പ്രധാനതലക്കെട്ടുകൾ

Hero Motocorp: പബ്ലിക് ഇക്വിറ്റി ഡീലിലെ ഓവർ സബ്‌സ്‌ക്രൈബ് ചെയ്ത സ്വകാര്യ നിക്ഷേപം 257 മില്യണിൽ നിന്ന് 285 മില്യൺ ഡോളറായി ഉയർത്തിക്കൊണ്ട് ഗൊഗോറോ ഇൻകോർപ്പറേറ്റിൽ കമ്പനി നിക്ഷേപം നടത്തും.

NTPC: 900 മെഗാവാട്ട് ക്യൂബ സോളാർ പിവി പാർക്കിനായി ഡെവലപ്പർമാരിൽ നിന്ന് കമ്പനി ലേലം തേടിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

HCL Technologies: ഇന്റൽ ക്ലയന്റുകൾക്കായി കേന്ദ്രീകൃതവും നൂതനവും വ്യവസായത്തിനനുയോജ്യവുമായ പരിഹാരങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നതിന് ഒരു ഇന്റൽ ഇക്കോസിസ്റ്റം യൂണിറ്റ് ആരംഭിച്ച് കമ്പനി.

Zee Learn: അനീഷ് ഷായെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു.

Sharat Industries: 50 കോടിയിൽ കൂടാത്ത റെെറ്റ് ഇഷ്യുവിന് അംഗീകാരം നൽകി കമ്പനി.

ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ

Bajaj Auto
ICICI Lombard General Insurance
JSW Energy
Tata Communications
CEAT

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18349 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഏഷ്യൻ വിപണികളെ പിന്തുടർന്ന് പോസിറ്റീവായി കാണപ്പെട്ടു. എന്നാൽ 18350ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് ആഗോളവിപണികൾക്ക് ഒപ്പം നിഫ്റ്റിയും താഴേക്ക് കൂപ്പുകുത്തി. തിരികെ കയറിയ നിഫ്റ്റി 18300 മറികടന്നെങ്കിലും യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുറന്നതോടെ സൂചിക വീണ്ടും താഴേക്ക് വീണു. പ്രധാന സപ്പോർട്ടുകൾ എല്ലാ തന്നെ നഷ്ടമായ സൂചിക 195 പോയിന്റുകൾ/ 0.07 ശതമാനം താഴെയായി 18113 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 38381 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂഷമായ ചാഞ്ചാട്ടത്തിന് വിധേയമായി വലിയ ചുവന്ന കാൻഡിലുകൾ രൂപപ്പെടുത്തി. മേഖല ഒരു ബ്രേക്ക് ഔട്ടിന് ശേഷം മുന്നേറ്റം തുടർന്നെങ്കിലും 38850 എന്ന നിലയിൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. 38680ൽ എത്തിയ സൂചിക ശക്തമായ മുന്നേറ്റത്തിനുള്ള ശ്രമം വീണ്ടും നടത്തിയെങ്കിലും സൂചിക താഴേക്ക് വീണു. ശേഷം ദിവസത്തെ താഴ്ന്ന നില മറികടന്ന സൂചിക 6 പോയിന്റുകൾ/ 0.2 ശതമാനം താഴെയായി 38210 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികളും, യൂറോപ്യൻ വിപണികളും ഇന്നലെ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ
നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിക്കി 2 ശതമാനം നഷ്ടത്തിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18,132-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

18,110, 18,060, 18,000, 17,970, 17,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,160, 18,200, 18,270, 18,290, 18,320 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,00, 38,000, 37,800, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,300, 38,500, 38,750, 38,850, 39,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18300, 18400 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500, 18000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. പുട്ട് റെെറ്റിംഗ് വലിയ രീതിയിൽ കുറഞ്ഞതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 17.8 ആയി ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,255 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 220 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

ഇന്നലെ രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം സൂചികയിൽ കുത്തനെ ഉണ്ടയ വീഴ്ച ഒരു വ്യാപാരിക്കും മറക്കാനാകാത്തതാണ്. ഇന്നലെ രാവിലെ ഏഷ്യൻ വിപണികളിൽ പോസിറ്റിവിറ്റി ഉണ്ടായിരുന്നു, യുഎസ് വിപണിയിൽ നിന്നുള്ള സൂചനകളുടെ അഭാവത്തിൽ നിഫ്റ്റി പ്രചോദനം ഉൾക്കൊണ്ടിരുന്നു. എന്നാൽ യുഎഇയിലെ ഹൂതികളുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടയിൽ എണ്ണവില 7 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുകയും ആഗോളതലത്തിൽ വിപണികൾ കുത്തെ വീഴുകയും ചെയ്തതോടെ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. ലോകമെമ്പാടും ഉയർന്നു വരുന്ന ബോണ്ട് വരുമാനവും തകർച്ചയ്ക്ക് ശക്തി പകർന്നു. 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 2 വർഷത്തെ ബോണ്ട് വരുമാനം ഒരു ശതമാനത്തിൽ എത്തി. നിങ്ങൾക്കറിയാവുന്നതുപോലെ, ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവ എല്ലാം തന്നെ ഇന്നലത്തെ വിപണിയുടെ ഇവിടിന് കാരണമായി.

നിഫ്റ്റി ദിവസത്തെ ചാർട്ടിൽ ഒരു ബെറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെടുത്തി. ഇത് എങ്ങനെയെന്ന് കണ്ടാൽ നിങ്ങൾ തീർച്ചയായും ഭയപ്പെടും. അതേസമയം ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. പ്രെെസ് ആക്ഷൻ വളരെ ദുർബലമായ സൂചനയാണ് നൽകുന്നത്. ഒക്ടോബറിൽ  സമാനമായ ഒരു ബെറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെട്ടിരുന്നുവെന്നും തുടർന്ന് 2,000 പോയിന്റുകളുടെ ഇടിവിനാണ് വിപണി സാക്ഷ്യംവഹിച്ചതെന്നും നിങ്ങൾ മറക്കരുത്. എന്നാൽ ആഗോള തലത്തിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് വിപണി ഇപ്പോൾ താഴേക്ക് വീണത്. അതിനാൽ തന്നെ താഴേക്കുള്ള നീക്കം ഇത്തവണ കുറവായേക്കും.

Bajaj Finance ഇന്നലെ മികച്ച ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ബജാജിന്റെ ഇരു ഓഹരികളിലേക്കും ശ്രദ്ധിക്കാവുന്നതാണ്. ഇന്നലത്തെ പനത്തിന് ശേഷവും ഹെവിവെയിറ്റ് ബാങ്കിംഗ് ഓഹരികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ഓഹരികളിലേക്കും ശ്രദ്ധിക്കാവുന്നതാണ്.

നിഫ്റ്റിക്ക് ഇന്ന് 18160 സപ്പോർട്ട് ആയി നിലകൊള്ളുമോ എന്ന് നോക്കേണ്ടതുണ്ട്. 18000ന് താഴേക്ക് പോയാൽ മാത്രമെ കരടികളുടെ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കുകയുള്ളു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement