു ഡച്ച് ഫോറൻസിക് ലാബ്

വൈദ്യുത കാർ നിർമ്മാതാക്കളായ ടെസ്ലയുടെ അതീവ സുരക്ഷയുള്ള ഡ്രൈവിംഗ് ഡാറ്റ സ്റ്റോറേജ് ​​സംവിധാനം ഡീകോഡ് ചെയ്തതായി ഡച്ച് സർക്കാരിന്റെ ഫോറൻസിക് ലാബ് വ്യാഴാഴ്ച അറിയിച്ചു. മുൻ പാദങ്ങളിൽ ഉണ്ടായ നിരവധി അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് സഹായകരമാകുന്ന ധാരാളം വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കും. ടെസ്‌ല കാറുകൾ അപകടങ്ങളുടെ വിവരങ്ങൾ, ഓട്ടോപൈലറ്റ് മോഡിൽ നിന്നുള്ള വിവരങ്ങൾ, വേഗത, ബ്രേക്കിംഗ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാറുണ്ടെന്ന് നെതർലാന്റ്സ് ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് (എൻഎഫ്ഐ) പറഞ്ഞു. എന്നാൽ ഇതിൽ കൂടുതൽ ഡാറ്റകളും ടെസ്‌ല കാറുകൾ ശേഖരിക്കാറുണ്ട്. ഇതേ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ നാസ്ഡാക്കിൽ 1.5% വിടവോടെ ഓഹരികൾ തുറക്കുകയും ശേഷം ഉയരുകയും ചെയ്തു.

പ്രോപ്പർട്ടി മാർക്കറ്റ് നിയന്ത്രണത്തിലാണെന്ന് സ്ഥിരീകരിച്ച് ചൈന

പ്രോപ്പർട്ടി മാർക്കറ്റ് നിയന്ത്രണത്തിലായിരിക്കുമെന്ന് സ്ഥിരീകരിച്ച് ചൈന. പേയ്‌മെന്റുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതകൾ എവർ‌ഗ്രാണ്ടെ സൂചിപ്പിക്കുന്നതിനിടയിലാണിത്. ഹ്രസ്വകാല സാമ്പത്തിക ഉത്തേജനത്തിന്റെ അളവുകോലായി റിയൽ എസ്റ്റേറ്റ് മേഖലയെ സർക്കാർ ഉപയോഗിക്കില്ലെന്ന് ചൈന ബാങ്കിംഗ് ആൻഡ് ഇൻഷുറൻസ് റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. പ്രോപ്പർട്ടി മാർക്കറ്റിനെ നിയന്ത്രിക്കുന്നതിനുള്ള കർശന നടപടികൾ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തത്. ഇതോടെ പ്രോപ്പർട്ടി ഡെവലപ്പർമാരുടെ വിൽപ്പന കുറയുകയും ചെയ്തു.

യു.കെ. ഗ്യാസ് പ്രതിസന്ധിക്ക് ആശ്വാസമായി രണ്ട് പുതിയ പ്രൊജക്ടുകൾ

മറ്റെല്ലാ രാജ്യങ്ങളെയും പോലെ യുകെയും ഊർജ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ രാജ്യത്ത് പുതുതായി വരുന്ന രണ്ട് ഗ്യാസ് പ്രോജക്ടുകൾ ഗ്യാസ് ഔട്ട്പുട്ടുകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രതിസന്ധിക്ക് ആശ്വാസം നൽകുന്നു. റോയൽ ഡച്ച് ഷെല്ലും എൻഇഒ എനർജിയും കഴിഞ്ഞ ആഴ്ചകളിൽ ഗ്യാസ് ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഹാർബർ എനർജി, ഐഒജി എന്നിവയിൽ നിന്നുള്ള പുതിയ രണ്ട് പദ്ധതികൾ വരും പാദങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ചു. ലോകമെമ്പാടും ഊർജ വില ഉയരുമ്പോൾ ഉത്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. ടാറ്റ പവർ, കോൾ ഇന്ത്യ മുതലായവയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇതിന്റെ ആഘാതം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്

വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറയ്ക്കാൻ ഡാറ്റ പങ്കിടാൻ റിനോൾട്ട്

വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറയ്ക്കാനായി വിതരണക്കാർ, ലോജിസ്റ്റിക് പങ്കാളികൾ, സർക്കാരുകൾ എന്നിവരുമായി ഡാറ്റ പങ്കിടാൻ തീരുമാനിച്ച് റിനോൾട്ട്. ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റവും കാലാവസ്ഥാ മാറ്റവും വാഹന നിർമ്മാതാക്കൾക്ക് യൂണിറ്റുകൾ വിതരണം ചെയ്യുന്നതിൽ വെല്ലുവിളിയാണ്.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement