പ്രധാനതലക്കെട്ടുകൾ

HDFC Bank: എച്ച്.ഡി.എഫ്.സിയിൽ നിന്നും 1906.43 കോടി രൂപയ്ക്ക് എച്ച്ഡി‌എഫ്‌സി ഇ‌.ആർ‌.ജി‌.ഒ ജനറൽ ഇൻ‌ഷുറൻസ് കമ്പനിയുടെ 4.99 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി ബാങ്ക്.

ICICI Bank : ബാങ്കിന് മേലുള്ള റേറ്റിംഗ് BBB ആയി സ്ഥിരീകരിച്ച് എസ് ആന്റ് പി. ബാങ്ക് സ്ഥിരത കെെവരിച്ചതായും റേറ്റിംഗ് ഏജൻസി സൂചിപ്പിച്ചു.

Reliance: മാർച്ചിൽ 73 ലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കി റിലയൻസ് ജിയോ. Bharti Airtel Ltd 48 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കിയപ്പോൾ Vodafone Idea Ltd 4 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുത്തി.

Phillips Carbon Black:  ഗുജറാത്തിലെ മുന്ദ്രയിൽ കമ്പനി 8 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിച്ചു.

Adani Power:  മധ്യപ്രദേശിലെ മഹാനിലുള്ള എസ്സാർ പവറിന്റെ 1,200 മെഗാവാട്ട് താപവൈദ്യുത പദ്ധതിക്കായുള്ള അദാനി പവറിന്റെ റെസല്യൂഷൻ പദ്ധതിക്ക് അംഗീകാരം നൽകി വായ്പ്പ സമിതി.

Centrum Financial Services: ചെറിയ ഫിനാൻസ് ബാങ്ക് ആരംഭിക്കുന്നതിനായി കമ്പനിക്ക് അനുമതി നൽകി റിസർവ് ബാങ്ക്.


ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

 • Oil India
 • Bharat Dynamics
 • Info Edge (India)
 • HBL Power Systems
 • Jaiprakash Associates
 • MM Forgings
 • Pearl Global Industries
 • Pokarna
 • Rico Auto Industries
 • SP Apparels
 • TCNS Clothing Co
 • VST Tillers Tractors

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 15750ൽ നിന്നും 15450 വരെ 300 പോയിന്റുകളാണ് നിഫ്റ്റി താഴേക്ക് വീണത്. ആഗോള വിപണികളെ പിന്തുടർന്ന് താഴേക്ക് വീണ ഇന്ത്യൻ വിപണി അവിശ്വസനീയമായ തിരിച്ചു വരവ് നടത്തി 15700ന് താഴെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി
യും ഇതേരീതി പിന്തുടർന്നു. ആദ്യം താഴേക്ക് വീണ സൂചിക പിന്നീട് 33900ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി 34500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

ഡോളറിന്റെ മൂല്യം വർദ്ധിച്ചതിന് പിന്നാലെ നിഫ്റ്റി ഐടി സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഇറക്കുമതി കുറയ്ക്കാൻ ചൈന തങ്ങളുടെ കമ്പനികളോട് ഉത്തരവിട്ടതിന് പിന്നാലെ മെറ്റൽ ഓഹരികളിൽ അനുഭവപ്പെട്ട ഇടിവ് തുടർന്നു. HDFC BANK വെള്ളിയാഴ്ച ശക്തമായി കാണപ്പെട്ടു.

യൂറോപ്യൻ  വിപണികൾ ഏറെയും 1 മുതൽ 2 ശതമാനം വരെ നഷ്ടത്തിലാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി 1 മുതൽ 1.5 ശതമാനം വരെ നഷ്ടത്തിലാണ് കാണപ്പെടുന്നത്.

അടുത്ത് തന്നെ  യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് ഫെഡ്റൽ റിസർവ് ഉദ്യോഗസ്ഥൻ ജെയിംസ് ബുള്ളാർഡ് പറഞ്ഞതിന് പിന്നാലെയാണ് ആഗോള വിപണികൾ ഇടിഞ്ഞത്.

ഏഷ്യൻ വിപണികൾ  ഏറെയും 1 ശതമാനം നഷ്ടത്തിലാണ് കാണപ്പെടുന്നത്. ജപ്പാന്റെ  NIKKEI 3 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് ഉള്ളത്.

SGX NIFTY 15,540-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.തുടർച്ചയായ മുന്നേറ്റത്തിന് പിന്നാലെ ഗ്യാപ്പ് ഡൗണിൽ വിപണി തുറക്കാനുള്ള സാധ്യത ഞങ്ങൾ സൂചിപ്പിച്ചിരുന്നു.

എന്ന് എല്ലാ ഭാഗത്ത് നിന്നും വിപണി ദുർബലമായി കാണുന്നു. വിപണി തുറന്നതിന് പിന്നാലെ കാൻഡിലുകളിലേക്കും പ്രെെസ് ആക്ഷിനിലേക്കും ശ്രദ്ധിക്കുക. ഇതിലൂടെ വിപണിയുടെ ദിശ മനസിലാക്കാൻ ശ്രമിക്കുക.

വെള്ളിയാഴ്ച വിപണിയിൽ അനുഭവപ്പെട്ട ചാഞ്ചാട്ടം ഇന്നും തുടർന്നേക്കാം. ഇത് വ്യാപാരികളെ ഏറെ പേടിപ്പിക്കുന്ന കാര്യമാണ്.

15,450, 15,500 എന്നിവിടായി നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.15,450-15,430 എന്നിവ തകർക്കപ്പെട്ടാൽ സൂചിക കൂടുതൽ ദുർബലമായേക്കാം.

15,600, 15700 എന്നിവ  ശക്തമായ പ്രതിരോധ മേഖലയായി മാറും.

34,700 35,000, എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ശ്രദ്ധിക്കുക.

33,900 -34,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്. ഇത് തകർക്കപ്പെടുമോ എന്ന് ശ്രദ്ധിക്കുക.16000, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15000,15500 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. 15500ലുള്ള പുട്ട് സെല്ലേഴ്സ് ഇന്ന് പ്രതിസന്ധിയിലായേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2680 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  446 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ആഗോള വിപണികളുടെ പതനം, മാസത്തെ എക്സ്പെയറി, റിലയൻസിന്റെ വാർഷിക പൊതുയോഗം തുടങ്ങിയ അനേകം കാര്യങ്ങളാണ് ആഴ്ച തുടങ്ങുമ്പോൾ  നമ്മുടെ മുന്നിലുള്ളത്.

സുരക്ഷിതമായി വ്യാപാരം നടത്തണമെന്നുള്ളതിനാൽ ഞാൻ മൂലധനം സുരക്ഷിതമാക്കി കൊണ്ട് ലാഭം നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. തുടർന്നും വ്യാപാരം നടത്തി കിട്ടിയ ലാഭം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക, 15,450ൽ നിഫ്റ്റിക്കും 33900ൽ ബാങ്ക് നിഫ്റ്റിക്കുമുള്ള സപ്പോർട്ടുകളിൽ ശ്രദ്ധക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement