പ്രധാനതലക്കെട്ടുകൾ

HDFC: സ്വകാര്യ അടിസ്ഥാനത്തിൽ കടപത്രങ്ങൾ വിതരണം ചെയ്തു കൊണ്ട് 10000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.

Bharti Airtel: കമ്പനിയുടെ ദീർഘകാല വിദേശ കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗും (IDR) സീനിയർ അൺസെക്യൂർഡ് റേറ്റിംഗും ‘BBB-‘ നെഗറ്റീവ് ആണെന്ന് ഫിച്ച് റേറ്റിംഗ്സ് സ്ഥിരീകരിച്ചു.

Tarsons Products: ഓഹരി ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിക്കും . വ്യാഴാഴ്ച 175-180 പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടത്തിയിരുന്നത്.

TCS: മെറ്റൽ ആൻഡ് മൈനിംഗ് കമ്പനിയായ സൗത്ത് 32ൽ നിന്ന് ഒരു മൾട്ടി-ഇയർ ഡീൽ സ്വന്തമാക്കിയതായി കമ്പനി പറഞ്ഞു.

Adani Airport Holdings, നവി മുംബൈയിലെ വിമാനത്താവളത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 15,000 കോടി രൂപ വരെ ഫണ്ട് ചെയ്യാൻ തയ്യാറെടുത്ത് കമ്പനി.

TTK Prestige: അൾട്രാഫ്രഷ് മോഡുലാർ സൊല്യൂഷൻസ് ലിമിറ്റഡിന്റെ 51 ശതമാനം ഇക്വിറ്റി ഷെയർഹോൾഡിംഗ് 30 കോടി രൂപയ്ക്ക് കമ്പനി ഏറ്റെടുക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17422 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യഘട്ടത്തിൽ ദുർബലമായി കാണപ്പെട്ടു. മുമ്പത്തെ ദിവസത്തെ താഴന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക എല്ലാ പ്രതിരോധങ്ങളെയും മറികടന്ന് തിരികെ കയറി. അവസാന നിമിഷം നേരിയ ലാഭമെടുപ്പിന് വിധേയമായ സൂചിക 121 പോയിന്റുകൾക്ക് മുകളിലായി 17536 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37367 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 400 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി നിന്നു. സൂചിക 37500 മറികടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് 77 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 37365 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി റിയൽറ്റി(+1.9%), നിഫ്റ്റി ഫാർമ(+1.1%), നിഫ്റ്റി മീഡിയ(+1.4%), നിഫ്റ്റി ഐടി(+0.96%) എന്നിവ ലാഭത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

യുഎസ് വിപണി ഇന്നലെ തുറന്നിരുന്നില്ല. അതേസമയം യൂറോപ്യൻ വിപണികൾ നേട്ടം കെെവരിച്ചു.

കൊവിഡ് ആശങ്കകളെ തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും കൂപ്പുകുത്തി.  CAC 40 ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 17,380-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. എന്നാൽ 6.30ന് സൂചിക 17550ൽ ആയിരുന്നു. കുത്തനെയുള്ള വീഴ്ചയാണ് കാണാനായത്.

17,375, 17,325, 17,215, 17,050 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,550, 17,650, 17690, 17,800 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.ബാങ്ക് നിഫ്റ്റിയിൽ 37,350, 37,000, 36,650, 36,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37,750, 37,900, 38000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500, 17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 16.7 ആയി കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1368 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

റിലയൻസ് ഓഹരിക്ക് പോസിറ്റീവ് സെൻറിമെൻസ് നിലനിർത്തി മുന്നേറാൻ സാധിച്ചില്ലെങ്കിൽ നിഫ്റ്റിക്ക് 17500ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചേക്കില്ല. ഓഹരി മികച്ച ഡിമാന്റ് സോണിലായിരുന്നു. അവിടെ നിന്നും 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്. റിലയൻസ് ഓഹരിയിൽ ഇന്നും ശ്രദ്ധിക്കുക.

ഇന്നലെ വിപണി മുകളിലേക്ക് കയറിയപ്പോഴും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിച്ചിരുന്നു. എഫ്.ഐഐഎസിന്റെ പിന്തുണയില്ലാതെ ദീർഘകാലത്തേക്ക് വിപണിയെ പിന്തുണയ്ക്കാൻ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്ക് സാധിച്ചേക്കില്ല. കഴിഞ്ഞ തവണ കൊവിഡ് ഫാളിന്റെ സമയത്താണ് എഫ്.ഐഐഎസ് ഓഹരികൾ വിറ്റഴിച്ചു കൊണ്ടിരുന്നത്. ഇത് ഒരു പ്രധാന ആശങ്കയായി നിലനിൽക്കുന്നു.ആഗോള തലത്തിൽ പുതിയ കൊവിഡ് വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഏഷ്യൻ വിപണികൾ, ഫ്യൂച്ചേഴ്സ് എന്നിവ എല്ലാം തന്നെ വളരെ വലിയ നഷ്ടത്തിലാണ്. പുതിയ വേരിയന്റിനെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കാര്യമായ ധാരണയില്ലെന്നും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ മോശമാണെന്നും റിപ്പോർട്ടുകളുണ്ട്.

ജപ്പാന്റെ സർവീസ് ചാർജ് 1 ശതമാനം കൂടി ഉയർന്നു, പണപ്പെരുപ്പത്തെ തുടർന്ന് എട്ടാം തവണയും വീണ്ടും വിലക്കയറ്റം ഉണ്ടാകുന്നത്. പണപ്പെരുപ്പത്തിന്റെ പിടിയിലായിരിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് അത്ര ശുഭ സൂചനയല്ല.
പണപ്പെരുപ്പത്തിനൊപ്പം കൊവിഡ് വ്യാപനവും വിപണിക്ക് ബെയറിഷ് സൂചന നൽകുന്നു. യുഎസ് വിപണി എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ട് അറിയേണ്ടതുണ്ട്.

17,200 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്. ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement