ഇന്നത്തെ വിപണി വിശകലനം

ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ശാന്തമായി വ്യാപാരം അവസാനിപ്പിച്ച് വിപണി.

ഗ്യാപ്പ് അപ്പിൽ 18258 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 18270 എന്ന പ്രതിബന്ധം മറികടക്കാൻ ശ്രമിച്ച സൂചികയ്ക്ക് അതിന് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 45 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 18257 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38691 എന്ന നിലയിൽ നേരിയ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ദിവസം മുഴുവൻ നഷ്ടത്തിൽ തന്നെ നിന്നു. 36500 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടെങ്കിലും സൂചിക അതിന് അടുത്തായി തന്നെ വ്യാപാരം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 257 പോയിന്റുകൾ/ 0.67 ശതമാനം താഴെയായി 38469 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഫാർമയ്ക്ക് (+1.5%) ഒപ്പം നിഫ്റ്റി മെറ്റൽ (+3.4%) ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

Tata Steel (+6.4%), JSW Steel (+4.6%), Coal India (+3.3%), Hindalco (+1.9%) എന്നീ മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. Jindal Steel (+5.8%), NMDC (+3.3%), SAIL (+2.9%) എന്നിവയും ഇന്ന് നേട്ടത്തിൽ അടച്ചു.

SunPharma (+3.5%) ഓഹരി 5 വർഷത്തെ ഉയർന്ന നില രേഖപ്പെടുത്തി ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Cipla (+1.9%),  Divi’s Lab (+2.1%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച Wipro (-6%) ഓഹരി വീണ്ടും താഴേക്ക് വീണു. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

HDFC Bank (-1.8%), Kotak Bank (-1.5%), IndusInd Bank (-1.5%) എന്നീ ഓഹരികളും താഴേക്ക് വീണ് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരിയുടെ വിഹിതം 3.8 ശതമാനമായി കുറച്ചു.Polycab(+8.2%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി.

ടാറ്റാ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Tata Steel (+6.4%) Trent (+3.2%), Tata Elxsi (+4.7%), Tata Power (+3.1%), Tata Chem (+2.1%), TCS (+0.98%) എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Balrampur Chini (+4.9%), Shree Renuka (+3.1%), Triveni (+3.8%), Dalmia Sugar (+3.3%) എന്നീ ഷുഗർ ഓഹരികൾ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു.

വിപണി മുന്നിലേക്ക് 

നിഫ്റ്റിയിൽ ശക്തമായ നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ ആഴ്ചത്തെ എക്സ്പെയറി വരവേറ്റത്. എന്നാൽ സൂചിക ഫ്ലാറ്റായി എവിടെയാണോ വ്യാപാരം ആരംഭിച്ചത് അവിടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു.

ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളുടെ ഫലം വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ സഹായിച്ചില്ല. വിപണിയെ താഴേക്ക് വലിച്ച് കൊണ്ട് പോകാനുള്ള വെയിറ്റേജും വിപ്രോ ഓഹരിക്ക് ഇല്ലായിരുന്നു. നിഫ്റ്റി  ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 2 ശതമാനം താഴെയായി അനിശ്ചിതത്വ നിലയിലാണുള്ളത്.

ബാങ്ക് നിഫ്റ്റി ഇപ്പോൾ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും 8 ശതമാനം താഴെയാണുള്ളത്. ഡിസംബർ 29ന് ശേഷം ആദ്യമായാണ് ദിവസത്തെ ചാർട്ടിൽ സൂചികയിൽ ഒരു ചുവന്ന കാൻഡിൽ കാണുന്നത്.

ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെയാകും വിപണിയിൽ ഇന്ന് നീക്കം നടക്കാതിരുന്നത്. ഡിസംബർ മാസത്തിൽ തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ശക്തമായ നീക്കം വിപണി കാഴ്ചവച്ചിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ വിപണിയുടെ നീക്കം ശ്രദ്ധിക്കേണ്ടതുണ്ട്. നാളെ നിഫ്റ്റി 18200ൽ സപ്പോർട്ട് എടുത്ത് മുന്നേറുമോ എന്നും നോക്കി കാണേണ്ടതുണ്ട്.

വിപണിയിൽ കാളയോട്ടം തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിഫ്റ്റിക്ക് 18500 മറികടന്ന് എക്കാലത്തെയും ഉയർന്ന നില കെെവരിക്കാൻ സാധിക്കുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
പ്രധാനതലക്കെട്ടുകൾ Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി. EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി […]

Advertisement